ഹിജാബ് വിധി ; സുപ്രീം കോടതി ഇടപെടൽ അനിവാര്യമെന്ന് ലീഗ് എം.പി മാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ഹിജാബ് സംബന്ധിച്ചുണ്ടായ നിര്‍ഭാഗ്യകരമായ കര്‍ണ്ണാടക ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തില്‍ ഭരണഘടനാപരമായ മതസ്വാതന്ത്ര്യത്തിന്റെ സുരക്ഷക്ക് വേണ്ടി സുപ്രീം കോടതിയുടെ ഇടപെടല്‍ അനിവാര്യമായിത്തീര്‍ന്നിരിക്കുന്ന സാഹചര്യമാണ് സംജാതമായിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ലോക്‌സഭാംഗങ്ങളായ ഇ ടി മുഹമ്മദ് ബഷീര്‍, ഡോ.എം പി അബ്ദുസ്സമദ് സമദാനി, നവാസ് കനി എന്നിവരും രാജ്യസഭാംഗമായ പി വി അബ്ദുല്‍ വഹാബും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു.

ഹിജാബ് മതപരമായ വിശ്വാസത്തിന്റെയും അനുഷ്ഠാനത്തിന്റെയും ഭാഗമാണെന്ന വസ്തുത അവിതര്‍ക്കിതമാണ്. ആ നിലയില്‍ മതസ്വാതന്ത്ര്യത്തിന്റെയും വ്യക്തിയുടെ മൗലികാവകാശങ്ങളുടെയും ഭാഗമാണ് ഹിജാബ് എന്ന വസ്ത്രധാരണ രീതി. ആരിലും അത് അടിച്ചേല്പിക്കാനല്ല, സ്വന്തം ജീവിതത്തില്‍ പാലിക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ബന്ധപ്പെട്ടവര്‍ ആവശ്യമുന്നയിച്ചത്. അതാകട്ടെ, ഭരണഘടനയുടെയും അതിന്റെ അടിസ്ഥാന താല്‍പര്യമായ മതേതരത്വത്തിന്റെയും ആധുനിക സമൂഹം ആദരിച്ചംഗീകരിക്കുന്ന ബഹുസ്വരതയുടെയും അനിവാര്യതാല്‍പര്യവുമാണ്. ഹൈക്കോടതി വിധിയില്‍ പരിഗണിക്കപ്പെടാതെ പോയ ഈ വസ്തുതകള്‍ സുപ്രീംകോടതി ഇടപെട്ട് പുനഃസ്ഥാപിക്കണമെന്ന് പ്രത്യാശിക്കുന്നതായി എംപിമാര്‍ പറഞ്ഞു. ലോക്‌സഭയില്‍ നാളെ അടിയന്തിരപ്രമേയത്തിന് നോട്ടീസ് നല്‍കുമെന്ന് എം.പിമാര്‍ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ കമ്മീഷൻ

0
ന്യൂഡൽഹി: രാജ്യത്ത് മുത്തലാഖിനെ കുറിച്ച് സർവ്വേ നടത്താൻ ഒരുങ്ങി ദേശീയ വനിതാ...

താമിർ ജിഫ്രിയെ ക്രൂരമായി മർദ്ദിച്ചതിൽ സിഐ ജീവൻ ജോർജിന്‍റെ പങ്ക് തെളിയിക്കുന്ന മൊഴികൾ ...

0
മലപ്പുറം: താമിർ ജിഫ്രിയേയും സംഘത്തെയും അനധികൃത തടങ്കലിൽ വെച്ച് ക്രൂരമായി മർദ്ദിച്ചതിൽ...

സിജെപിയുടെ നേതൃത്വത്തില്‍ ജന്തര്‍ മന്തറില്‍ നടന്ന പ്രതിഷേധത്തിലെ നടപടികളെ ന്യായീകരിച്ച് ഡല്‍ഹി പോലീസ്

0
ഡല്‍ഹി: നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയ്‌ക്കെതിരെ ജൂലൈ 20ന് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ...

അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 2 സംസ്ഥാനങ്ങൾക്ക് പുതിയ ഇൻചാർജുമാരെ പ്രഖ്യാപിച്ച് ബിജെപി

0
ഡൽഹി: അടുത്ത വർഷം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഉത്തർ പ്രദേശ്, പഞ്ചാബ്...