Tuesday, July 1, 2025 10:30 pm

ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കും ; ഒരു ദിവസം രണ്ട് പരീക്ഷ

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ഹയര്‍ സെക്കന്‍ഡറി മോഡല്‍ പരീക്ഷ ഇപ്രാവശ്യം  വിദ്യാര്‍ത്ഥികളെ വെള്ളം കുടിപ്പിക്കും. ഒന്നും രണ്ടും വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് ഒരു ദിവസം രണ്ട് പരീക്ഷ വീതം നടത്താനാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടെ മാനസിക സംഘര്‍ഷം കണക്കിലെടുത്ത് വര്‍ഷങ്ങള്‍ക്കു മുമ്പ് ഒരു ദിവസം രണ്ടു പരീക്ഷ സമ്പ്രദായം നിര്‍ത്തലാക്കിയതാണ്. പരീക്ഷാ വിഭാഗം ജോയിന്റ് സെക്രട്ടറി പുറത്തിറക്കിയ ടൈംടേബിള്‍ പ്രകാരം ഫെബ്രുവരി 14 മുതല്‍ 20 വരെ ശനിയും ഞായറും ഒഴിവാക്കിയാല്‍ അഞ്ച് ദിവസം കൊണ്ട് പരീക്ഷ അസാനിക്കും. രാവിലെ ഒമ്പതരയ്ക്കും വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കുമാണ് പരീക്ഷ. 15 മിനിട്ട് കൂള്‍ ഒഫ് സമയം ഉള്‍പ്പെടെ 2.45 മണിക്കൂറാണ് പരീക്ഷ. പ്രാക്ടിക്കല്‍ വേണ്ട വിഷയങ്ങളില്‍ രണ്ടേകാല്‍ മണിക്കൂറുമാണ് അനുവദിച്ചിരിക്കുന്നത്.

ഒരു വിഷയത്തിന് രണ്ട് ഉപവിഷയങ്ങള്‍ പഠിക്കേണ്ടി വരുന്ന വിദ്യാര്‍ത്ഥികളെയാണ് ദിവസം രണ്ട് പരീക്ഷ ഏറെ ബുദ്ധിമുട്ടിയ്ക്കുക. ഹയര്‍സെക്കന്‍ഡറി സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ബോട്ടണി, സുവോളജി എന്നിങ്ങനെ രണ്ട് ഉപവിഷയങ്ങള്‍ ചേര്‍ന്നാണ് ബയോളജി പേപ്പര്‍. ബയോളജി പരീക്ഷയ്ക്ക് 2.25 മണിക്കൂറാണ് സമയം. ഫെബ്രുവരി 14ന് രാവിലെ ബയോളജിയും ഉച്ചയ്ക്ക് കണക്കുമാണ് വിദ്യാര്‍ത്ഥികള്‍ എഴുതേണ്ടി വരിക. ഹൈസ്‌കൂള്‍ ഹയര്‍ സെക്കന്‍ഡറി ലയനം പ്രാവര്‍ത്തികമാക്കിയെന്നു വരുത്തിത്തീര്‍ക്കാനാണ് ഇത്തരത്തില്‍ ആസൂത്രണമില്ലാതെ പരീക്ഷ നടത്തുന്നതെന്ന ആരോപണം അദ്ധ്യാപകര്‍ക്കിടയില്‍ ശക്തമാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മുണ്ടുകോട്ടക്കൽ 91 നമ്പർ അംഗണവാടിയുടെ ഉത്‌ഘാടനം നടത്തി

0
പത്തനംതിട്ട : സ്മാർട്ട് അങ്കണവാടികൾ നാടിൻറെ വിദ്യാഭ്യാസത്തിന്റെയും സാംസ്‌കാരികതയുടെയും സന്ദേശമാണെന്ന് നഗരസഭ...

ഷാർജയിൽ നടന്ന PEXA ക്രിക്കറ്റ് ടൂർണമെന്റിൽ പാന്തേഴ്സ് പന്തളം ടീം ജേതാക്കളായി

0
ഷാർജ : പത്തനംതിട്ട ജില്ലാ പ്രവാസി അസോസിയേഷൻ (PEXA UAE) യുടെ...

സർക്കാർ അറിയിപ്പുകൾ ; പത്തനംതിട്ട ജില്ല

0
തീയതി നീട്ടി സ്‌കോള്‍ കേരള ഹയര്‍ സെക്കന്‍ഡറി രണ്ടാം വര്‍ഷം/പുന:പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷനുളള...

കേരളാ സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ ജില്ലാ ട്രഷറിയുടെ മുന്നിൽ ധർണ്ണ നടത്തി

0
പത്തനംതിട്ട : പെൻഷൻകാർക്ക് നഷ്ടങ്ങളും ദുരിതങ്ങളും ഉണ്ടാക്കി 12-ാം ശബള പരിഷ്കരണ...