ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിനിടെ ഭാര്യയെയും ദത്തുപുത്രിയെയും ഭർതൃവീട്ടുകാർ തല്ലികൊന്നു

For full experience, Download our mobile application:
Get it on Google Play

അലിഗഡ്: ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിനിടെ ഭാര്യയെയും ദത്തുപുത്രിയെയും ഭർതൃവീട്ടുകാർ മർദിച്ച് കൊലപ്പെടുത്തി. സ്വത്ത് തര്‍ക്കത്തിന്‍റെ പേരിലാണ് കൊലപാതകം നടന്നത്. യുപി അലിഗഡ് ജില്ലയിലെ ഗോണ്ട പോലീസ് പരിധിയിലെ കൈംതാലിൽ ഇരട്ട കൊലപാതകം നടന്നത്. മുകേഷ് ദേവി(55), മകള്‍ പ്രിയങ്ക(22) എന്നിവരാണ് കൊല്ലപ്പെട്ടത്. മുകേഷ് ദേവിയുടെ ഭർത്താവ് സുരേന്ദർ സിംഗ് ആഗസ്ത് 31ന് ഡൽഹിയിൽ വച്ച് ഹൃദയാഘാതം മൂലമാണ് മരിച്ചത്. ഭര്‍ത്താവിന്‍റെ മരണാനന്തര ചടങ്ങിനിടെ മുകേഷ് ദേവിയെ ഭര്‍തൃസഹോദരനും ബന്ധുക്കളും ചേര്‍ന്ന് വടിയും ഭാരമുള്ള വസ്തുക്കളും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. മകൾ അമ്മയെ രക്ഷിക്കാൻ ശ്രമിച്ചപ്പോൾ അവര്‍ക്കും ക്രൂരമായ മർദ്ദനമേറ്റു. ഇരുവരുടെയും തലയ്ക്ക് പരിക്കേറ്റതായും അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചതായും പോലീസ് പറഞ്ഞു. മുകേഷ് ദേവിയുടെ സഹോദരന്‍ ഭോല സിംഗിന്‍റെ പരാതിയില്‍ ധർമ്മവീർ സിംഗ്, മോന സിംഗ്, ദുബ്ല സിംഗ്, രമേഷ് സിംഗ്, നീരജ് സിംഗ്, സോനു സിംഗ്, രാകേഷ് സിംഗ് എന്നീ ഏഴ് പ്രതികൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലെബി ഫിലിപ്പ് മാത്യൂ അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ് പ്രസിഡണ്ട്

0
തിരുവനന്തപുരം: അസംബ്ലി ഓഫ് ക്രിസ്ത്യൻ ട്രസ്റ്റ് സർവീസ് (ആക്ട്സ്) വൈസ് പ്രസിഡന്റായി...

സിജെപി സമരം 17-ാം ദിവസത്തിൽ ; കേന്ദ്രം മൗനം തുടരുന്നു, വാങ്ചുക്കിന്റെ ശരീരഭാരം ആറ്...

0
ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ച അടക്കമുള്ള വിഷയങ്ങളില്‍ കേന്ദ്ര വിദ്യാഭ്യാസ...

അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ വയോധിക ദമ്പതികൾക്ക് പരിക്ക്

0
ആലപ്പുഴ : അരൂരിൽ സ്വകാര്യ സ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ വയോധിക...

കടകംപ്പള്ളി സുരേന്ദ്രനെതിരായ മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രിക്ക് കോടതിയുടെ നിർദേശം

0
തിരുവനന്തപുരം: മാനനഷ്ട കേസിൽ തർക്കമുണ്ടെങ്കിൽ ഉടൻ ബോധിപ്പിക്കണമെന്ന് മുഖ്യമന്ത്രി വി ഡിസതീശന്...