Tuesday, April 16, 2024 11:11 pm

മാവേലിക്കരയില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു

For full experience, Download our mobile application:
Get it on Google Play

മാവേലിക്കര : മാവേലിക്കരയില്‍ ആളില്ലാത്ത വീട്ടില്‍ നിന്ന്സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ രണ്ടു പേരെ പോലീസ് അറസ്റ്റു ചെയ്തു. കായംകുളം കണ്ടല്ലൂര്‍ വടക്ക് പറയന്റെ തറയില്‍ വീട്ടില്‍ ഷാജഹാന്‍ (ഷാജി-48), കീരിക്കാട് കണ്ണമ്പള്ളിഭാഗം മുണ്ടകത്തില്‍ സോഫിന മന്‍സിലില്‍ നാസര്‍ (മണിയപ്പന്‍ നാസര്‍-48) എന്നിവരാണ് പിടിയിലായത്. വീടിന്റെ മുന്‍വാതില്‍ കുത്തിത്തുറന്ന് 24 പവന്‍ സ്വര്‍ണവും 40,000 രൂപയും കവര്‍ന്നത്.

Lok Sabha Elections 2024 - Kerala

കഴിഞ്ഞ നാലിന് കുറത്തികാട് ഹൈസ്‌കൂള്‍ ജങ്ഷനു പടിഞ്ഞാറ് നന്ദനം വീട്ടില്‍ ബിജുവും കുടുംബവും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനത്തിനു പോയ സമയത്താണ് മോഷണം നടന്നത്. വാതില്‍ തകര്‍ത്ത് അകത്തുകയറിയാണ് അലമാരയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളും പണവും അപഹരിച്ചത്. വീടിനു പടിഞ്ഞാറ് പൊന്നേഴ ബാഹുലേയം വീട്ടിലും ഇതേരാത്രി സമാനരീതിയില്‍ മോഷണശ്രമം നടന്നിരുന്നു.

മോഷണം നടന്ന വീടുകളില്‍നിന്ന് സാഹചര്യത്തെളിവുകളോ ശാസ്ത്രീയ തെളിവുകളോ സി.സി.ടി.വി. ദൃശ്യങ്ങളോ ലഭിച്ചിരുന്നില്ല. സമീപത്തെ മുന്നൂറോളം സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ സംശയാസ്പദമായി ഒരു ഇരുചക്രവാഹനത്തില്‍ സഞ്ചരിക്കുന്ന രണ്ടുപേരെ കണ്ടു. തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. പ്രത്യേക അന്വേഷകസംഘം കരീലക്കുളങ്ങരയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.

കുറത്തികാട് ഇന്‍സ്‌പെക്ടര്‍ എസ്. നിസാം, എസ്.ഐ. കെ. സുനുമോന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ കെ. സതീഷ്‌കുമാര്‍, ജി. ഉണ്ണിക്കൃഷ്ണപിള്ള, മുഹമ്മദ് ഷെഫീക്ക്, വി. രഞ്ജിത്, ബിജു മുഹമ്മദ്, സുല്‍ഫിക്കര്‍, സി.പി.ഒ. അരുണ്‍ ഭാസ്‌കര്‍ എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പ്രതികളെ എത്തിച്ച്‌ തെളിവെടുപ്പു നടത്തി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

മ​ണി​പ്പൂ​രി​ൽ ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്കു​നേ​രെ വെ​ടി​വെ​പ്പ് : ഡ്രൈ​വ​ർ​ക്ക് പ​രി​ക്ക്

0
ഇം​ഫാ​ൽ: മ​ണി​പ്പൂ​രി​ലെ ത​മെ​ങ്ലോ​ങ് ജി​ല്ല​യി​ൽ ഇ​ന്ധ​ന ടാ​ങ്ക​റു​ക​ൾ​ക്കു​നേ​രെ സാ​യു​ധ​സം​ഘം ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ...

തൃശൂര്‍ പൂരത്തിന് വീണ്ടും പ്രതിസന്ധി ; ആനകളെ നിയന്ത്രിക്കാൻ വീണ്ടും ഉത്തരവിറക്കി വനംവകുപ്പ്

0
തൃശൂര്‍: തൃശൂര്‍ പൂരത്തിന് പ്രതിസന്ധിയായി വീണ്ടും വിവാദ ഉത്തരവിറക്കി വനംവകുപ്പ്. വീണ്ടും...

ഇൻസ്റ്റയിലും ഇനി ജനറേറ്റീവ് എഐ എഫക്ട്, മാറ്റത്തിനൊരുങ്ങി മെറ്റ

0
ജനറേറ്റീവ് എഐയെ കൂടുതൽ പ്രയോജനപ്പെടടുത്താനൊരുങ്ങി മാർക്ക് സക്കർബർഗിന്റെ മെറ്റ. ഇൻസ്റ്റഗ്രാമിൽ കണ്ടന്റ്...

പ​യ്യോ​ളി ദേ​ശീ​യ​പാ​ത​യി​ലെ വാ​ഹ​നാ​പ​ക​ടം ; ഉ​മ്മ​ക്ക് പി​ന്നാ​ലെ മ​ക​നും മ​രി​ച്ചു

0
കൊ​ടു​വ​ള്ളി: പ​യ്യോ​ളി - വ​ട​ക​ര ദേ​ശീ​യ​പാ​ത​യി​ൽ തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ട​ര​യോ​ടെ ഇ​രി​ങ്ങ​ലി​നും...