Tuesday, January 21, 2025 5:04 pm

‘സിപിഎം ജാഥയിൽ പങ്കെടുത്തില്ലെങ്കില്‍ ജോലിഉണ്ടാകില്ല ‘ ; കുട്ടനാട്ടിലെ ചുമട്ട് തൊഴിലാളികൾക്ക് ഭീഷണി

For full experience, Download our mobile application:
Get it on Google Play

ആലപ്പുഴ: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയിൽ പങ്കെടുക്കാൻ കുട്ടനാട്ടിലും ഭീഷണി. ജാഥയ്ക്ക് എത്തിയില്ലെങ്കിൽ ജോലിയുണ്ടാവില്ലെന്ന് ഭീഷണി സന്ദേശം. നെല്ല് ചുമക്കുന്ന തൊഴിലാളികൾക്കാണ് മുന്നറിയിപ്പ്. കായൽ മേഖലയിൽ ജോലി ചെയ്യുന്ന ചുമട്ടു തൊഴിലാളികൾക്കാണ് ഭീഷണി. ചുമട്ടുകാരായ172 തൊഴിലാളികളോടും ജാഥയ്ക്കെത്താൻ നിർദേശം നല്‍കി. ഇവരിൽ പകുതിപ്പേരും ഒരു രാഷ്ട്രീയ പാർട്ടിയുടെയും അംഗങ്ങളല്ല. അസൗകര്യം പറഞ്ഞ തൊഴിലാളിയോട് ജോലിയുണ്ടാവില്ലെന്ന് കൈനകരി നോർത്ത് ലോക്കല്‍ സെക്രട്ടറി പ രതീശൻ മുന്നറിയിപ്പ് നല്‍കി. ജാഥയ്ക്കെത്തിയവർ ഹാജർ രേഖപ്പെടുത്തണന്നും തൊഴിലാളികൾക്ക് നിർദേശമുണ്ട്. ഇന്ന് ഉച്ചകഴിഞ്ഞാണ് എംവി. ഗോവിന്ദൻ നയിക്കുന്ന ജാഥ കുട്ടനാട്ടിലെത്തുന്നത്.

മന്ത്രിമാർ പങ്കെടുക്കുന്ന പാലം ഉദ്ഘാടനത്തിന് എത്തിയില്ലെങ്കിൽ കുടുംബശ്രീ അംഗങ്ങൾക്ക് നൂറുരൂപ പിഴയീടാക്കുമെന്ന് സിപിഐ വാർഡ് അംഗം കുടുംബശ്രീ അംഗങ്ങൾക്കയച്ച ശബ്ദ സന്ദേശം പുറത്ത്. നെടുമങ്ങാട് പഴകുറ്റി പാലം ഉദ്ഘാടനത്തിന് എത്താനാവശ്യപ്പെട്ടുള്ള സന്ദേശത്തിലാണ് വന്നില്ലെങ്കിൽ പിഴയീടാക്കുമെന്നു വാർഡംഗം ശ്രീജ പറയുന്നത്. രണ്ട് മന്ത്രിമാർ പങ്കെടുക്കുന്ന പരിപാടിയാണെന്നും, അന്ന് മറ്റെല്ലാ പരിപാടികളും മാറ്റിവെയ്ക്കണമെന്നും പറയുന്നുണ്ട്. എന്നാൽ, പിഴയീടാക്കുമെന്നത് കാര്യമായി പറഞ്ഞതല്ലെന്നും, അംഗങ്ങളോടുള്ള അടുത്ത ബന്ധത്തിന്റെ പേരിൽ വെറുതെ പറഞ്ഞതാണെന്നുമാണ് ശ്രീജയുടെ വിശദീകരണം. കാലങ്ങളായി കാത്തിരുന്ന പാലം യാഥാർത്ഥ്യമാവുന്ന ചടങ്ങായതിനാലാണ് എല്ലാവരോടും നിർബന്ധമായും എത്താൻ പറഞ്ഞതെന്നും ശ്രീജ വിശദീകരിക്കുന്നും.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെല്ലക്കാട്ടെ മൺകൂന ജനങ്ങൾക്ക് പ്രയോജനപ്രദമാക്കണം : റിങ്കു ചെറിയാൻ

0
ചെല്ലയ്ക്കാട് : സംസ്ഥാന പാത നിർമ്മാണത്തിന്റെ ഭാഗമായി വാഹന പാർക്കിങ്ങിനായി കെ....

അഞ്ച് ദിവസത്തിന് ശേഷം നടന്‍ സെയ്ഫ് അലി ഖാന്‍ ആശുപത്രി വിട്ടു

0
മുംബൈ: കുത്തേറ്റ് മുംബൈയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന നടന്‍ സെയ്ഫ് അലി ഖാന്‍...

ജനുവരി 26 ന് പത്തനംതിട്ടയില്‍ രക്തരക്ഷസ്സ് എത്തുന്നു

0
പത്തനംതിട്ട : ആസ്വാദകരിൽ അമ്പരപ്പും അത്ഭുതവും സൃഷ്ട്‌ടിച്ച് ജനഹൃദയങ്ങളെ കീഴടക്കാൻ കലാനിലയത്തിന്റെ ...