നരേന്ദ്ര മോദിയുടെ പേര് ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കാന്‍ ബിജെപി നേതാക്കള്‍ എത്തിയാല്‍ ജനങ്ങള്‍ ചെരുപ്പിന് തല്ലണമെന്ന് ഹിന്ദു സേന

For full experience, Download our mobile application:
Get it on Google Play

കര്‍ണാടക : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കാന്‍ ബിജെപി നേതാക്കള്‍ എത്തിയാല്‍ ജനങ്ങള്‍ ചെരുപ്പിന് തല്ലണമെന്ന് രാഷ്ട്രീയ ഹിന്ദു സേനാ അധ്യക്ഷന്‍ പ്രമോദ് മുഥാലിക്. മോദിയുടെ പേര് ഉപയോഗിക്കാന്‍ മാത്രമേ ബിജെപിക്ക് അറിയൂ. വോട്ടര്‍മാര്‍ പാര്‍ട്ടിക്ക് വോട്ട് ചെയ്യരുത്. മോദിയുടെ പേര് ഉപയോഗിക്കാതെ ബിജെപി നേതാക്കള്‍ വോട്ട് പിടിച്ചുകാട്ടൂവെന്നും അദ്ദേഹം വെല്ലുവിളിച്ചു.

സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെയാണ് ബിജെപി നേതാക്കള്‍ക്കെതിരെ ഹിന്ദു സേനാ അധ്യക്ഷന്‍ രംഗത്തെത്തിയത്. സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ ഇത്തവണ മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടൂ. അവര്‍ ഒരിക്കലും മോദിയുടെ പേര് ഉപയോഗിക്കാതെ വോട്ട് തേടില്ല. അവര്‍ വീണ്ടും നിങ്ങളുടെ വീട്ടുപടിക്കല്‍ എത്തും. മോദിക്കായി വോട്ടു ചെയ്യണമെന്ന് ആവശ്യപ്പെടും. മോദിയുടെ പേര് ഉപയോഗിച്ച് വോട്ടു പിടിക്കാന്‍ എത്തിയാല്‍ അവരെ ചെരുപ്പിന് തല്ലണം. അവര്‍ ഒന്നിനും കൊള്ളാത്തവരാണ്. ഇവര്‍ മോദിയുടെ പേര് എടുക്കുകയാണ്. പക്ഷേ പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ അവര്‍ മനസിലാക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യുസ് ചാനലില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകള്‍
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായില്‍ ബിസിനസ് ഡെവലപ്മെന്റ് മാനേജരുടെ ഒഴിവുകളുണ്ട് . യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും മാധ്യമ സ്ഥാപനത്തിന്റെ പരസ്യ വിഭാഗത്തില്‍ മുന്‍പരിചയം അഭികാമ്യം. പത്തനംതിട്ടയിലെ ഓഫീസ് കേന്ദ്രീകരിച്ചായിരിക്കും ജോലി. 18000 രൂപാ പ്രതിമാസ ശമ്പളവും 5000 രൂപാ യാത്രാ ചെലവും ലഭിക്കും. കൂടാതെ നിശ്ചിത നിരക്കില്‍ കമ്മീഷനും ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഎൽ.ബി.പരീക്ഷാ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ച ; തോറ്റ 45 പേർ പുനർ മൂല്യനിർണയത്തിലൂടെ ജയിച്ചു

0
തിരുവനന്തപുരം : കേരള സർവകലാശാല എൽഎൽ.ബി. പരീക്ഷയുടെ മൂല്യനിർണയത്തിൽ ഗുരുതര വീഴ്ചയുണ്ടായെന്ന്...

ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ച ; വാട്സാപ്പിൽ പ്രചരിച്ച ചോദ്യങ്ങൾക്ക് യഥാർത്ഥ ചോദ്യപേപ്പറുമായി സാമ്യം...

0
ന്യൂഡൽഹി : ഛത്തീസ്ഗഡിലും ചോദ്യ പേപ്പർ ചോർച്ചയെ തുടർന്നുണ്ടായ പ്രതിഷേധത്തിൽ പരീക്ഷ...

ആലപ്പുഴയിൽ സ്വദേശ് ദർശൻ 2.0 പദ്ധതി നടപ്പാക്കിയതിൽ വീഴ്ച ; സുരേഷ് ഗോപി

0
ആലപ്പുഴ : കേന്ദ്ര സർക്കാരിന്റെ സ്വദേശ് ദർശൻ 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി...

ട്രംപിന്റെ സമാധാന റോഡ് മാപ്പിനോട് പ്രതിജ്ഞാബദ്ധം ; മധ്യസ്ഥരുടെ ഇടപെടൽ ആവശ്യപ്പെട്ട് ഹമാസ്

0
ഗസ്സ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 15 ഇന സമാധാന റോഡ്മാപ്പ്...