അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം സഹോദരനെ ജ്യേഷ്ഠൻ ക്രൂരമായി കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

നർമ്മദ: അന്ധവിശ്വാസത്തിന്റെ പേരിൽ സ്വന്തം സഹോദരനെ ജ്യേഷ്ഠൻ ക്രൂരമായി കൊലപ്പെടുത്തി. ഗുജറാത്തിലെ നർമ്മദ ജില്ലയിലെ നന്ദോഡ് താലൂക്കിലുള്ള ഭുച്ചദ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. ദുര്‍മന്ത്രവാദം നടത്തുന്നുവെന്ന സംശയത്തെത്തുടർന്നാണ് രമേശ് വാസവ എന്നയാള്‍ തന്റെ ഇളയ സഹോദരൻ ഗുർജി വാസവയെ കൊലപ്പെടുത്തിയത്. പ്രതിയായ രമേശ് വാസവയ്ക്ക് തന്റെ ഇളയ സഹോദരനോട് ദീർഘകാലമായി ശത്രുതയുണ്ടായിരുന്നു. ഗുർജി തനിക്കെതിരെ ദുർമന്ത്രവാദം നടത്തുന്നുണ്ടെന്നും തന്റെ തകർച്ചയ്ക്ക് പിന്നിൽ സഹോദരനാണെന്നും രമേശ് ഉറച്ചു വിശ്വസിച്ചു. ഇതിനെച്ചൊല്ലി ഇരുവരും തമ്മിൽ പലതവണ തർക്കങ്ങൾ ഉണ്ടായിരുന്നതായി പോലീസ് പറയുന്നു.

കടയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഗുർജിയെ രമേശ് വഴിയിൽ പതിയിരുന്ന് ആക്രമിക്കുകയായിരുന്നു. മൂർച്ചയുള്ള ആയുധം ഉപയോഗിച്ച് ഗുർജിയുടെ കഴുത്തറുത്താണ് മരണം ഉറപ്പാക്കിയത്. ആക്രമണം തടയാനും പിതാവിനെ രക്ഷിക്കാനും ഓടിയെത്തിയ ഗുർജിയുടെ മക്കളായ സാവിത്രി, ശിൽപ എന്നിവർക്കും ക്രൂരമായ മർദനമേറ്റു. സാവിത്രിയുടെ തലയ്ക്കും ശിൽപയുടെ കൈയ്ക്കുമാണ് പരിക്കേറ്റത്. നിലവിൽ ഇരുവരും രാജ്പിപ്ല സിവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.അന്വേഷണത്തിനിടയിൽ പ്രതിയെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്.

രമേശ് വാസവ മുൻപും സമാനമായ കുറ്റകൃത്യം ചെയ്തിട്ടുണ്ടെന്ന് പോലീസ് പറയുന്നു. 2005ൽ മദ്യലഹരിയിലുണ്ടായ തർക്കത്തെത്തുടർന്ന് തന്റെ മറ്റൊരു സഹോദരനായ വിത്തൽ വാസവയെയും ഇയാൾ കൊലപ്പെടുത്തിയിരുന്നു. എന്നാൽ അന്ന് കുടുംബാംഗങ്ങൾ തമ്മിലുള്ള ഒത്തുതീർപ്പിനെത്തുടർന്ന് ചെറിയ ജയിൽ ശിക്ഷയ്ക്ക് ശേഷം ഇയാൾ പുറത്തിറങ്ങുകയായിരുന്നു. സംഭവത്തിന് ശേഷം ഒളിവിൽ പോകാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. പരിക്കേറ്റ പെണ്‍കുട്ടികളുടെ പരാതിയിൽ കൊലപാതകത്തിനും വധശ്രമത്തിനും പ്രതിയായ രമേശിനെതിരെ പൊലീസ് കേസെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...