അങ്കമാലിയിൽ ചരിത്ര വിജയം ; യുവത്വത്തിന് വലിയ പ്രാധാന്യമെന്ന് റോജി എം. ജോൺ

For full experience, Download our mobile application:
Get it on Google Play

അങ്കമാലി : നിയമസഭാ തിരഞ്ഞെടുപ്പിൽ മികച്ച വിജയം കൈവരിച്ചതിന് പിന്നാലെ പ്രതികരണവുമായി റോജി എം. ജോൺ. ഒരു ചെറുപ്പക്കാരനായ തനിക്ക് വലിയൊരു ഉത്തരവാദിത്തമാണ് പാർട്ടി നൽകിയിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങൾ വലിയ പ്രതീക്ഷയോടെയാണ് ഐക്യജനാധിപത്യ മുന്നണിയെ വിജയിപ്പിച്ചതെന്നും ആ വിശ്വാസം ഉൾക്കൊണ്ട് അവരുടെ പ്രതീക്ഷയ്ക്കൊത്ത് പ്രവർത്തിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. അങ്കമാലി മണ്ഡലത്തിൽ ഓരോ തവണയും തന്റെ ഭൂരിപക്ഷം വർധിച്ചുവരുന്നത് ജനങ്ങൾ നൽകുന്ന സ്നേഹത്തിന്റെയും പിന്തുണയുടെയും അടയാളമാണെന്ന് റോജി എം. ജോൺ ചൂണ്ടിക്കാട്ടി.

ആദ്യ തിരഞ്ഞെടുപ്പിൽ 9,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച അദ്ദേഹം രണ്ടാമത്തെ തവണ അത് 16,000 ആയും ഇത്തവണ അത് 37,000 വോട്ടുകളായും ഉയർത്തിയാണ് മികച്ച വിജയം സ്വന്തമാക്കിയത്. മൂന്നാം തവണയും തന്നെ പിന്തുണച്ച അങ്കമാലിക്കാരോടുള്ള നന്ദിയും അദ്ദേഹം രേഖപ്പെടുത്തി. ഈ ഭരണസമിതിയിൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും വലിയ പ്രാധാന്യം ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ജനീഷ് ഉൾപ്പെടെയുള്ള 14 പുതുമുഖങ്ങളുടെ സാന്നിധ്യം ഭരണത്തിൽ വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പ് വേളയിൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കാനായിരിക്കും സർക്കാർ ശ്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പെൻഷൻ അർഹതാ മാനദണ്ഡങ്ങളിൽ ഇളവുമായി കർണാടക; വാർഷിക വരുമാന പരിധി 1.20 ലക്ഷമാക്കി ഉയർത്തി

0
ബെംഗളൂരു: കർണാടകയിലെ സാമൂഹിക സുരക്ഷാ പെൻഷൻ പദ്ധതികൾക്കുള്ള വാർഷിക വരുമാന പരിധി...

റെയിൽവേയിൽ പുതിയ വിപ്ലവകരമായ മാറ്റം ; 35 ഹൈഡ്രജൻ ട്രെയിനുകൾ കൂടി സർവീസിന് ഒരുങ്ങുന്നു

0
ന്യൂഡൽഹി : രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവീസ് വിജയകരമായി മുന്നേറുന്ന...

കോട്ടയം എം.ആർ.എഫിൽ 16-ാമത് ലോങ് ടേം സെറ്റിൽമെന്റിന് ധാരണ ; സ്ഥിരം ജീവനക്കാർക്ക് വേതന...

0
കോട്ടയം : കോട്ടയം എം.ആർ.എഫിലെ സ്ഥിരം ജീവനക്കാരുടെ 16-ാമത്...