കഴിഞ്ഞതവണ ഇടതുപക്ഷം എത്ര ദിവസമെടുത്താണ് സർക്കാർ രൂപീകരിച്ചത്? ; അത്രയും ഞങ്ങൾ എടുക്കുന്നില്ലല്ലോ : രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: മുഖ്യമന്ത്രിയെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ചര്‍ച്ചകളെല്ലാം കഴിഞ്ഞു. തീരുമാനം ഉടന്‍ ഹൈക്കമാന്‍ഡ് അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പ്രഖ്യാപനം വൈകിയിട്ടില്ല. സമയമെടുക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണ്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് എടുക്കുന്ന ഏതൊരു തീരുമാനത്തെയും കേരളത്തിലെ എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ക്ക് പറയാനുള്ള കാര്യങ്ങളൊക്കെ ഹൈക്കമാന്‍ഡിനെ അറിയിച്ചിട്ടുണ്ട്. ഹൈക്കമാന്‍ഡ് തീരുമാനം വരണം. ഇനി ചര്‍ച്ചയുടെ ആവശ്യമില്ല. ഘടകകക്ഷികളുമായും ഇനി ചര്‍ച്ചയുടെ ആവശ്യമില്ല.

ചര്‍ച്ചയെല്ലാം കഴിഞ്ഞു. തീരുമാനം മാത്രം വന്നാല്‍ മതി. കഴിഞ്ഞതവണ ഇടതുപക്ഷം എത്ര ദിവസം അടുത്താണ് സര്‍ക്കാര്‍ രൂപീകരിച്ചത്? അത്രയും ദിവസം ഞങ്ങള്‍ എടുക്കുന്നില്ലല്ലോ. അതൊക്കെ ജനാധിപത്യത്തിന്റെ ഭാഗമാണ്.  സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ ഒഴിവാക്കണമെന്നും അദ്ദേഹം പ്രവര്‍ത്തകരോട് അഭ്യര്‍ത്ഥിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കൈപമംഗലം വാഹനാപകടത്തിൽ രൂക്ഷപ്രതികരണവുമായി സുരേഷ് ഗോപി

0
തൃശൂർ: കൈപമംഗലത്ത് തമിഴ്‌നാട് സ്വദേശികളായ എട്ട് പേരുടെ ദാരുണ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ...

പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച് സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി

0
ഡൽഹി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ കണ്ണൂർ പ്രസംഗത്തെ പൂർണമായി ന്യായീകരിച്ച്...

ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം

0
കൊച്ചി: ഇന്ത്യ ഷിപ്പ് ടെക്നോളജി സെന്ററിൽ ജോലി നേടാൻ അവസരം വന്നെത്തി....