ഡിഫൻഡർ 110-ന് ഒറ്റയടിക്ക് 34 ലക്ഷം രൂപ വരെ വിലക്കുറവ്
ആഡംബര വാഹനപ്രേമികൾക്ക് സന്തോഷവാർത്തയുമായി ലാൻഡ് റോവർ. ഇന്ത്യയിൽ ഡിഫൻഡർ 110 എസ്‌യുവിയുടെ തിരഞ്ഞെടുത്ത വകഭേദങ്ങളുടെ വിലയിൽ വൻ കുറവ് പ്രഖ്യാപിച്ചു. 34 ലക്ഷം രൂപ വരെ വില കുറച്ചിരിക്കുകയാണ് കമ്പനി. പൂനെയിലെ ജാഗ്വാർ ലാൻഡ് റോവർ പ്ലാന്റിൽ വാഹനത്തിന്റെ പ്രാദേശിക അസംബ്ലി ആരംഭിച്ചതാണ് വിലക്കുറവിന് വഴിയൊരുക്കിയത്. ഇന്ത്യയിൽ തന്നെ വാഹനത്തിന്റെ അസംബ്ലി ആരംഭിച്ചതോടെയാണ് ഉപഭോക്താക്കൾക്ക് ഈ വിലനേട്ടം ലഭിക്കുന്നത്. ഡിഫൻഡർ 110-ന്റെ രണ്ട് ലിറ്റർ ടർബോ പെട്രോൾ എക്സ്-ഡൈനാമിക് എച്ച്എസ്ഇ വകഭേദത്തിനാണ് പുതിയ വിലനിർണയത്തിലൂടെ ശ്രദ്ധേയമായ മാറ്റമുണ്ടായത്. നേരത്തേ 1.13 കോടി രൂപയായിരുന്ന ഈ പതിപ്പിന്റെ എക്സ്-ഷോറൂം വില ഇപ്പോൾ 99 ലക്ഷം രൂപയാണ്. അതായത് 14 ലക്ഷം രൂപയുടെ കുറവ്.
മൂന്ന് ലിറ്റർ ടർബോ പെട്രോൾ, മൂന്ന് ലിറ്റർ ഡീസൽ പതിപ്പുകൾക്കാണ് ഏറ്റവും ഉയർന്ന വിലക്കുറവ് ലഭിച്ചിരിക്കുന്നത്. 1.52 കോടി രൂപയായിരുന്ന ഈ രണ്ട് വകഭേദങ്ങളുടെയും വില 1.18 കോടി രൂപയായി കുറഞ്ഞു. ഓരോ പതിപ്പിനും 34 ലക്ഷം രൂപയുടെ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഇവ എക്സ്-ഷോറൂം നിരക്കുകളാണെന്ന കാര്യം ശ്രദ്ധിക്കണം. രജിസ്ട്രേഷൻ, ഇൻഷുറൻസ്, മറ്റ് അനുബന്ധ ചെലവുകൾ എന്നിവ ഉൾപ്പെടുമ്പോൾ വാഹനത്തിന്റെ ഓൺറോഡ് വിലയിൽ വ്യത്യാസമുണ്ടാകും. ഇതുവരെ സ്ലൊവാക്യയിൽ പൂർണമായി നിർമിച്ച വാഹനങ്ങൾ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്താണ് ഡിഫൻഡർ വിപണിയിലെത്തിച്ചിരുന്നത്. എന്നാൽ പുതിയ തീരുമാനപ്രകാരം വിദേശത്തുനിന്ന് വാഹനഘടകങ്ങൾ എത്തിച്ച് പൂനെയിലെ പ്ലാന്റിൽ അസംബ്ലി ചെയ്യുന്ന രീതിയിലേക്ക് ജാഗ്വാർ ലാൻഡ് റോവർ മാറിയിരിക്കുകയാണ്.
പൂർണമായി നിർമിച്ച വാഹനങ്ങൾ ഇറക്കുമതി ചെയ്യുന്നതുമായി താരതമ്യപ്പെടുത്തുമ്പോൾ പ്രാദേശിക അസംബ്ലി ചെലവ് കുറയ്ക്കാൻ സഹായിക്കും. ഇത്തരത്തിൽ ലഭിക്കുന്ന സാമ്പത്തിക നേട്ടമാണ് ഡിഫൻഡർ 110-ന്റെ പുതുക്കിയ വിലയിലും പ്രതിഫലിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ.
Have news from your area?
WhatsApp or email the news desk.
75104 53033 ptamedianews@gmail.comMore from Automotive
More More from Automotive newsMost read
-
കോന്നി എം.എൽ.എ നിയമസഭയിൽ അപഹാസ്യനാകുന്നു : പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
-
ചേരാനല്ലൂർ അപകടം : ജഡ്ജിയുടെ ഫ്ലാറ്റിൽ പോലീസ് പരിശോധന നടത്തി; നിർദേശം നൽകി ഹൈക്കോടതി
-
തൃശ്ശൂര്‍ മെല്‍ക്കര്‍ ഫിനാന്‍സ് തട്ടിപ്പ് ; നാലും അഞ്ചും പ്രതികളായ വര്‍ക്കിങ് പാര്‍ട്ണര്‍മാര്‍ കൂടി അറസ്റ്റില്‍
-
സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ പിണറായിക്കെതിരെ അന്വേഷണം തുടരാമെന്ന് ഇ.ഡിക്ക് നിയമോപദേശം
-
ബ്ലയിഡ് കമ്പനി മുതലാളിയെപ്പോലെ കെ.എസ്.എഫ്.ഇ. യിലെ ചില ഉദ്യോഗസ്ഥര്‍ : ബാബു ജോര്‍ജ്ജിന്റെ ഫെയിസ് ബുക്ക് പോസ്റ്റ് ചര്‍ച്ചയാകുന്നു





