ഫു​ട്ബോ​ൾ താ​രം ധ​ന​രാ​ജി​ന്റെ ഭാ​ര്യ​ക്ക് ജോ​ലി ന​ൽ​ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ ‌

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് മ​രി​ച്ച മു​ൻ സ​ന്തോ​ഷ് ട്രോ​ഫി താ​രം ധ​ന​രാ​ജി​ന്റെ  ഭാ​ര്യ​ക്ക് ജോ​ലി​യും മ​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യ​വും ന​ൽ​ക​ണ​മെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ കമ്മീഷൻ.‌ ഇ​ത് സം​ബ​ന്ധി​ച്ച് എ​ത്ര​യും വേ​ഗം തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ൻ അം​ഗം വി.​കെ. ബീനാകുമാ​രി കായിക വ​കു​പ്പ് സെ​ക്ര​ട്ട​റി​ക്ക് നി​ർ​ദേ​ശം ന​ൽ​കി. ‌ക​മ്മീ​ഷ​ൻ സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ സെക്രട്ടറി​യി​ൽ നിന്നും ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് വാ​ങ്ങി.

2012 ൽ ​ധ​ന​രാ​ജി​ന് ജോ​ലി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചി​രു​ന്നെ​ങ്കി​ലും ന​ട​ന്നി​ല്ല. 2019 ഡി​സം​ബ​റി​ൽ ന​ട​ന്ന സെ​വ​ന്ത് ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ട​യി​ലാ​ണ് ധ​ന​രാ​ജ് കു​ഴ​ഞ്ഞു വീ​ണു മ​രി​ച്ച​ത്. ധ​ന​രാ​ജി​ന്റെ ആശ്രിതക്ക് ജോ​ലി ന​ൽ​കാ​നും മ​ക​ൾ​ക്ക് വി​ദ്യാ​ഭ്യാ​സ ധ​ന​സ​ഹാ​യം ന​ൽ​കാ​നും സ​ർ​ക്കാ​ർ തലത്തി​ൽ തീരുമാന​മെ​ടു​ക്ക​ണ​മെ​ന്ന് കൗ​ണ്‍​സി​ൽ ക​മ്മീ​ഷ​നെ അ​റി​യി​ച്ചു. സ​ർ​ക്കാ​ർ ത​ല​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​തി​ന് സ്പോ​ർ​ട്സ് കൗ​ണ്‍​സി​ൽ അ​നി​വാ​ര്യ​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി​യ​താ​യി കാ​ണു​ന്നി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ഉ​ത്ത​ര​വി​ൽ പ​റ​ഞ്ഞു. സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നാ​യ റ​ഹിം പ​ന്ത​ളം സ​മ​ർ​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അലക്ഷ്യമായി പിന്നോട്ടോടിച്ച കാർ തട്ടി റോഡിൽ വീണ സ്കൂട്ടർ യാത്രികൻ ലോറി കയറി മരിച്ചു

0
തിരുവനന്തപുരം: കാർ തട്ടി റോഡിൽ വീണ യുവാവ് എതിർദിശയിൽ നിന്നുവന്ന ലോറിക്കടിയിൽപ്പെട്ട്...

പണം ഉണ്ടാക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യം ; ടിവികെ കേരള അധ്യക്ഷ സ്ഥാനം വാഗ്ദാനം...

0
കൊച്ചി: കേരളത്തിൽ സംസ്ഥാന അധ്യക്ഷ സ്ഥാനം ടിവികെ വാഗ്ദാനം ചെയ്തെന്ന് നടൻ...

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...