വിജയിപ്പിച്ചാല്‍ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിവാരം ഉയർത്തും ; ഡോ.തോമസ് ഐസക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല: എം.പി ആയി തെരഞ്ഞെടുക്കപ്പെട്ടാൽ ഉന്നത വിദ്യാഭ്യാസ മേഖലയിലെ നിവാരം ഉയർത്തുന്നതിനുള്ള നടപടികൾ സ്വീകരിയ്ക്കുമെന്ന് പത്തനംതിട്ട പാർലമെന്റ് മണ്ഡലം എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ.തോമസ് ഐസക്ക് പറഞ്ഞു. ബുധനാഴ്ച്ച തിരുവല്ല മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലെ പര്യടനത്തിന്റെ  ഭാഗമായി തിരുവല്ല മാക് ഫാസ്റ്റ് കോളേജിൽ എത്തി വിദ്യാർത്ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. കോഴ്സ് പൂർത്തിയാക്കുമ്പോൾ തന്നെ ജോലി ലഭിക്കുന്ന രീതിയിൽ സ്കിൽ ട്രെയിനിംഗിന് പ്രാധാന്യം നൽകും. ഇത്തരത്തിൽ കൃത്യമായ അജണ്ട മുന്നോട്ട് വെച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. തിരുവല്ല മർത്തോമ്മാ കോളേജിൽ എത്തിയ സ്ഥാനാർത്ഥിയെ വിദ്യാർത്ഥികൾ പച്ചക്കറി നല്കിയാണ് വരവേറ്റത്. തെരഞ്ഞെടുപ്പ് പര്യടനത്തിന്റെ ഭാഗമായി അഗതി മന്ദിരങ്ങൾ സന്ദർശിക്കുമ്പോള്‍ ഏതെങ്കിലും ഒരു സ്ഥാപനത്തിന് ഈ പച്ചക്കറികള്‍ നൽകണമെന്നും പറഞ്ഞുകൊണ്ടാണ് വിദ്യാർത്ഥികൾ കൃഷി ചെയ്ത പച്ചക്കറികൾ സ്ഥാനാർത്ഥിക്ക് കൈമാറിയത്.

കിഫ്ബി. ഇ ഡി യുടെ അന്വേഷണം തുടങ്ങി വിവിധ ചോദ്യങ്ങൾ മുഖാമുഖത്തിൽ വിദ്യാർത്ഥികൾ ചോദിച്ചു. ഇ ഡി യെ ഭയക്കുന്നില്ലെന്നും അന്വേഷണത്തെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും തോമസ് ഐസക് വ്യക്തമാക്കി. രാവിലെ കവിയൂരിൽ നിന്നുമായിരുന്നു പ്രചരണ പരിപാടികൾക്ക് തുടക്കം കുറിച്ചത് പി. ആർ .ഡി .എസ്, ബിലിവേഴ്സ് ചർച്ച്, പെന്തകോസ്ത് കൺവൻഷൻ നഗറുകൾ എന്നിവിടങ്ങളിൽ സന്ദർശനം നടത്തി. എൽ ഡി എഫ് നേതാക്കന്മാരായ മാത്യു ടി തോമസ് എം.എൽഎ, അഡ്വ. ആർ സനൽ കുമാർ, അലക്സ് കണ്ണമല, ഫ്രാൻസിസ് വി ആന്റണി, പ്രമോദ് ഇളമൺ, സതിശ് കുമാർ.പി.എസ്, റെജി തുടങ്ങിയവർ സ്ഥാനാർത്ഥിക്ക് ഒപ്പം ഉണ്ടായിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

​ആദ്യ ബജറ്റിൽ തന്നെ ന്യൂനപക്ഷ വകുപ്പിനെ കൈവിട്ട് ബംഗാളിലെ ബിജെപി ഭരണകൂടം; വിഹിതം ഗണ്യമായി...

0
കൊല്‍ക്കത്ത: ഭരണം ലഭിച്ചതിനു പിന്നാലെയുള്ള ആദ്യ ബജറ്റില്‍ തന്നെ ന്യൂനപക്ഷകാര്യ-മദ്രസ വിദ്യാഭ്യാസ...

​’പ്രകൃതിദത്തം, 100% പരിശുദ്ധം’ എന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്ക് പൂട്ടുവീഴുന്നു; പുതിയ നിയമം ജൂലൈ...

0
ന്യൂഡല്‍ഹി:ഉത്പന്നങ്ങളുടെ വിപണനത്തിനായി'100% പരിശുദ്ധി, 100% പ്രകൃതിദത്തം' എന്നിങ്ങനെയുള്ള ലേബലുകള്‍ ഉല്‍പ്പന്നങ്ങളുടെ പാക്കറ്റുകളില്‍...

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...