പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്തുപോകേണ്ടി വരും ; തരൂര്‍ എംപിക്ക് താക്കീതുമായി കെ.സുധാകരന്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കെ – റെയില്‍ വിഷയത്തില്‍ പാര്‍ട്ടി നിലപാടിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂര്‍ എംപിക്ക് താക്കീതുമായി കെ പി സി സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. പാര്‍ട്ടി നിലപാട് അംഗീകരിച്ചില്ലെങ്കില്‍ പുറത്തുപോകേണ്ടി വരുമെന്നും ഇക്കാര്യത്തില്‍ പാര്‍ട്ടിക്ക് കര്‍ശന നിലപാടുണ്ടെന്നും അദ്ദേഹം തരൂരിന് മുന്നറിയിപ്പ് നല്‍കി. തരൂര്‍ കോണ്‍ഗ്രസിലെ വെറുമൊരു എംപി മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു. വിഷയത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം കെ – റെയിലില്‍ ശശി തരൂര്‍ പാര്‍ട്ടി നിലപാടിനൊപ്പം നില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. കെ – റെയിലിനെതിരെ യു ഡി എഫ് എം പിമാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് അയച്ച കത്തില്‍ തരൂര്‍ ഒപ്പുവെക്കാതിരുന്നത്​ വിവാദമായിരുന്നു. വിഷയത്തെക്കുറിച്ച്‌ പഠിക്കാതെ ഒപ്പിടില്ലെന്നായിരുന്നു തരൂര്‍ പറഞ്ഞത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

നഗരസഭയിലെ കൈയാങ്കളി ; ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ സംഘർഷത്തിൽ ഇരു വിഭാഗത്തിനെതിരെയും കേസെടുത്ത് പോലീസ്. എൽഡിഎഫ്...

തൃപ്പൂണിത്തുറയ്ക്ക് സമീപം രണ്ട് വാടക വീടുകളിലായി വർഷങ്ങളായി താമസം ; ആറ് ബംഗ്ലാദേശികൾ അറസ്റ്റിൽ

0
എറണാകുളം: തൃപ്പൂണിത്തുറയ്ക്ക് സമീപം എരൂരിൽ അനധികൃതമായി താമസിച്ചിരുന്ന ബംഗ്ലാദേശികളെ പോലീസ് പിടികൂടി....

തെരഞ്ഞെടുപ്പ് തോൽവിയിൽ വിശദ ചർച്ച ; സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന്

0
ദില്ലി: സിപിഎം പോളിറ്റ് ബ്യൂറോ യോ​ഗം ഇന്ന് ദില്ലിയിൽ ചേരും. കേരളം അടക്കം...

അയോധ്യ തിരിമറി കേസ് : കൂടുതൽ അറസ്റ്റിന് സാധ്യത

0
ദില്ലി: അയോധ്യ രാമക്ഷേത്ര സംഭാവന തിരിമറി കേസിൽ ഇതുവരെ എട്ട് പേർ അറസ്റ്റിലായി....