ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷയേകുന്ന മധുര – ബോഡിനായ്ക്കന്നൂര്‍ റെയില്‍പാത പരീക്ഷണഓട്ടം വിജയകരം

For full experience, Download our mobile application:
Get it on Google Play

മധുര : ഇടുക്കി ജില്ലയ്ക്ക് പ്രതീക്ഷയേകുന്ന മധുര – ബോഡിനായ്ക്കന്നൂര്‍ റെയില്‍പാതയില്‍ ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള 17 കിലോ മീറ്റര്‍ ഭാഗത്തു ട്രെയിനിന്റെ അതിവേഗ പരീക്ഷണ ഓട്ടം വിജയകരമായി പൂര്‍ത്തിയായി. ഇതിനു മുന്നോടിയായി മധ്യ റെയില്‍വേ സുരക്ഷാ കമ്മീഷണര്‍ മനോജ് അറോറയുടെ നേതൃത്വത്തിലുള്ള സംഘം പാളത്തില്‍ പരിശോധന നടത്തിയിരുന്നു.

120 കിലോമീറ്റര്‍ വേഗത്തില്‍ 4 ബോഗികള്‍ ഘടിപ്പിച്ച ട്രെയിന്‍ കടന്നുപോയപ്പോള്‍ നാട്ടുകാര്‍ ആവേശത്തോടെയാണു വരവേറ്റത്. മധുരയില്‍ നിന്നു തേനി വരെ ഇനി ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ കഴിയും. തേനിയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെയുള്ള 17 കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയാകാനുണ്ട്.

മധുരയില്‍ നിന്നു ബോഡിനായ്ക്കന്നൂര്‍ വരെ 91 കിലോമീറ്റര്‍ ആണുള്ളത്. ഇതില്‍ മധുര മുതല്‍ ആണ്ടിപ്പെട്ടി വരെയുള്ള 57 കിലോമീറ്റര്‍ ഭാഗത്തെ ജോലികള്‍ പൂര്‍ത്തിയാക്കി നേരത്തേ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. ആണ്ടിപ്പെട്ടി മുതല്‍ തേനി വരെയുള്ള 17 കിലോമീറ്റര്‍ ഭാഗത്തെ പരീക്ഷണ ഓട്ടമാണു രണ്ടാംഘട്ടമായി ഇപ്പോള്‍ പൂര്‍ത്തിയാക്കിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഹുല്‍ ഗാന്ധിയുടെ കുത്തിയിരിപ്പ് സമരത്തിന് മുന്നില്‍ മുട്ടുമടക്കി ; പെല്ലറ്റ് ആക്രമണത്തില്‍ ഡല്‍ഹി പോലീസ്...

0
ന്യൂഡല്‍ഹി: സിജെപി പ്രതിഷേധത്തിനിടയിലെ പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയുടെ പരാതിയില്‍ ഡല്‍ഹി...

ഷംസീറിനെതിരായ പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധം : കെ.കെ രാഗേഷ്

0
കണ്ണൂര്‍: എ.എന്‍ ഷംസീറിനെപ്പറ്റിയുള്ള പരാമര്‍ശത്തിന് പിന്നില്‍ വെള്ളാപ്പള്ളിയുടെ കടുത്ത മുസ്‌ലിം വിരോധമെന്ന്...

വിജയ് സർക്കാരിന്റെ ‘തായ് മാമൻ തങ്ക മോതിരം തിട്ടം’ : സ്വർണ്ണ സമ്മാനം നൽകാൻ...

0
ചെന്നൈ : തമിഴ്നാട്ടിൽ 4.42 ലക്ഷം നവജാത ശിശുക്കൾക്ക് ഒരു ഗ്രാം...

നെഹ്റു ട്രോഫി വള്ളംകളി ; ആലപ്പുഴയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ഇന്ന് അവധി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി ജലമേളയോട് അനുബന്ധിച്ച് ആലപ്പുഴ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...