ഡല്‍ഹിയില്‍ 44 ആ​രോ​ഗ്യ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു ; ബാ​ബു ജ​ഗ്ജീ​വ​ന്‍ റാം ​ആശുപത്രി അടച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂ​ഡ​ല്‍​ഹി: ഡ​ല്‍​ഹി​യി​ല്‍ ആ​ശു​പ​ത്രി​യി​ലെ 44 ആ​രോ​ഗ്യ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ബാബുജഗ്ജീവന്‍റാം ​ആ​ശു​പ​ത്രി​യി​ലെ 44 പേ​ര്‍​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ജീവനക്കാര്‍ക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ആശുപത്രി അടച്ചു. ഡല്‍ഹിയില്‍ 24 മണിക്കൂറുകള്‍ക്കിടെ അടച്ച രണ്ടാമത്തെ ആശുപത്രിയാണ് ജഗ്ജീവന്‍ റാം ആശുപത്രി.

ഡോ​ക്ട​ര്‍​മാ​ര്‍, ന​ഴ്സു​മാ​ര്‍, മ​റ്റ് ആ​രോ​ഗ്യ ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ കോ​വി​ഡ് ബാ​ധി​ച്ച​വ​രി​ല്‍ ഉ​ള്‍​പ്പെ​ടു​ന്നു. ഇ​ത്ര​യ​ധി​കം ആ​രോ​ഗ്യ​ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ഒ​രു ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് സ്ഥി​രീ​ക​രി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ജ​ഹാം​ഗി​ര്‍​പൂ​രി​ലെ ഹോ​ട്ട് സ്പോ​ട്ടി​ലാ​ണ് ആ​ശു​പ​ത്രി. ചി​കി​ത്സ തേ​ടി ഇ​വി​ടെ നി​ര​വ​ധി കോ​വി​ഡ് രോ​ഗി​ക​ള്‍ എ​ത്തി​യി​രു​ന്നു. ഇ​വ​രി​ല്‍ നി​ന്നാ​വാം കൂ​ടു​ത​ല്‍ പേ​ര്‍​ക്ക് വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​ന്‍ ഇ​ട​യാ​യ​ത്.

അതേസമയം കൊവിഡ് വൈറസ് ബാധയെത്തുടര്‍ന്ന് അടച്ച ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാമ്പിലെ കൂടുതല്‍ ജവാന്മാരുടെ കൊവിഡ് പരിശോധന നടത്തി. ക്യാമ്പില്‍ കരുതല്‍ നിരീക്ഷണത്തിലുള്ളവരെയാണ് പരിശോധിച്ചത്. 350 പേരാണ് ഇവിടെ കരുതല്‍ നിരീക്ഷണത്തിലുള്ളത്.

ഇന്നലെയാണ് ഡല്‍ഹി മയൂര്‍ വിഹാര്‍ ഫേസ് 3 സിആര്‍പിഎഫ് ക്യാപിലെ ജവാന്മാര്‍ക്ക് കൂട്ടത്തോടെ കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ 24 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. നിരീക്ഷണത്തിലാക്കിയവരില്‍ മൂന്നു മലയാളികളുമുണ്ട്. ജവാന്മാരില്‍ കുറച്ചുപേരെ ചാവ്ല ഐടിബിപി ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്. അവധി കഴിഞ്ഞെത്തിയ ജവാനില്‍ നിന്നാണ് മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ ഫ്ലാഷ് ലൈറ്റിന്റെയും വെളിച്ചത്തിൽ ഗർഭിണികൾക്ക് ശസ്ത്രക്രിയ...

0
പട്ന: ഓപറേഷൻ തിയറ്ററിൽ വൈദ്യുതി തടസപ്പെട്ടതിനെ തുടർന്ന് ടോർച്ചിന്റെയും മൊബൈൽ ഫോൺ...

സിക്കിമില്‍ മണ്ണിടിച്ചില്‍ ; രണ്ട് വീടുകള്‍ തകര്‍ന്നതായും റോഡ് ഗതാഗതം തടസപ്പെടുന്നതായും റിപ്പോര്‍ട്ട്

0
റിംബി: സിക്കിമില്‍ മണ്ണിടിച്ചില്‍. പടിഞ്ഞാറന്‍ സിക്കിമിലെ ഗ്രാമമായ റിംബിയിലാണ് ശനിയാഴ്ച വൈകീട്ടോടെ...

അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ സഹായം തേടി കെഎസ്ഇബി

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ അധിക വൈദ്യുതി ഉറപ്പാക്കാൻ ഉത്തരേന്ത്യൻ...

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...