ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

കൊല്ലം : ചടമയമംഗലത്ത് ഹോട്ടല്‍ ഉടമയെ ജീവനക്കാരന്‍ കുത്തിക്കൊലപ്പെടുത്തി. കുരിയോട് സ്‌പൈസി ഹോട്ടല്‍ ഉടമ സക്കീറാണ് കൊല്ലപ്പെട്ടത്. മംഗലാപുരം സ്വദേശി മംഗലാപുരം ബെൽത്തങ്കടിയിൽ പേരിമെന്താടി ഹൗസിൻ ഇർഷാദ് (32) ആണ് കൊലപാതകം ചെയ്തത്. കൃത്യം നടത്തിയ ശേഷം സുഹൃത്തിന്റെ സഹായത്തോടെ ബസിൽ കയറി രക്ഷപെടാൻ ശ്രമിച്ച പ്രതിയെ പോലീസ് പിടികൂടി. കൂലി സംബന്ധമായ തർക്കവും പ്രതിയുടെ സ്വഭാവദൂഷ്യം ഹോട്ടലുടമ ചോദ്യം ചെയ്തതുമാണ് കൊലപാതകത്തിന് കാരണമെന്നാണ് വിവരം. സക്കീർ ഹുസൈൻ രണ്ട് ഹോട്ടലുകളുടെ ഉടമയായിരുന്നു. കുരിയോട് പ്രവർത്തിക്കുന്ന ഹോട്ടലിലായിരുന്നു ഇർഷാദ് ജോലി ചെയ്തു വന്നത്. സക്കീർ ഹുസൈനും ഇർഷാദും തമ്മിൽ തമ്മിൽ നേരത്തെ തന്നെ കൂലി സംബന്ധമായ തർക്കം നിലനിന്നിരുന്നു. കൂടാതെ ഇയാൾ കൃത്യമായി ജോലിക്ക് വരാതിരുന്നത് ചോദ്യം ചെയ്തതും പ്രതിയെ പ്രകോപിപ്പിച്ചു.

സ്ഥിരം ജീവനക്കാരൻ നാട്ടിലേക്ക് പോയ ഒഴിവിലേക്കാണ് ജീവനക്കാരന്റെ ബന്ധുവായ ഇർഷാദിനെ താൽക്കാലികമായി ജോലിയ്ക്കടുത്തത്. പിണങ്ങി നാട്ടിലേക്ക് തിരിച്ചു പോയ ഇയാളെ ഹോട്ടലുടമ വീണ്ടും തിരിച്ചുവിളിച്ച് ജോലിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. കുരിയോടുള്ള ഹോട്ടലിലെ അറ്റകുറ്റപ്പണിക്കായി രണ്ടുപേരും ഹോട്ടലിൽ ഉണ്ടായിരുന്നു. ജോലി ചെയാതെ ഇടുന്ന പ്രതിയോട് ഇക്കാര്യം ചോദിക്കാൻ ഹോട്ടലിന്റെ മുകളിലത്തെ മുറിയിൽ എത്തിയപ്പോഴാണ് സക്കീറിനെ ഇർഷാദ് കുത്തിയത്. കൊലയ്ക്ക് ശേഷം മറ്റൊരു ജീവനക്കാരനെ വിളിച്ചുവരുത്തി തനിക്ക് നാട്ടിൽ പോകണമെന്ന് പറഞ്ഞ് ബസ്സിൽ കയറാനായി ഇരുചക്ര വാഹനത്തിൽ ബസ് സ്റ്റോപ്പിലേക്ക് പുറപ്പെട്ടു. വിളിച്ചപ്പോൾ എത്തിയ ആൾ കാര്യം അറിയാതെ പ്രതിയെ വാഹനത്തിൽ കയറ്റി വിടുകയും ചെയ്തു.  പോലീസ് വളരെ വിദഗ്ധമായി ഇയാളെ മണ്ണന്തലയിൽ നിന്നും പിടികൂടുകയായിരുന്നു. പോലീസിന്റെ ചോദ്യംചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...