ഹോണറിന്‍റെ മാജിക് 6 പ്രോ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി

For full experience, Download our mobile application:
Get it on Google Play

ഹോണറിന്‍റെ മാജിക് 6 പ്രോ 5ജി സ്‌മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ പുറത്തിറങ്ങി. അടുത്ത ജനറേഷന്‍ ഹോണര്‍ ഫാല്‍ക്കണ്‍ ക്യാമറ സംവിധാനത്തോടെയാണിത്. സ്‌നാപ്ഡ്രാഗണ്‍ 8 ജനറേഷന്‍ 3 എസ്‌ഒസിയില്‍ പ്രവര്‍ത്തിക്കുന്ന ഈ ഫ്ലാഗ്‌ഷിപ്പ് ഫോണ്‍ ഇന്ത്യയില്‍ പുറത്തിറക്കിയിട്ടില്ലാത്ത മാജിക് 5 പ്രോയുടെ പിന്‍ഗാമിയാണ്. 180 എംപി പെരിസ്‌കോപ് ടെലിഫോട്ടോ, 50 എംപി പ്രധാന ക്യാമറ, 50 എംപി അള്‍ട്രാ വൈഡ് എന്നിവയുടേതാണ് ഈ ക്യാമറകള്‍. ഫോണിന്‍റെ പിന്‍ഭാഗത്ത് എല്‍ഇഡി ഫ്ലാഷും വരുന്നു. 180 എംപി പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സിലുള്ള 2.5 എക്‌സ് ഒപ്റ്റിക്കല്‍ സൂം, 100 എക്‌സ് ഡിജിറ്റല്‍ സൂം എന്നിവ ഫോട്ടോയ്ക്കായി ആശ്രയിക്കുന്നവര്‍ക്ക് ഗുണകരമാകും.

രണ്ട് നാനോ സിമ്മുകള്‍ ഉപയോഗിക്കാം. 1,280×2,800 പിക്‌സലിലുള്ള ഫുള്‍ എച്ച്‌ഡി+ 6.8 ഇഞ്ച് എല്‍ടിപിഒ ഡിസ്‌പ്ലെ, 5600 എംഎഎച്ച് ബാറ്ററി, 80 വാട്ട്‌സ് വയേര്‍ഡ്, 66 വാട്ട്‌സ് വയല്‍ലസ് ചാര്‍ജിംഗ് തുടങ്ങിയവ ഹോണര്‍ മാജിക് 6 പ്രോ 5ജിയുടെ മറ്റ് പ്രത്യേകതകളാണ്. 40 മിനുറ്റുകള്‍ കൊണ്ട് പൂജ്യത്തില്‍ നിന്ന് ബാറ്ററി ഫുള്ളായി ചാര്‍ജ് ചെയ്യാനാകും. ഡസ്റ്റ്, വാട്ടര്‍ പ്രതിരോധത്തിനുള്ള ഐപി 68 റേറ്റിംഗ് ലഭിച്ച സ്‌മാര്‍ട്ട്‌ഫോണാണിത്. 5ജി, വൈഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, എജിപിഎസ്, ഗലീലിയോ, ഗ്ലോനാസ്സ്, ഒടിജി, യുഎസ്‌ബി ടൈപ്പ്-സി എന്നിവയാണ് കണക്റ്റിവിറ്റി സൗകര്യങ്ങള്‍. 12 ജിബി റാമും 512 ജിബി സ്റ്റോറേജും വരുന്ന മോഡലിന് 89,999 രൂപയാണ് വില. രണ്ട് നിറങ്ങളിലുള്ള വേരിയന്‍റുകള്‍ ലഭ്യമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...