കിടപ്പ് രോഗിയുടെ വീട്ടിൽ ജോലിക്ക് നിന്ന ഹോം നഴ്‌സും സുഹൃത്തും ചേർന്ന് ആഭരണങ്ങൾ മോഷ്ടിച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: വയോധികയുടെ ആഭരണങ്ങൾ കവർന്ന പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ – മാറാടി മഞ്ചരിപടിയിൽ തനിച്ച് താമസിക്കുന്ന വയോധികയുടെ ആഭരണങ്ങൾ കവർന്ന തമിഴ്‌നാട് മധുര സിന്ധുപ്പാട്ടിയിൽ സെംപാട്ടി സ്വദേശി ഭാഗത്ത് സുധ ശങ്കർ (38), ദിണ്ടുഗൽ മലയഗൗഡൻപാട്ടി പൊട്ടിക്കളം ഭാഗത്ത് ലക്ഷ്‌മി (46) എന്നിവരെയാണ് മുവാറ്റുപുഴ ഡിവൈഎസ്പിഅബ്‌ദുൾ മുനീർ പി യുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. 24ന് രാവിലെ 8.30 മണിയോടെയാണ് സംഭവം. കിടപ്പ് രോഗിയായ വയോധികയുടെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഹോം നഴ്‌സാണ് സുധ ശങ്കർ. സുഹൃത്തായ ലക്ഷ്മിയെയും കൂട്ടി മോഷണം ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു. അന്വേഷണം വഴിതെറ്റിക്കുന്നതിനായി ഹോം നഴ്‌സായ സുധ സാങ്കൽപിക കഥകൾ മെനഞ്ഞ് പറയുകയായിരുന്നു.

മോഷണം നടത്തിയ സ്വർണ ആഭരണങ്ങൾ ഇവരിൽ നിന്നും കണ്ടെടുത്തു. ഇൻസ്പെക്ടർ അനിൽ ജോർജ്, എസ് ഐ മാരായ എൻ എസ് റോയ്, ചാർലി തോമസ്, എസ് ശ്രീനാഥ്, പി സി ജയകുമാർ, എം എം ഉബൈസ് , സി ബി അനിൽകുമാർ, എ എസ് ഐ മാരായ എം കെ ഗിരിജ, എ വി ദിനി സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ഹാരിസ് എച്ച്, രതീഷ് എം പി , ശ്രീജു രാജൻ, ബിനിൽ എൽദോസ് അജേഷ് എ പി എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....