സെക്രട്ടറിയേറ്റ് മുതൽ രാജ്ഭവൻ വരെ മനുഷ്യച്ചങ്ങല ; ഇന്ധന നികുതി സമരം കൂടുതൽ ശക്തമാക്കാനൊരുങ്ങി കോൺഗ്രസ്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഇന്ധന നികുതി കുറക്കണമെന്ന്​ ആവശ്യപ്പെട്ട്​ കോൺഗ്രസ്​ നടത്തുന്ന സമരം കൂടുതൽ ശക്​തമാക്കുമെന്ന്​ ​കെ.പി.സി.സി പ്രസിഡന്‍റ്​ കെ.സുധാകരൻ. സമരത്തിന്‍റെ ഭാഗമായി 140 നിയോജക മണ്ഡലങ്ങളിലെ 280 കേന്ദ്രങ്ങളിൽ മാർച്ചും ധർണ്ണയും നടത്തുമെന്ന്​ സുധാകരൻ പറഞ്ഞു. ഇന്ധനവില വർധനവിലൂടെ 18,000 കോടി രൂപ സംസ്ഥാന സർക്കാർ തട്ടിയെടുത്തുവെന്നും അദ്ദേഹം ആരോപിച്ചു. ഇന്ധന നികുതിക്കെതിരെ സെക്രട്ടറിയേറ്റ്​ മുതൽ രാജ്​ഭവൻ വരെ മനുഷ്യച്ചങ്ങല തീർക്കുമെന്നും സുധാകരൻ പറഞ്ഞു. സിനിമ വ്യവസായത്തെ തടസപ്പെടുത്തുന്ന സമരങ്ങൾ പാടില്ലെന്ന്​ കീഴ്​ഘടങ്ങൾക്ക്​ നിർദേശം നൽകിയിട്ടുണ്ട്​. ഈ നിർദേശം ലംഘിക്കുന്ന ഘടകങ്ങൾക്കെതിരെ കർശന നടപടിയുണ്ടാകും. ഇന്ധനവില വർധനവിനെതിരെയാണ് സിനിമ വ്യവസായത്തിനെതിരെയല്ല​ കോൺഗ്രസിന്‍റെ സമരമെന്നും സുധാകരൻ പറഞ്ഞു.

എം.ജി യൂനിവേഴ്​സിറ്റി കാമ്പസിന്​ മുന്നിൽ സമരം നടത്തുന്ന ദലിത്​ ഗവേഷക വിദ്യാർഥി ദീപയുടെ സമരത്തിൽ പങ്കുവഹിക്കാൻ കോൺഗ്രസിന്​ കഴിഞ്ഞു. താമസിക്കാൻ വീട്​ ആവശ്യപ്പെട്ടുള്ള പാലക്കാട്​ ഗോവിന്ദാപുരം അംബേദ്​കർ കോളനിക്കാരുടെ സമരം കോൺഗ്രസ്​ ഏറ്റെടുക്കുമെന്നും സുധാകരൻ പറഞ്ഞു. സമൂഹത്തിന്‍റെ വിവിധകോണുകളിൽ നിന്നുള്ള ജനവിഭാഗങ്ങളുടെ പിന്തുണ സമരത്തിന്​ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....