ഗുണ്ടാപ്പകയുടെ കഥപറയുന്ന സിനിമകണ്ടത് പലതവണ ; ക്വാറി ഉടമ ദീപു വധക്കേസ് പ്രതിയുടെ വെളിപ്പെടുത്തല്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ക്വാറി ഉടമ മലയിൻകീഴ് സ്വദേശി ദീപുവിനെ കഴുത്തറത്ത് കൊലപ്പെടുത്തിയ കേസിൽ പോലീസ് തിരയുന്ന സുനിൽകുമാർ നാടകീയമായി തമിഴ്‌നാട് പോലീസിനു കീഴടങ്ങി. കൊലപാതകം ചെയ്യുന്നതിനാണെന്നറിയാതെയാണ് സർജിക്കൽ ബ്ലേഡും മറ്റ് ഉപകരണങ്ങളും വാങ്ങിനൽകിയതെന്ന് ഇയാൾ പോലീസിനു മൊഴിനൽകി. മൂന്നുദിവസമായി തമിഴ്‌നാട് പോലീസിന്റെ പ്രത്യേക അന്വേഷണസംഘം തമിഴ്‌നാട്ടിലും മറ്റു സംസ്ഥാനത്തുമായി തിരച്ചിൽ നടത്തിവരവേയാണ് ഞായറാഴ്ച രാത്രി സുനിൽകുമാർ വക്കീലുമായി കളിയിക്കാവിള പോലീസ് സ്റ്റേഷനിൽ ഹാജരായത്. ശനിയാഴ്ച രാവിലെ സുനിൽകുമാറിന്റെ കാർ കുലശേഖരത്തിനു സമീപത്ത് റോഡരികിൽ ഉപേക്ഷിച്ചനിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് പോലീസ് കേരളത്തിനും തമിഴ്‌നാടിനും പുറമേ കർണാടക കേന്ദ്രീകരിച്ചും അന്വേഷണം ശക്തമാക്കിയിരുന്നു.

സുനിൽകുമാറിനെ പ്രത്യേക അന്വേഷണസംഘം മാർത്താണ്ഡത്തെ രഹസ്യകേന്ദ്രത്തിൽ ചോദ്യംചെയ്തുവരികയാണ്. ഏഴുമാസം മുൻപാണ് ഒന്നാം പ്രതിയായ സജികുമാറുമായി ബന്ധപ്പെടുന്നതെന്ന് ഇയാൾ പോലീസിനോടു വെളിപ്പെടുത്തി. ഗ്ലൗസും ബ്ലേഡുമടക്കമുള്ള ഉപകരണങ്ങൾ താൻ വാങ്ങിനൽകിയതാണെന്നു സമ്മതിച്ച ഇയാൾ പക്ഷേ, ഇതെന്തിനുവേണ്ടിയാണെന്ന് അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. എന്നാൽ, അന്വേഷണസംഘം ഈ മൊഴികൾ മുഖവിലയ്‌ക്കെടുക്കുന്നില്ല. തനിക്കു വസ്ത്രങ്ങൾ വാങ്ങിനൽകുകയും അന്നേദിവസം കളിയിക്കാവിളയിൽ കാറിൽ എത്തിക്കുകയും ചെയ്തത് സുനിൽകുമാറാണെന്ന് സജികുമാർ നേരത്തെ അന്വേഷണസംഘത്തോടു വെളിപ്പെടുത്തിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...