Skip to content

10 ലക്ഷം രൂപ മുതൽ വില ; ഹ്യുണ്ടായ് ബയോൺ ഇന്ത്യയിൽ

ഇന്ത്യൻ എസ്‌യുവി വിപണിയിൽ പുതിയ മോഡലുമായി ഹ്യുണ്ടായ്. മിഡ്‌സൈസ് എസ്‌യുവി വിഭാഗത്തിൽ ബയോൺ അവതരിപ്പിച്ച കമ്പനി, 10 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില നിശ്ചയിച്ചിരിക്കുന്നത്. ആധുനിക സൗകര്യങ്ങൾക്കും സുരക്ഷാ ഫീച്ചറുകൾക്കും പ്രാധാന്യം നൽകുന്ന ബയോണിൽ ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ് ഉൾപ്പെടെയുള്ള സാങ്കേതിക സംവിധാനങ്ങളുമുണ്ട്. കയറ്റുമതി വിപണികളെക്കൂടി ലക്ഷ്യമിട്ടാണ് വാഹനത്തിന്റെ നിർമാണം. ഹ്യുണ്ടായിയുടെ ഗ്ലോബൽ കെ എൻഹാൻസ്ഡ് പ്ലാറ്റ്‌ഫോമിലാണ് ബയോൺ നിർമിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രാഷ് ടെസ്റ്റ് സുരക്ഷാ മാനദണ്ഡങ്ങളിൽ അഞ്ച് സ്റ്റാർ നിലവാരം ലക്ഷ്യമിട്ടുള്ള നിർമാണമാണിതെന്ന് കമ്പനി അവകാശപ്പെടുന്നു. ചെന്നൈയിലെ പ്ലാന്റിലാണ് വാഹനം നിർമിക്കുന്നത്. ഇന്ത്യയിലെ വിപണിക്കൊപ്പം കയറ്റുമതിയും ലക്ഷ്യമിടുന്നതിനാൽ റൈറ്റ് ഹാൻഡ് ഡ്രൈവ്, ലെഫ്റ്റ് ഹാൻഡ് ഡ്രൈവ് പതിപ്പുകളും നിർമിക്കുന്നുണ്ട്.

4.2 മീറ്ററാണ് ബയോണിന്റെ നീളം. 4.3 മീറ്റർ നീളമുള്ള ക്രെറ്റയേക്കാൾ അൽപം ചെറുതാണ് ഈ എസ്‌യുവി. വെന്റിലേറ്റഡ് ഫ്രണ്ട് സീറ്റുകൾ, ഡ്രൈവർ സീറ്റിനുള്ള പവർഡ് അഡ്ജസ്റ്റ്മെന്റ്, ബോസ് സൗണ്ട് സിസ്റ്റം, ടൈപ്പ്-സി യുഎസ്ബി പോർട്ടുകൾ, വയർലെസ് ചാർജർ, ആംബിയന്റ് ലൈറ്റുകൾ എന്നിവയാണ് പ്രധാന സൗകര്യങ്ങൾ. രണ്ട് ഘട്ടങ്ങളായി ചരിക്കാവുന്ന പിൻസീറ്റുകൾ, പിൻഭാഗത്തെ എസി വെന്റുകൾ, പനോരമിക് സൺറൂഫ് തുടങ്ങിയവയും ബയോണിലുണ്ട്.

സാങ്കേതികവിദ്യയിലും സുരക്ഷയിലും ശ്രദ്ധേയമായ സവിശേഷതകളാണ് വാഹനത്തിലുള്ളത്. ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റിന് പുറമേ ലെവൽ 2 അഡ്വാൻസ്ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം (ADAS), ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ എന്നിവയും ലഭ്യമാണ്. നാല് ചക്രങ്ങളിലും ഡിസ്‌ക് ബ്രേക്കുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ് കൺട്രോൾ, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ടയർ പ്രഷർ മോണിറ്ററിങ് സിസ്റ്റം, ഓട്ടോ ഹോൾഡ് സംവിധാനത്തോടുകൂടിയ ഇലക്ട്രോണിക് പാർക്കിങ് ബ്രേക്ക് എന്നിവയും സുരക്ഷാ സംവിധാനങ്ങളുടെ പട്ടികയിലുണ്ട്.

Have news from your area?

WhatsApp or email the news desk.

75104 53033 ptamedianews@gmail.com

Most read

  1. 49 NBFCകളുടെ രജിസ്ട്രേഷൻ റദ്ദാക്കി : കര്‍ശന നടപടിയുമായി റിസർവ് ബാങ്ക്

  2. കേരളത്തെ നടുക്കിയ കോന്നി പോപ്പുലർ ഫിനാൻസ് തട്ടിപ്പ് : 30,000-ത്തിലധികം നിക്ഷേപകർ – 1,600 കോടിയുടെ തട്ടിപ്പ് – 12,000 ക്ലെയിമുകൾക്ക് നിക്ഷേപത്തിന്റെ 25 ശതമാനം ലഭിക്കാന്‍ വഴിയൊരുങ്ങുന്നു

  3. 13 NBFCകൾക്ക് തിരിച്ചടി ; അഞ്ച് ധനകാര്യ സ്ഥാപനങ്ങളുടെ രജിസ്ട്രേഷൻ റദ്ദാക്കി RBI

  4. കൈപ്പട്ടൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്നും റബര്‍ ഷീറ്റ് മോഷ്ടിച്ചു : മോഷ്ടാവിനെ കണ്ടെത്താന്‍ പോലീസ് അന്വേഷണമാരംഭിച്ചു

  5. തണ്ണിത്തോട് റോഡിൽ പോലീസിന് മുന്നിൽ പുലി ; പിന്നാലെ കാട്ടാനയും – വന്യജീവി ഭീഷണിയിൽ യാത്രക്കാർ

Share on WhatsApp

Share this story

10 ലക്ഷം രൂപ മുതൽ വില ; ഹ്യുണ്ടായ് ബയോൺ ഇന്ത്യയിൽ pathanamthittamedia.com