സൽമാൻ ഖാനെ പാമ്പ് കടിച്ചു

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : ബോളിവുഡ് നടൻ സൽമാൻ ഖാനെ പാമ്പ് കടിച്ചു. പൻവേലിലെ ഫാം ഹൗസിൽവച്ച് ഞായറാഴ്ച പുലർച്ചെയാണ് പാമ്പ് കടിയേറ്റത്. ഉടൻ ആശുപത്രിയിൽ എത്തിച്ച നടനെ രാവിലെ ഒൻപത് മണിയോടെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമൊപ്പം തന്റെ പിറന്നാൾ ആഘോഷിക്കാനാണ് നടൻ ഫാം ഹൗസിലെത്തിയത്. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. കയ്യിലാണ് പാമ്പിന്റെ കടിയേറ്റതെന്നും ആശുപത്രിയിൽ നിന്നും തിരികെ വീട്ടിൽ എത്തിയ താരം വിശ്രമിത്തിലാണെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

വിഷത്തിനെതിരെയുള്ള മരുന്ന് നൽകി ഏതാനും മണിക്കൂറുകൾ നീണ്ട നിരീക്ഷണത്തിന് ശേഷമാണ് നടനെ വീട്ടിലേക്ക് പോകാൻ ആശുപത്രി അധികൃതർ അനുവദിച്ചത്. പൻവേൽ ഫാം ഹൗസിൽ ജന്മദിനം ആഘോഷിക്കുന്നത് സൽമാന്റെ പതിവ് രീതിയാണ്. കഴിഞ്ഞ വർഷം ലോക്ക്ഡൗണിന്റെ ഏറിയ സമയത്തും സൽമാൻ ഖാൻ തന്റെ സഹോദരി അർപ്പിത ഖാൻ ശർമ്മയുടെ പേരിലുള്ള പൻവേൽ ഫാം ഹൗസിലാണ് താമസിച്ചിരുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ്സുകളില്ല, ആധുനികവൽക്കരണവുമില്ല; കെ. സിയെ വേദിയിലിരുത്തി KSRTCക്കെതിരെ ജി സുധാകരന്റെ വിമർശനം

0
ആലപ്പുഴ: കെഎസ്ആര്‍ടിസിക്കെതിരെ വിമര്‍ശനവുമായി ജി സുധാകരന്‍ എംഎല്‍എ. കെഎസ്ആര്‍ടിസി സമ്പൂര്‍ണ്ണ നവീകരണത്തിന്...

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...