ആശുപത്രി ഐസിയുവില്‍ എലി കടിച്ച രോഗി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഹൈദരാബാദ് : ആശുപത്രി ഐസിയുവില്‍ എലി കടിച്ച രോഗി 38കാരന്‍ മരിച്ചു. തെലങ്കാനയിലെ വാറങ്കലില്‍ എംജിഎം ആശുപത്രിയിലാണ് ഈ ദാരുണ സംഭവം. തുടര്‍ന്ന് ഹൈദരാബാദിലെ നിംസ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അര്‍ധരാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. 38 കാരനായ ശ്രീനിവാസ് ആണ് മരിച്ചത്. ക്രോണിക് ആല്‍ക്കഹോളിസം ഉണ്ടായിരുന്ന ആളാണ് ശ്രീനിവാസ് എന്നും വൃക്ക, പാന്‍ക്രിയാസ്, കരള്‍ എന്നീ അവയവങ്ങളുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിച്ചിരുന്നുവെന്നും നിംസ് ഡയറക്ടര്‍ ഡോക്ടര്‍ കെ.മനോഹര്‍ പറഞ്ഞു. ശ്രീനിവാസ് വെന്റിലേറ്ററിലായിരുന്നുവെന്നും ഇതിന് മുമ്പ് ഇയാള്‍ക്ക് രണ്ട് തവണ ഹൃദയാഘാതം വന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിംസിലേക്ക് എത്തുന്ന സമയം തന്നെ രോഗിക്ക് ഹൃദയാഘാതം സംഭവിച്ചിരുന്നുവെന്നും പള്‍സ് റേറ്റ് വളരെ കുറവായിരുന്നുവെന്നും രക്തസമ്മര്‍ദവും കുറവായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു. മാര്‍ച്ച്‌ 30നാണ് സംഭവമുണ്ടായതെന്ന് ശ്രീനിവാസിന്റെ സഹോദരന്‍ ശ്രീകാന്ത് പറഞ്ഞു. ഇത് ഞങ്ങളുടെ വിധിയാണ്. ഇത് ഞങ്ങള്‍ അനുഭവിക്കുക തന്നെ വേണം. ആശുപത്രിയില്‍ വച്ച്‌ സഹോദരന് എലി കടിച്ച സമയത്ത് കിടക്ക മുഴുവന്‍ രക്തമായിരുന്നു. നല്ല രീതിയില്‍ രക്തം പോകുന്നുണ്ടായിരുന്നുവെന്നും ആ സമയത്താണ് ഞാന്‍ പരാതി നല്‍കിയതെന്നും സഹോദരന്‍ പറഞ്ഞു. അതേ സമയം സംഭവത്തെ തുടര്‍ന്ന് റെസ്പിറേറ്ററി ഐസിയു വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു.

ആശുപത്രി സൂപ്രണ്ടിനെ സ്ഥലം മാറ്റുകയും ചെയ്തിട്ടുണ്ട്. ഈ മാസം കരാര്‍ അവസാനിച്ച രണ്ട് ഡ്യൂട്ടി ഡോക്ടര്‍മാരെയും നടപടിയുടെ ഭാഗമായി നീക്കം ചെയ്തു. ആശുപത്രിയിലെ ശൂചീകരണത്തിന്റെ കരാര്‍ ഏറ്റെടുത്തിരുന്നയാളെ കരിമ്പട്ടികയില്‍ പെടുത്തിയതായി ആശുപത്രി സന്ദര്‍ശിച്ച ഗ്രാമവികസന -പഞ്ചായത്ത് രാജ് മന്ത്രി ഇ ദയാകര്‍ പറഞ്ഞു. ഡ്രെയിനേജിന്റെ പ്രവര്‍ത്തനം നടക്കുന്നതിനെ തുടര്‍ന്ന് ഐസിയുവില്‍ എലികളുടെ ശല്യമുണ്ടെന്ന് പറയുന്നു. അറ്റകുറ്റപ്പണി നടത്തിയ ഡ്രെയിനേജ് കാരണം ഐസിയുവില്‍ എലിശല്യം രൂക്ഷമാണെന്ന് രോഗികളും ജീവനക്കാരും പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റീൽസും വീരവാദവും ഇനി നടക്കില്ല : സ്റ്റേഷനുകളിൽ പ്രത്യേക ടീം ; ഗുണ്ടകളെ ഗ്രേഡ്...

0
കണ്ണൂർ : ഗുണ്ടകളെ അടപടലം പൂട്ടാനുറച്ച് പോലീസ്. സംസ്ഥാനത്തെ ഗുണ്ടകളുടെ പട്ടിക...

ഹോര്‍മുസ് പ്രതിസന്ധി ; അമേരിക്കയുമായി വിട്ടുവീഴ്ചക്കില്ലെന്ന് ഇറാന്‍ ; സാമ്പത്തിക യുദ്ധത്തിന് ലക്ഷ്യമിട്ട് ട്രംപ്

0
തെഹ്‌റാന്‍: പശ്ചിമേഷ്യയിലെ ഹോര്‍മുസ് പ്രതിസന്ധി പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ തുടരാന്‍ ഒമാന്‍, ഇറാന്‍...

പാലത്തായി പോക്സോ കേസ് : ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

0
കണ്ണൂർ: പാലത്തായി പോക്സോ കേസിൽ ജാമ്യം കിട്ടിയ പ്രതി കെ പത്മരാജൻ ഇന്ന്...

പ്രവാസികൾക്കുള്ള പ്രത്യേക വിസ ഇളവ് കുവൈത്ത് പിൻവലിച്ചു

0
കുവൈത്ത് സിറ്റി: മേഖലയിലെ സംഘർഷ സാഹചര്യത്തിൽ പ്രവാസികൾക്ക് അനുവദിച്ചിരുന്ന പ്രത്യേക വിസ...