ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടന്നു

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയില്‍ തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടന്നു. മണ്ഡല കാല തീര്‍ത്ഥാടനത്തിന്റെ അവസാന ദിവസം വന്‍ തിരക്കാണ് സന്നിധാനത്ത് ദൃശമായത്. പതിനായിരങ്ങള്‍ ഏറ്റു ചൊല്ലുന്ന ശരണ മന്ത്രങ്ങളുടെ മുഴക്കത്തിന് നടുവിലൂടെ ആദ്യം കലശ കുംഭവുമായി തന്ത്രിയും മേല്‍ശാന്തിയും പ്രദക്ഷിണം നടത്തി. നെയ്യും കര്‍പ്പൂരവും മണക്കുന്ന വഴികളില്‍ പ്രാര്‍ത്ഥനാ നിര്‍ഭരമായ തൊഴുകൈയ്യോടെ 26000 അധികം അയ്യപ്പഭക്തര്‍ വരി നിന്നു. തങ്കയങ്കി ചാര്‍ത്തി രാജകീയ പൗഢിയോടെ തിളങ്ങി നില്‍ക്കുന്ന അയ്യപ്പ വിഗഹത്തില്‍ മണ്ഡലപൂജ ആരംഭിച്ചത് 11.50 ന്. മീനം രാശി മൂഹൂര്‍ത്തില്‍ നടന്ന ചടങ്ങുകള്‍ക്ക് തന്ത്രി കണ്ഠര് മഹേഷ് മോഹനര് മേല്‍ശാന്തി എന്‍. പരമേശ്വരന്‍ നമ്പൂതിരി എന്നിവര്‍ നേതൃത്വം നല്‍കി.

കളഭാഭിഷേകത്തിന് ശേഷം മണ്ഡല പൂജ നടന്നു. ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ , ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. കെ. അനന്തഗോപന്‍ എന്നിവരും സന്നിധാനത്ത് എത്തിയിരുന്നു. മകരവിളക്ക് ഉത്സവുമായി ബന്ധപ്പെട്ട് കാനനപാതയില്‍ ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കുമെന്ന് മന്ത്രി കെ രാധാകൃഷണന്‍ പറഞ്ഞു. ഇന്ന് രാത്രി 10 ന് ഹരിവരാസനം പാടി നട അയ്ക്കുന്നതോടെ 41 ദിവസം നീണ്ടു നിന്ന മണ്ഡല കാല തീര്‍ത്ഥാനത്തിന് സമാപനമാകും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആർഎസ്എസിന്റെ വിടുപണി ചെയ്യുന്ന മോഹനൻ കുന്നുമ്മൽ ഒന്നാം തരം വർ​ഗീയവാദിയാണെന്ന് എസ്. എഫ്. ഐ

0
തിരുവനന്തപുരം: കേരള സർവകലാശാല വിസി മോഹനൻ കുന്നുമ്മലിനെതിരെ എസ്എഫ്ഐ. ആർഎസ്എസിന്റെ വിടുപണി...

ചുമ്മാ ഒരു ടൈംപാസ്, ഹെലികോപ്റ്ററിൽ കണ്ണൂരിലേക്ക് പോയി ഭക്ഷണം കഴിച്ച് മടക്കം; മുഖ്യമന്ത്രിക്കെതിരെ വി...

0
കൊച്ചി: വി ഡി സതീശൻ്റെ ഹെലികോപ്റ്റർ യാത്രയെ പരിഹസിച്ച് ഡിവൈഎഫ്ഐ സംസ്ഥാന...

സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക് പോകണമെന്ന വിവാദ പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് സ്കൂൾ ചെയർമാൻ...

0
തൃശൂർ: മാളയിലെ ഇന്റർനാഷണൽ സൈനിക് സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാത്ത വിദ്യാർഥികൾ പാകിസ്താനിലേക്ക്...

പശ്ചിമേഷ്യയിൽ വീണ്ടും വാഗ്പോര്; അമേരിക്കയോട് തോൽവി സമ്മതിക്കാൻ ആവശ്യപ്പെട്ട് ഇറാൻ, ട്രംപിന്റെ മറുപടി രൂക്ഷം

0
ടെഹ്റാൻ: യുദ്ധം തുടരുന്നതിനിടെ അമേരിക്കയോട് തോൽവി സമ്മതിക്കണമെന്ന ആവശ്യവുമായി ഇറാൻ. 'ഹോർമുസ്...