സ്‌ട്രോക്ക് അഥവാ പക്ഷാഘാതം തിരിച്ചറിയാം ; ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കുക

For full experience, Download our mobile application:
Get it on Google Play

സ്‌ട്രോക്ക് അഥവാ പക്ഷാഘാതം അറ്റാക്ക് പോലെ പെട്ടെന്ന് സംഭവിയ്ക്കുന്ന ഒന്നാണ്. തലച്ചോറിലേക്കുള്ള രക്തപ്രവാഹത്തിന് തടസം നേരിടുന്നത് കൊണ്ടുണ്ടാകുന്ന ഒരു അവസ്ഥയാണിത്. കൃത്യമായ സമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ശരീരം തന്നെ തളര്‍ന്ന് പോയേക്കാവുന്ന അവസ്ഥയാണിത്. ബിപി പോലുളള പല കാരണങ്ങളാലും സ്‌ട്രോക്കുണ്ടാകാം. തലച്ചോറിലെ കോശങ്ങള്‍ രക്തപ്രവാഹമില്ലാതെ നശിക്കുന്ന അവസ്ഥയാണിത്. ഇതുണ്ടാകുമ്പോള്‍ ബ്രെയിന്‍ പ്രവര്‍ത്തനം തകരാറിലാകുന്നു. ഇത് ശരീരത്തിന്റെ ഭാഗങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്നു. സ്‌ട്രോക്ക് ഉണ്ടായാല്‍ അത് സ്‌ട്രോക്ക് തന്നെയാണോ എന്ന് തിരിച്ചറിയുക ഏറെ പ്രധാനമാണ്. കാരണം ഇതുണ്ടായി ആദ്യ മൂന്നുമണിക്കൂറില്‍ തന്നെ ആവശ്യമായ ചികിത്സ തേടിയാല്‍ ഈ അവസ്ഥയില്‍ നിന്നും പൂര്‍ണമായും രക്ഷപ്പെടാനാകും. എന്നാല്‍ ചിലപ്പോള്‍ സ്‌ട്രോക്ക് തിരിച്ചറിയാന്‍ സാധിക്കാതെ വരുന്നു. ഒരാള്‍ക്ക് അസ്വസ്ഥതയുണ്ടായാല്‍ ഇത് സ്‌ട്രോക്ക് ആണോ എന്ന് ഉറപ്പിയ്ക്കാന്‍ സഹായിക്കുന്ന പ്രധാനപ്പെട്ട 3 ലക്ഷണങ്ങളുണ്ട്. ഒന്നാമത്തേത് ഈ ബുദ്ധിമുട്ടുണ്ടായ ആളോട് ചിരിയ്ക്കാന്‍ പറയുക. ചിരിയ്ക്കുമ്പോള്‍ വായ കോടുന്നുണ്ടോയെന്ന് നോക്കുക. ചുണ്ടോ വായയോ കോടുന്നുവെങ്കില്‍ ഇതിന് കാരണം സ്‌ട്രോക്ക് വന്നതാകാം.

അടുത്തത് ഇവരോട് ഒന്നു മുതല്‍ പത്തുവരെ തുടര്‍ച്ചയായി എണ്ണുവാന്‍ ആവശ്യപ്പെടുക. ഇതിന് സാധിയ്ക്കുന്നുവെങ്കില്‍ ഇത് സ്‌ട്രോക്കാവില്ല. അതേ സമയം എണ്ണുമ്പോള്‍ വാക്കുകള്‍ ക്ലിയറല്ലെങ്കില്‍ അതായത് കുഴഞ്ഞു പോകുന്നുവെങ്കില്‍ ഇത് സ്‌ട്രോക്ക് ലക്ഷണമായി കണക്കാക്കാം. അടുത്തതായി ഇവരോട് ഇരു കൈകളും ഉയര്‍ത്താന്‍ ആവശ്യപ്പെടുക. ഇതിന് സാധിയ്ക്കുന്നുവെങ്കില്‍ കുഴപ്പമില്ല. എന്നാല്‍ അതേ സമയം ഏതെങ്കിലും ഭാഗത്തെ കൈയ്യ് ഉയര്‍ത്താന്‍ സാധിക്കാതെ വരുന്നുവെങ്കില്‍ ഇത് സ്‌ട്രോക്ക് ലക്ഷണമാകാം. ഇത്തരം ലക്ഷണങ്ങളില്‍ എതെങ്കിലും ഒന്നെങ്കിലും ഉണ്ടെങ്കില്‍ എത്രയും പെട്ടെന്ന് തന്നെ അവരെ നല്ല ഹോസ്പിറ്റലില്‍ എത്തിയ്ക്കുകയെന്നതാണ് പ്രധാനം. സ്‌ട്രോക്കുണ്ടായി ആദ്യത്തെ 3 മണിക്കൂറില്‍ ചികിത്സ നല്‍കിയാല്‍ പൂര്‍ണമായും ഇതില്‍ നിന്നും വിടുതല്‍ നേടാന്‍ സാധിയ്ക്കും. ആദ്യമണിക്കൂറുകളില്‍ ടിഷ്യൂ പ്ലാസ്മിനോജെന്‍ ആക്ടിവേറ്റര്‍ എന്ന കുത്തിവെയ്പ് നല്‍കിയാല്‍ ബ്രെയിനിലേയ്ക്കുള്ള ബ്ലഡ് ഫ്‌ളോ തടയുന്ന ബ്ലഡ് ക്ലോട്ടുകള്‍ നീക്കാന്‍ സാധിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...