ഐ ലീഗിന് ഇന്ന് കൊല്‍ക്കത്തയില്‍ തുടക്കം

For full experience, Download our mobile application:
Get it on Google Play

കൊല്‍ക്കത്ത : ഐ ലീഗ് ഫുട്‌ബോളിന് ഇന്ന് തുടക്കമാവും. നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി ഉദ്ഘാടന മത്സരത്തില്‍ ചര്‍ച്ചില്‍ ബ്രദേഴ്‌സ് ഗോവയെ നേരിടും. കൊല്‍ക്കത്തയില്‍ വൈകീട്ട് നാലരയ്ക്കാണ് കളി തുടങ്ങുക. ഉച്ചയ്ക്ക് രണ്ടിന് തുടങ്ങുന്ന ഉദ്ഘാടന മത്സരത്തില്‍ ഇന്ത്യന്‍ ആരോസ്, ട്രാവുവിനെ നേരിടും. കഴിഞ്ഞ സീസണില്‍ നേരിയ വ്യത്യാസത്തില്‍ ചര്‍ച്ചിലിനെ മറികടന്നായിരുന്നു ഗോകുലം തങ്ങളുടെ ആദ്യ ഐ-ലീഗ് കിരീടം നേടിയത്.

ഇത്തവണയും കിരീടത്തിന് ഫേവറിറ്റുകള്‍ ആണ് ഈ രണ്ടു ടീമുകളും. ഇറ്റാലിയന്‍ പരിശീലകന്‍ വിന്‍സെന്‍സോ ആല്‍ബെര്‍ട്ടോ ആനീസ് നയിക്കുന്ന ഗോകുലത്തിന് കിരീടം നേടിയ ടീമില്‍ നിന്ന് ഒരുപാട് താരങ്ങളെ നഷ്ടമായിട്ടുണ്ട്. എങ്കിലും  ഗോകുലം ഇത്തവണയും പ്രതീക്ഷയിലാണ്. നീളമുള്ള പ്രീസീസണും ഗോകുലത്തിന് ഗുണം ചെയ്‌തേക്കും. അമീനൗ ബൗബ, റഹീം ഒസുമാനു എന്നീ പുതിയ വിദേശ താരങ്ങളുടെ പ്രകടനം ഗോകുലത്തിന് ഈ സീസണില്‍ നിര്‍ണായകമാകും.

ഹെഡ് കോച്ച് പെട്രെ ഗിഗിയുവിന് കീഴില്‍ ആണ് ചര്‍ച്ചില്‍ ഇത്തവണ ഇറങ്ങുന്നത്. 2018/19 സീസണില്‍ ചര്‍ച്ചിലിനെ നാലാം സ്ഥാനത്തേക്ക് എത്തിക്കാന്‍ ഗിഗിയുവിന് ആയിരുന്നു. പരിശീലകന്റെ തിരിച്ചുവരവ് ചര്‍ച്ചില്‍ ബ്രദേഴ്‌സിന് പ്രതീക്ഷ നല്‍കുന്നുണ്ട്. 2.30ന് ഇന്ത്യന്‍ ആരോസും ട്രാവുവും തമ്മിലും. വൈകിട്ട് 7.30ന് രാജസ്ഥാന്‍ യുണൈറ്റഡ്, പഞ്ചാബ് എഫ് സിയെ നേരിടും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ട്രെയിനിൽ യാത്രക്കാരുമായി തർക്കം; വസ്ത്രങ്ങൾ അഴിച്ച് റേസർ ബ്ലേഡ് കൊണ്ട് ആക്രമണം നടത്തിയ പ്രമുഖ...

0
ദഹാനു: അരവാലി എക്സ്പ്രസ് ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ ആർപിഎഫ് ഉദ്യോഗസ്ഥരെയും ടിക്കറ്റ്...

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...