സ്ത്രീകളില്‍ ഈസ്ട്രജന്‍ ഹോര്‍മോണ്‍ വര്‍ധിപ്പിയ്ക്കാന്‍ എന്ത് ചെയ്യണം

For full experience, Download our mobile application:
Get it on Google Play

ഈസ്ട്രജന്‍ എന്നത് സ്ത്രീ ഹോര്‍മോണാണ്. സ്ത്രീയില്‍ പ്രത്യുല്‍പാദനപരമായ പല കര്‍മങ്ങളും നിര്‍വഹിയ്ക്കുന്നതിന് പുറമേ ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ തടയുന്നത്, ഹൃദയാരോഗ്യം സംരക്ഷിയ്ക്കുന്നത്, എല്ലുകളുടെ ആരോഗ്യം തുടങ്ങിയ ഒരു പിടി ഗുണങ്ങള്‍ നല്‍കുന്ന ഒന്നാണ് ഈസ്ട്രജന്‍ ഹോര്‍മോണ്‍. സ്ത്രീയിലെ ആര്‍ത്തവ, ഓവുലേഷന്‍ പ്രക്രിയകള്‍ക്ക് ഏറെ പ്രധാനപ്പെട്ട ഒന്ന്. മെനോപോസ് അഥവാ ആര്‍ത്തവ വിരാമത്തിനോട് അനുബന്ധിച്ച് ഈസ്ട്രജന്‍ ഹോര്‍മോണ്‍ ഉല്‍പാദനം തീരെ കുറയുന്നു. ഇത് ശാരീരികമായ പല ബുദ്ധിമുട്ടുകളും സ്ത്രീകള്‍ക്കുണ്ടാക്കും. ചര്‍മത്തിന്‍റെ ഇലാസ്റ്റിസിറ്റി കുറയുന്നതും ചര്‍മം അയഞ്ഞ് തൂങ്ങുന്നതും ഇതു കാരണമുണ്ടാകുന്നു. ഇതല്ലാതെ സ്ത്രീകള്‍ക്ക് മേല്‍പ്പറഞ്ഞ ആരോഗ്യ പ്രശ്‌നങ്ങള്‍ പലതുമുണ്ടാക്കുന്നു.

ഇതിനാല്‍ തന്നെയും പല സ്ത്രീകളും ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റുകള്‍ ചെയ്യുന്നത് പതിവാണ്. ഇതിനായുള്ള പല മരുന്നുകളും ഡോക്ടറുടെ നിര്‍ദേശ പ്രകാരമില്ലാതെ കഴിയ്ക്കുന്നവരുമുണ്ട്. എന്നാല്‍ ഇത്തരം ഹോര്‍മോണ്‍ ട്രീറ്റ്‌മെന്റുകള്‍ക്ക് പല പാര്‍ശ്വ ഫലങ്ങളുമുണ്ട്. ബ്രെസ്റ്റ്ക്യാന്‍സര്‍ പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് വഴിയൊരുക്കുന്നുണ്ടെന്നാണ് മെഡിക്കല്‍ സയന്‍സ് വിശദീകരണം. ഇതിനാല്‍ തന്നെയും ഇത്തരം ട്രീറ്റ്‌മെന്റുകള്‍ വളരെ ശ്രദ്ധയോടെ മാത്രം ചെയയ്യാവുന്ന ഒന്നാണ്. ഈസ്ട്രജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കാനുള്ള മറ്റൊരു വഴിയാണ് ഭക്ഷണങ്ങള്‍. ചില പ്രത്യേക ഭക്ഷണ വസ്തുക്കള്‍ ഈസ്ട്രജന്‍ ഉല്‍പാദന വര്‍ദ്ധനവിന് ഏറെ ഗുണകരമാണ്
ഫ്‌ളാക്‌സ് സീഡുകള്‍​ ഫ്‌ളാക്‌സ് സീഡുകള്‍ അഥവാ ചണവിത്തുകള്‍ പ്രമേഹത്തിന് നല്ല പരിഹാരമമായി നാം പറഞ്ഞ് കേള്‍ക്കാറുണ്ട്. എന്നാല്‍ ഇത് മറ്റ് പല ആരോഗ്യ ഗുണങ്ങളും നല്‍കുന്ന ഒന്നാണ്. ഇതില്‍ ഒന്നാണ് ഈസ്ട്രജന്‍ ഉല്‍ബാദനം. ഇതിലെ ലിഗ്നന്‍ എന്ന വസ്തു പോളി ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിന് മറ്റ് സസ്യ ഭക്ഷണങ്ങളേക്കാള്‍ 800 മടങ്ങ് കൂടുതല്‍ ലിഗ്നന്‍ സാന്നിധ്യമുണ്ട്.

സ്ത്രീകളില്‍ ബ്രെസ്‌ററ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍ സാധിയ്ക്കുന്ന ഒന്നു കൂടിയാണ് ഫ്‌ളാക്‌സ് സീഡുകള്‍. പ്രത്യേകിച്ചും മെനോപോസ് ശേഷമുള്ള ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത കുറയ്ക്കാന്‍. എള്ള് ഇതിനുള്ള നല്ലൊരു വഴിയാണ്. എള്ള് ഈസ്ട്രജന്‍ സമ്പുഷ്ടമാണ്. ഇതിലും പോളി ഈസ്ട്രജനുകള്‍ ധാരാളം അടങ്ങിയിട്ടുണ്ട്. എള്ളിന് സ്ത്രീകളിലെ ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും കഴിവുണ്ട്. ഇതു പോലെ തന്നെ നട്‌സ് പോലുള്ളവയും ഇത്തരത്തിലെ ഗുണം നല്‍കുന്ന ഒന്നാണ്. ഇതിലും ധാരാളം ഈസ്ട്രജന്‍ അടങ്ങിയിട്ടുണ്ട്. സ്ത്രീകളില്‍ സ്വാഭാവിക ഈസ്ട്രജന്‍ വര്‍ദ്ധിപ്പിയ്ക്കാന്‍ സഹായിക്കുന്ന മറ്റൊന്നാണ് മത്തി പോലുള്ള മീനുകള്‍.

ഈസ്ട്രജന്‍ വര്‍ദ്ധനവിന് സാധിയ്ക്കുന്നവയാണ് വെളുത്തുള്ളി, പീച്ച്, ബെറി, ടോഫു, കോളിഫ്‌ളവര്‍, ക്യാബേജ് പോലുള്ള പലതും. സോയാബീനുകള്‍ ഇതിന്റെ പ്രധാന ഉറവിടമാണ്. ഉലുവയും ഇത്തരത്തിലെ ഈസ്ട്രജന്‍ സമ്പുഷ്ടമായ ഭക്ഷണ വസ്തുവാണ്. മദ്യപാന, പുകവലി ശീലങ്ങള്‍ പോലുള്ളവ ഒഴിവാക്കുക. ഇതെല്ലാം ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഒപ്പം ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നവയാണ്.

ഹോര്‍മോണ്‍ ആയതു കൊണ്ടു തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ ഒഴിവാക്കാന്‍ വേണ്ട ചില അടിസ്ഥാന കാര്യങ്ങളുമുണ്ട്. ഇതില്‍ നമ്മുടെ ജീവിത ശൈലികള്‍ പ്രധാനമാണ്. ആവശ്യത്തിന് ഉറക്കം, വ്യായാമം, ചിട്ടയായ ജീവിതരീതി ഇതെല്ലാം ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ അകറ്റാന്‍ സഹായിക്കുന്നു. സ്‌ട്രെസ് പോലുള്ളവ ഒഴിവാക്കുക. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഇതു പോലെ തന്നെ മദ്യപാന, പുകവലി ശീലങ്ങള്‍ ഒന്നും നല്ലതല്ല. തൈറോയ്ഡ് പോലുള്ള ചില രോഗങ്ങളും ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കാം. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് ചികിത്സ അത്യാവശ്യമാണ്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

‘എലൈറ്റ് ക്ലബ്ബിൽ’ ഇടംനേടി ഇന്ത്യ

0
ന്യൂഡൽഹി : രാജ്യത്തിന്റെ പ്രതിരോധ ശേഷി കൂടുതൽ ശക്തിപ്പെടുത്തുന്ന നിർണായക മുന്നേറ്റവുമായി...

മലയാളി വിദ്യാർത്ഥികൾക്ക് ബംഗളൂരുവിൽ ദാരുണാന്ത്യം ; അവസാന വർഷ നഴ്സിങ് വിദ്യാർത്ഥികളുടെ ജീവനെടുത്ത് അമിതവേഗത

0
ബെംഗളൂരു: ബെംഗളൂരുവിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചുണ്ടായ അപകടത്തിൽ രണ്ട് മലയാളി നഴ്സിങ്...

മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാള്‍ സ്വദേശിയെ പിടികൂടി

0
മല്ലപ്പള്ളി : ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി മല്ലപ്പള്ളിയില്‍ നിന്നും 3.763 കിലോഗ്രാം...

നൂറനാട് പോലീസ് സ്റ്റേഷന് 2000 രൂപ പിഴയിട്ട് പാലമേൽ പഞ്ചായത്ത്

0
ചാരുംമൂട് : പരിസരശുചിത്വം പാലിക്കാത്തതിനെത്തുടർന്ന് നൂറനാട് പോലീസ് സ്റ്റേഷനെതിരെ കടുത്ത നടപടിയുമായി...