രഞ്ജിത്ത് കേസ് ; മുഖ്യപ്രതികളിൽ ഒരാൾ പിടിയിലെന്ന് സൂചന – കസ്റ്റഡിയിലുള്ളത് എസ്ഡിപിഐ പ്രവർത്തകൻ

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്ത് വധക്കേസിൽ കൊലയാളി സംഘത്തിൽ ഉൾപ്പെട്ടയാൾ പിടിയിലെന്ന് സൂചന. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ എസ് ഡിപിഐ പ്രവർത്തകനെ ബംഗളൂരുവിൽ നിന്നാണ് പിടികൂടിയത്. രഞ്ജിത്ത് കൊലക്കേസിൽ സംസ്ഥാനത്തിന് പുറത്തു നടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളെന്നാണ് കസ്റ്റഡിലുള്ളതെന്നാണ് വിവരം. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ പ്രതികളെ കണ്ടെത്താനാകുമെന്നാണ് പോലീസ് കരുതുന്നത്. അന്വേഷണസംഘം ഇതര സംസ്ഥാനങ്ങളിലെ എസ്ഡിപിഐ ശക്തികേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്.

എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിൽ ഏതാണ്ട് എല്ലാ പ്രതികളും പിടിയിലായിട്ടുണ്ട്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത അഞ്ച് പേരെ ഇന്ന് റിമാൻഡ് ചെയ്യും. കസ്റ്റഡിയിൽ വാങ്ങിയ ശേഷമാകും തെളിവെടുപ്പ്. ഷാൻ കേസിൽ ഗൂഡാലോചനയിൽ പങ്കെടുത്ത കൂടുതൽ പേരുടെ അറസ്റ്റ് ഇന്നുണ്ടാകുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനങ്ങൾ പൂട്ടാൻ ഉത്തരവ്; ഡൽഹിയിലെ കൊണാട്ട് പ്ലേസ് വിഷയത്തിൽ സിജെപിയും എഎപിയും ആശങ്കയിൽ

0
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പ്രമുഖ വാണിജ്യ കേന്ദ്രമായ കൊണാട്ട് പ്ലേസിലെ മുഴുവന്‍ കടകളും...

​നീറ്റ് സമരത്തിൽ നിലപാട് വ്യക്തമാക്കി മുരളി മനോഹർ ജോഷി; വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കണമെന്ന് ആവശ്യം

0
ന്യൂഡൽഹി: വിദ്യാർത്ഥി സമരം ശക്തമായിരിക്കെ വ്യത്യസ്ത അഭിപ്രായവുമായി ബിജെപിയുടെ മുതിർന്ന നേതാവ്...

രാജ്യത്തിന്റെ ഭാവി യുവജനങ്ങളുടെ കൈകളിൽ; വിദ്യാർത്ഥി പ്രക്ഷോഭത്തിൽ നിലപാട് വ്യക്തമാക്കി സച്ചിൻ ടെണ്ടുൽക്കർ

0
മുംബൈ: ഡൽഹിയിൽ വിദ്യാർത്ഥി സമരം ശക്തമാകവെ വിഷയത്തിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ്...

മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

0
പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ...