വര്‍ണ്ണങ്ങള്‍ വാരി വിതറി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : വര്‍ണ്ണങ്ങള്‍ വാരി വിതറി രാജ്യം ഇന്ന് ഹോളി ആഘോഷിക്കുന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമാണ് ഹോളി. കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ഹോളി ആഘോഷത്തില്‍ പങ്കുചേരുന്നു. ദീപാവലിക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉത്സവമായി കണക്കാക്കപ്പെടുന്ന ഹോളി ജാതിമത വ്യത്യാസമില്ലാതെ എല്ലാവരും ഒരുപോലെ കൊണ്ടാടുന്നു. ശീതകാലത്തിന്റെ അവസാനമിട്ട്, വസന്തകാലത്തെ സ്വാഗതം ചെയ്യുന്ന സമയമാണ് ഹോളി. ചരിത്രപരമായി ഇതിന്, വളരെയധികം പ്രാധാന്യമുണ്ട്. നാടോടിക്കഥകള്‍ മുതല്‍ പാട്ടുകള്‍ വരെ ഈ ഉത്സവത്തെക്കുറിച്ച്‌ നിങ്ങള്‍ക്ക് കണ്ടെത്താന്‍ കഴിയും. നന്മയുടെ ആഘോഷമായാണ് ഈ ഉത്സവം അടയാളപ്പെടുത്തുന്നതെന്ന് പലരും വിശ്വസിക്കുന്നു. പരമ്പരാഗത ആചാര അനുഷ്ഠാനങ്ങളോടെയാണ് ഹോളി ആഘോഷം ഇന്ത്യയില്‍ നടന്നുവരുന്നത്.

രണ്ടു ദിവസമായാണ് ഹോളി ആഘോഷിക്കുന്നത്. ഹോളിഗ ദഹന്‍, ധുലന്ദി എന്നിവയാണ് അവ. രണ്ടാമത്തെ ദിനമായ ധുലന്ദിയാണ് വര്‍ണങ്ങളുടെ ദിനം. ആളുകള്‍ തമ്മില്‍ പരസ്പരം നിറങ്ങള്‍ വിതറുമ്പോള്‍ ശത്രുത അകലുമെന്നതാണ് വിശ്വാസം. അതേസമയം, ഗോരഖ്പൂരില്‍ നടന്ന ‘ഹോളിക ദഹന്‍’ ഘോഷയാത്രക്ക് യു.പി മുഖ്യമന്ത്രി യോഗി നേതൃത്വം നല്‍കി. കോവിഡ് മഹാമാരി കാരണം, കഴിഞ്ഞ രണ്ട് വര്‍ഷമായി ഈ പരിപാടികള്‍ സംസ്ഥാനത്ത് നടന്നിരുന്നില്ല. മഹന്ത് ദിഗ്വിജയ്നാഥ്, യോഗി മഹന്ത് വൈദ്യനാഥ് എന്നിവര്‍ക്ക് ശേഷം പീഠത്തിന്റെ തലവനായ യോഗി ആദിത്യനാഥ് സാമൂഹിക സൗഹാര്‍ദ്ദ സമീപനങ്ങളിലാണ് ആഘോഷങ്ങള്‍ നടത്തുന്നതെന്ന് തിവാരി അഭിപ്രായപ്പെട്ടു.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം

0
ന്യൂഡൽഹി : രാജ്യത്ത് മെറ്റ അൽഗോരിതം മാറ്റണമെന്ന നിർദേശവുമായി കേന്ദ്രം....

പാണക്കാട് -കാരാത്തോട് റോഡിൽ രാത്രികാല ഗതാഗത നിരോധനം

0
മലപ്പുറം: പാണക്കാട് - വേങ്ങര റോഡില്‍ എടായിപ്പാലത്ത് സ്വകാര്യ ഭൂമിയില്‍...

കാണാതായ മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് കാണാതായ രണ്ട് മത്സ്യത്തൊഴിലാളികളെ ഒൻപതാം ദിവസവും കണ്ടെത്താനായില്ല....

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഹരിതായനം 2026 പദ്ധതിക്ക് തുടക്കമായി

0
കോന്നി : സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി കോന്നി ബ്ലോക്ക് പഞ്ചായത്തും...