മുംബയ് : പ്രശസ്ത ഹിന്ദി ടെലിവിഷന്‍ താരം സമീര്‍ ശര്‍മ്മ ആത്മഹത്യ ചെയ്ത നിലയില്‍. മുംബയില്‍ അദ്ദേഹത്തിന്റെ വാടക അപ്പാര്‍ട്ടുമെന്റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് രണ്ടുദിവസം പഴക്കമുളള മൃതദേഹം കണ്ടെത്തിയത്. അപ്പാര്‍ട്ടുമെന്റിലെ കാവല്‍ക്കാരനാണ് ആദ്യം മൃതദേഹം കണ്ടത്. ആത്മഹത്യാ കുറിപ്പുകളൊന്നും കണ്ടെത്തിയിട്ടില്ല. നാല്‍പ്പത്തിനാലുവയസായിരുന്നു. അടുത്തിടെയാണ് സമീര്‍ ഇവിടെ താമസമാക്കിയത്.
യെ റിഷ്ദ ഹെ പ്യാര്‍ കാ എന്ന പരമ്പരയില്‍ അഭിനയിച്ചുവരികയായിരുന്ന സമീര്‍ ശര്‍മ്മ നിരവധി സീരിയലുകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. കഹാനി ഖര്‍ ഖര്‍ കീ, കബി ബഹു ദീ എന്നിവയാണ് ഇവയില്‍ ചിലത്. സമീര്‍ ശര്‍മ്മയുടേത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം ഉടന്‍ ആരംഭിക്കുമെന്നുമാണ് പോലീസ് പറയുന്നത്. സുഷാന്ത് സിംഗ് രജ്പുത്ത് ഉള്‍പ്പടെ സിനിമാ സീരിയല്‍ രംഗത്തെ നിരവധി പ്രമുഖര്‍ ഈവര്‍ഷം ജീവനൊടുക്കിയിരുന്നു. സുഷാന്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് അന്വേഷണം പുരോഗമിക്കുകയാണ്.