ടി.വി ഓണാക്കുന്നതിനിടെ മെയിന്‍ സ്വിച്ചില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു

For full experience, Download our mobile application:
Get it on Google Play

പള്ളിപ്പാട് :  ടെലിവിഷന്‍ ഓണാക്കുന്നതിനിടെ മെയിന്‍ സ്വിച്ചില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു. പള്ളിപ്പാട് പഞ്ചായത്ത് മാനപ്പള്ളി കോളനിയിലെ അനിലിന്റെ വീടിനാണ് തീ പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയായിരുന്നു സംഭവം.

അനിലിന്റെ മകള്‍ ടിവി വെയ്ക്കാനായി ശ്രമിക്കുന്നതിനിടെ മെയിന്‍ സ്വിച്ചിന്റെ ഭാഗത്ത് നിന്നും വലിയ ശബ്ദത്തോടെ തീ പടരുകയായിരുന്നു. വീടിനുള്ളിലെ ഗൃഹോപകരണങ്ങള്‍ മുഴുവനായി കത്തി നശിച്ചു. ഹരിപ്പാട് നിന്നും രണ്ട് യൂണിറ്റ് ഫയര്‍ ഫോഴ്‌സ് എത്തിയെങ്കിലും വീടിനു സമീപത്തേക്ക് വാഹനം എത്താന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ഫയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരും നാട്ടുകാരും ഹരിപ്പാട് എമര്‍ജന്‍സി റെസ്‌ക്യു ടീം അംഗങ്ങളും ചേര്‍ന്നു തീ അണച്ചു. വൈദ്യുത ഷോര്‍ട്ട് സര്‍ക്യുട്ടാണ് കാരണമെന്ന് ഫയര്‍ ഫോഴ്‌സ് അധികൃതര്‍ പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്താൻ ശ്രമം ; രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി...

0
തലശ്ശേരി : കൈയിൽകെട്ടിയ വാച്ചിന്റെ സ്ട്രാപ്പിനുള്ളിൽ ഒളിപ്പിച്ചനിലയിൽ 1.45 ഗ്രാം എംഡിഎംഎയുമായി...

ചരിത്രത്തിലാദ്യം : ഗുരുവായൂരിൽ ഇന്ന് 437 വിവാഹങ്ങൾ ; ആറു കല്യാണമണ്ഡപങ്ങൾ സജ്ജമാക്കി

0
ഗുരുവായൂർ : ഗുരുവായൂരിൽ ഇന്ന് മൊത്തം 437 കല്യാണങ്ങൾ. ഒരു ദിവസം...

ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്

0
ആലപ്പുഴ: ചെങ്ങന്നൂരിൽ കെഎസ്ആർടിസി ബസുകൾ തമ്മിൽ കൂട്ടിയിടിച്ച് 21 പേർക്ക് പരിക്ക്....

തമിഴ്നാട്ടിൽ ഓടുന്ന ബസിൽ മലയാളി തൂങ്ങിമരിച്ച നിലയിൽ

0
ചെന്നൈ : തമിഴ്‌നാട്ടിൽ തിരുനെൽവേലിയിലെ ഗംഗൈകൊണ്ടനിൽ മലയാളിയെ ബസിൽ തൂങ്ങിമരിച്ച നിലയിൽ...