പത്ത് വര്‍ഷം മുന്‍പ് വിധിച്ച നഷ്ടപരിഹാരം നല്‍കിയില്ല ; പോലീസിനെതിരെ മനുഷ്യാവകാശകമ്മീഷന്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പത്തുവര്‍ഷം മുമ്പ് മനുഷ്യാവകാശ കമ്മീഷന്‍ വിധിച്ച നഷ്ടപരിഹാരം പോലീസുദ്യോഗസ്ഥര്‍ രണ്ടാഴ്ചയ്ക്കകം നല്‍കിയില്ലെങ്കില്‍ ഇവരുടെ ശമ്പളത്തില്‍ നിന്നും റിക്കവറി നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ബന്ധിതമാവുമെന്ന് കമ്മീഷന്‍. പത്തനംതിട്ട ഏനാത്ത് സ്വദേശി മോഹനന്‍ പിള്ള നല്‍കിയ പരാതിയിലായിരുന്നു വിധി. ഇതുകൂടാതെ ഇക്കാലയളവിലെ ബാങ്ക് പലിശ സഹിതം നഷ്ടപരിഹാരം നല്കണമെന്നാണ് അറിയിച്ചിരിക്കുന്നത്.

2013 മാര്‍ച്ച്‌ 25 മുതല്‍ നിലവിലുള്ള ബാങ്ക് പലിശ സഹിതം നഷ്ടപരിഹാരം നല്‍കണമെന്നും അംഗം വി.കെ. ബീനാകുമാരി സംസ്ഥാന പോലീസ് മേധാവിക്ക് ഉത്തരവ് നല്‍കി. പത്തുവര്‍ഷം മുമ്പ് വിധിച്ച നഷ്ടപരിഹാരം ഇനിയും നല്‍കാത്തത് എതിര്‍ കക്ഷികളുടെയും പോലീസ് വകുപ്പിന്റയും ബോധപൂര്‍വമായ വീഴ്ചയാണെന്നും ഉത്തരവില്‍ ചൂണ്ടിക്കാണിച്ചു. കമ്മീഷന്‍ ഉത്തരവുകള്‍ക്ക് വിലകല്‍പ്പിക്കാത്ത നടപടി കമ്മീഷനില്‍ നിക്ഷിപ്തമായ അധികാരത്തെ അവഹേളിക്കുന്നതാണെന്നും ഉത്തരവില്‍ പറയുന്നു.

പത്തനംതിട്ട ഏനാത്ത് സ്വദേശി മോഹനന്‍ പിള്ളക്ക് നഷ്ടപരിഹാരം നല്‍കണമെന്നാണ് ഉത്തരവ്. അക്കാലത്ത് പത്തനംതിട്ടയില്‍ ജോലി ചെയ്തിരുന്ന സി പി ഒ മുരുകേശനില്‍ നിന്നും 15000 രൂപയും എസ് ഐ ന്യൂമാനില്‍ നിന്നും 25,000 രൂപയും ഈടാക്കി നല്‍കണമെന്നായിരുന്നു അന്നത്തെ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജെ ബി കോശിയുടെ ഉത്തരവ്. തുക ലഭിക്കാത്തതിനെ തുടര്‍ന്ന് പരാതിക്കാരന്റെ ആവശ്യപ്രകാരം പത്തനംതിട്ട ജില്ലാ പോലീസ് മേധാവിയില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

കമ്മീഷന്‍ ഉത്തരവിനെതിരെ എതിര്‍ കക്ഷികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും 2021 ജനുവരി 4 ന് കമ്മീഷന്‍ ഉത്തരവ് ശരിവയ്ക്കുകയാണ് ചെയ്തതെന്നും പ്രസ്തുത ഉത്തരവിനെതിരെ ഡിവിഷന്‍ ബഞ്ചില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുകയാണെന്നും ജില്ലാ പോലീസ് മേഥാവി കമ്മീഷനെ അറിയിച്ചു. ഇക്കാര്യം ആലപ്പുഴ ജില്ലയില്‍ ജോലി ചെയ്യുന്ന എസ് ഐ ന്യൂമാനും കമ്മീഷനെ അറിയിച്ച, എന്നാല്‍ ഇത് ശരിയല്ലെന്നും ഹൈക്കോടതി 2021 ജനുവരി 4ന് പുറപ്പെടുവിച്ച വിധി അന്തിമമാണെന്നും പരാതിക്കാരന്‍ കമ്മീഷനെ അറിയിച്ചു. തെളിവുകള്‍ പരിശോധിച്ച കമ്മീഷന് ഇക്കാര്യം ബോധ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് പുതിയ ഉത്തരവ് പാസാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ മന്ത്രി കെ.മുരളീധരന്‍ ഉദ്ഘാടനം ചെയ്യും

0
തിരുവല്ല : തിരുവല്ല എം.എല്‍.എ ഓഫീസ് മല്ലപ്പള്ളിയില്‍ ഓഗസ്റ്റ് 24 തിങ്കളാഴ്ച...

പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് വെള്ളാപ്പള്ളി നടേശൻ

0
ആലപ്പുഴ: പിണറായി വിജയനെ തോൽപ്പിച്ചത് സ്ഥാന മോഹികളായ കമ്യൂണിസ്റ്റുകാരെന്ന് എസ്എൻഡിപി...

പ്രളയം കഴിഞ്ഞിട്ട് മൂന്നാഴ്ച : ഇട്ടിയപ്പാറ ടൗണിൽ മാലിന്യക്കൂമ്പാരം ചീഞ്ഞുനാറുന്നു

0
റാന്നി : പ്രളയക്കെടുതിയിൽ നിന്നും റാന്നി പതുക്കെ കരകയറുമ്പോള്‍ അധികൃതരുടെ അനാസ്ഥ...

കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ ഓണം ഫെയറിന് തുടക്കമായി

0
ചുങ്കപ്പാറ : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തിൽ കോട്ടാങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ...