കടബാധ്യത ; ഇടുക്കിയില്‍ കടയുടമ ആത്മഹത്യ ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി തൊട്ടിക്കാനത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് കടയുടമ ആത്മഹത്യ ചെയ്തു. കടയ്ക്കുള്ളില്‍ വിഷം കഴിച്ച് മരിച്ച നിലയിലാണ് വ്യാപാരിയുടെ മൃതദേഹം കണ്ടെത്തിയത്. സേനാപതി സ്വദേശി കുഴിയമ്പാട്ട് ദാമോദരന്‍ (67) ആണ് മരിച്ചത്. ദാമോദരന് അഞ്ചുലക്ഷത്തിലേറെ രൂപയുടെ കടബാധ്യതയുള്ളതായി സുഹൃത്തുക്കള്‍ പറഞ്ഞു.

ലോക്ക്ഡൗണില്‍ നിയന്ത്രണങ്ങള്‍ പാലിച്ച് ഇടയ്ക്ക് കട തുറന്നെങ്കിലും നഷ്ടം കൂടുകയായിരുന്നു. ഇടുക്കി ഉടുമ്പന്‍ചോലയില്‍ പച്ചക്കറി കടയോടൊപ്പം ഇറച്ചിക്കട നടത്തുകയായിരുന്നു ദാമോദരന്‍. ഇന്നലെ പതിനൊന്നുമണിയോടെ കടയിലെത്തിയ ദാമോദരന്‍ കടയ്ക്കുള്ളില്‍ കയറി ഷട്ടര്‍ താഴ്ത്തുകയായിരുന്നു. ഏറെ നേരം കഴിഞ്ഞിട്ടും പുറത്തേക്ക് കാണാത്തതിനാല്‍ അടുത്തുള്ള കച്ചവടക്കാര്‍ എത്തി പരിശോധിക്കുകയായിരുന്നു. അവശനിലയില്‍ കിടക്കുകയായിരുന്ന ദാമോദരനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം ഉയർത്തി ഡിവൈഎഫ്ഐ സംസ്ഥാന...

0
പാലക്കാട്: അന്തരിച്ച മാധ്യമ പ്രവർത്തകൻ ജിജോ ജോണിനെതിരായ സൈബർ ആക്രമണത്തിൽ വിമർശനം...

കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന ; ഇരുപതോളം വനിതകൾക്കെതിരെ...

0
പാലക്കാട്: കോൾ സെന്റർ മാതൃകയിൽ സമൂഹ മാധ്യമങ്ങളിലൂടെ അനധികൃത ലോട്ടറി വിൽപ്പന...

സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള ഉഭയകക്ഷി ചര്‍ച്ച ഉടന്‍...

0
തിരുവനന്തപുരം: സംസ്ഥാനത്തെ ബോര്‍ഡ്, കോര്‍പ്പറേഷന്‍ പദവികളിലേക്കുള്ള നിയമനത്തില്‍ യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായുള്ള...

സമുന്നതി ഫുട്ബോൾ പരിശീലന സമാപനസമ്മേളനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.മുകുന്ദൻ ഉദ്ഘാടനം ചെയ്തു

0
പത്തനംതിട്ട : കുടുംബശ്രീ ജില്ലാ മിഷൻ ഇലന്തൂർ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച്...