ഡല്‍ഹി : ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പ് അരവിന്ദ് കേജ്‌രിവാളിന് അനുകൂലമെന്ന് ഡല്‍ഹിയുടെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറി പി.സി ചാക്കോ. കോണ്‍ഗ്രസ് ആം ആദ്മി സഖ്യത്തിന് സാധ്യതയില്ല. അടുത്ത സര്‍ക്കാര്‍ ആരുണ്ടാക്കുമെന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക ഘടകമായിരിക്കുമെന്നും പി.സി ചാക്കോ. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഡല്‍ഹിയില്‍ വീണ്ടും ആംആദ്മി സര്‍ക്കാരിനുള്ള സാധ്യത അംഗീകരിക്കുകയാണ് പി.സി ചാക്കോ.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഏഴില്‍ അഞ്ചിടത്തും ആം ആദ്മിയെ പിന്തള്ളി കോണ്‍ഗ്രസാണ് രണ്ടാം സ്ഥാനത്തെത്തിയത്. എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ സാഹചര്യം വ്യത്യസ്തമാണെന്നും പി.സി ചാക്കോ പറഞ്ഞു. ഇത്തവണ സഖ്യചര്‍ച്ചകള്‍ക്ക് പ്രസക്തിയില്ലെന്നും ബി.ജെ.പിക്കെതിരെ ജനവികാരം ശക്തവുമാണ്. ബി.ജെ.പിയുടെ വോട്ട് ശതമാനം കുറയുമ്പോള്‍ അതിന്റെ ഗുണം കോണ്‍ഗ്രസിന് ലഭിക്കുമെന്നും പി.സി ചാക്കോ പറഞ്ഞു.