ഭിന്നശേഷിക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കിയ കേസിലെ പ്രതി അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ചാരുംമൂട് : നൂറനാട് സ്വദേശിനിയായ ബധിരയും മൂകയുമായ പെണ്‍കുട്ടിയെ ക്രൂരമായ പീഡനത്തിനിരയാക്കി ഗര്‍ഭിണിയാക്കിയ കേസില്‍ ചുനക്കര വില്ലേജില്‍ നടുവിലെ മുറിയില്‍ രാജീവ് ഭവനത്തില്‍ രാജീവിനെ (46) അറസ്റ്റ് ചെയ്തു. 11 മാസങ്ങള്‍ക്ക് മുമ്പ് ഒരു ദിവസം ഉച്ചയ്ക്ക് ഒരു മണിയോടുകൂടി പെണ്‍കുട്ടിയുടെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി അതിക്രമിച്ച്‌ കയറി പീഡിപ്പിക്കുകയായിരുന്നു. വിവരം പുറത്തുപറഞ്ഞാല്‍ കൊന്നു കളയും എന്നുപറഞ്ഞ് പ്രതി പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.

മാസങ്ങള്‍ കഴിഞ്ഞു വയറുവേദന അനുഭവപ്പെട്ടു തുടങ്ങിയപ്പോഴാണ് താന്‍ ഗര്‍ഭിണിയാണെന്ന വിവരം പെണ്‍കുട്ടിക്ക് മനസിലായത്. തുടര്‍ന്നും പ്രതിയില്‍നിന്നും ഭീഷണിയുണ്ടായിരുന്നു. ഇതുമൂലം വീട്ടുകാരോട് വിവരം പറയാന്‍ മടിച്ചു. വയറുവേദന കലശലായതിനെ തുടര്‍ന്ന് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറയുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്തു.

പക്ഷേ പ്രതി ആരാണെന്ന് പറഞ്ഞ് മനസിലാക്കാനോ മറ്റും ബധിരയും മൂകയുമായ പെണ്‍കുട്ടിക്ക് കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ നൂറനാട് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പോലീസ് ബലാത്സംഗ കേസ് രജിസ്റ്റര്‍ ചെയ്ത് പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. പ്രതിയെക്കുറിച്ച്‌ ഒരു സൂചനയും പെണ്‍കുട്ടിക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നൂറനാട് പോലീസ് വ്യാപകമായ അന്വേഷണം നടത്തി. രാജീവിനെ പോലീസിന് സംശയംതോന്നി കാര്യങ്ങള്‍ തിരക്കിയെങ്കിലും പ്രതി വിസമ്മതിക്കുകയായിരുന്നു.

തുടര്‍ന്ന് രാജീവന്‍റെ ഫോട്ടോ പെണ്‍കുട്ടിയെ കാണിക്കുകയും ഭാഗികമായി തിരിച്ചറിയുകയും ചെയ്തെങ്കിലും പ്രതി കുറ്റം നിഷേധിച്ചതിനാല്‍ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞില്ല. ഇതോടെ പോലീസ് ശാസ്ത്രീയ പരിശോധന നടത്തുവാന്‍ തീരുമാനിക്കുകയും പെണ്‍കുട്ടിയുടെയും കുഞ്ഞിന്‍റെയും രാജീവന്‍റെയും രക്തസാമ്പിളുകള്‍ ശേഖരിച്ചു. ഡി.എന്‍.എ പരിശോധനയ്ക്ക് അയയ്ക്കുകയും ചെയ്തു. ഇതിനിടെ പെണ്‍കുട്ടിയെയും കുഞ്ഞിനെയും പോലീസ് വനിതാ ശിശു സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു.

രാജീവ് കുറ്റം പൂര്‍ണമായി നിഷേധിച്ചിട്ടുള്ളതിനാല്‍ സംശയിക്കപ്പെടാന്‍ സാധ്യതയുള്ളവരുടെ പട്ടികയും പോലീസ് തയാറാക്കിയിരുന്നു. കഴിഞ്ഞദിവസം രക്തസാമ്പിളുകള്‍ പരിശോധിച്ചശേഷമുള്ള ഡി.എന്‍.എ. പരിശോധനാഫലത്തില്‍നിന്നും രാജീവ് തന്നെയാണ് കുഞ്ഞിന്‍റെ പിതാവെന്ന് റിപ്പോര്‍ട്ട് പോലീസിന് ലഭിച്ചു. തുടര്‍ന്ന് രാജീവിനെ കഴിഞ്ഞദിവസം നൂറനാട് സി.ഐ പി.ശ്രീജിത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തു. മാവേലിക്കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ട് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം ; സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി

0
തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ...

ഒരേ ഉദ്യോഗസ്ഥന് ഒറ്റ ഉത്തരവിൽ രണ്ടിടത്തേക്ക് സ്ഥലംമാറ്റം ; പ്രതിഷേധം ഉയർന്നതോടെ ഉത്തരവ് തിരുത്തി...

0
കോഴിക്കോട് : ജലസേചനവകുപ്പിലെ എൻജിനിയർമാരുടെ സ്ഥലംമാറ്റ ഉത്തരവിൽ വ്യാപക ആക്ഷേപം. ഒരേ...

കാട്ടാക്കട എംഎൽഎയുടെ പേരിൽ തട്ടിപ്പ് ; മൂന്നുപേർ‌ അറസ്റ്റിൽ

0
തിരുവനന്തപുരം: കാട്ടാക്കട എംഎൽഎ എം.ആർ. ബൈജുവിന്റെ പേഴ്സണൽ സ്റ്റാഫ് ആണെന്ന് വ്യാജേന...

കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർഥികളിൽ നിന്ന് എംഡിഎംഎ പിടികൂടി

0
മലപ്പുറം: കൊണ്ടോട്ടിയിൽ കോളേജിലെ ഓണാഘോഷത്തിനിടെ രാസലഹരിയായ എംഡിഎംഎ പിടികൂടി. വിദ്യാർഥികൾ എത്തിയ...