Monday, December 16, 2024 10:23 pm

ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് വീല്‍ വിറച്ചാല്‍ കാര്‍ നമുക്ക് നല്‍കുന്ന അപായ സൂചനയായി കാണണം

For full experience, Download our mobile application:
Get it on Google Play

ഡ്രൈവിങ്ങിനിടെ സ്റ്റിയറിങ് വീല്‍ വിറച്ചാല്‍ കാര്‍ നമുക്ക് നല്‍കുന്ന അപായ സൂചനയായി ഇതിനെ  കാണാം. ഒന്നല്ല ഒരുപാടു കാര്യങ്ങള്‍ സ്റ്റിയറിങ് വീലിന്റെ ഈ വിറയലിലേക്ക് നയിച്ചേക്കാം. വാഹനത്തിലെ ടയറുകള്‍ തമ്മിലുള്ള ബാലന്‍സ് ശരിയല്ലെങ്കില്‍ സ്റ്റിയറിങ് വീല്‍ വിറച്ചു പോവാറുണ്ട്. ബാലന്‍സ് ശരിയല്ലെങ്കില്‍ കാറിന്റെ ഭാരം കൃത്യമായി വിതരണം ചെയ്യാത്തതാണ് കാരണം. ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കാതെ വിട്ടാല്‍ കൂടുതല്‍ അപകടത്തിലേക്കു നയിക്കുമെന്നതാണ് മറ്റൊരു പ്രശ്‌നം. ഗുരുതര പ്രശ്‌നങ്ങളിലേക്കെത്തും മുമ്പേ ടയര്‍ ബാലന്‍സിങ് നടത്തി വൈബ്രേഷന്‍ കുറക്കണം. ടയര്‍ ബാലന്‍സിങ് മാത്രമല്ല വേറെയും പ്രശ്‌നങ്ങള്‍ സ്റ്റിയറിങ് വീല്‍ വിറയലിനു പിന്നിലുണ്ട്.

എന്തെങ്കിലും കാരണവശാല്‍ ചക്രം വളഞ്ഞു പോയാല്‍ അതും സ്റ്റിയറിങ് വീല്‍ വിറക്കുന്നതിന് കാരണമാവും. ചക്രം വളയുന്നതോടെ ബ്രേക്ക് കാലിപ്പറിലോ സസ്‌പെന്‍ഷനിലോ ചക്രം ഉരയാനുള്ള സാധ്യത വര്‍ധിക്കും. ഈ ഉരസലാണ് സ്റ്റിയറിങ്ങിലേക്ക് വിറയലായി അനുഭവപ്പെടുക. വഴിയില്‍ അപ്രതീക്ഷിതമായി കുഴിയില്‍ വീഴുന്നതോ മറ്റോ ആവാം കാരണം. ചക്രം വളഞ്ഞിട്ടുണ്ടെന്ന് സംശയമുണ്ടെങ്കില്‍ എത്രയും വേഗം വിദഗ്ധ പരിശോധനക്ക് വിധേയമാക്കണം. ടയര്‍ പ്രഷര്‍ വാഹനത്തിന്റെ പെര്‍ഫോമെന്‍സിനെ നേരിട്ടു ബാധിക്കുന്ന ഘടകമാണ്. ഇന്ധനക്ഷമതയും ബ്രേക്കിന്റെ കാര്യക്ഷമതയും മാത്രമല്ല സ്റ്റിയറിങ് വീലിലെ വിറയലിനു വരെ കുറഞ്ഞ ടയര്‍ പ്രഷര്‍ കാരണമാവും. കൃത്യമായ ഇടവേളകളില്‍ ടയര്‍ പ്രഷര്‍ പരിശോധിച്ച് ഉറപ്പിക്കുകയെന്ന ലളിതമായ പരിഹാരം ഈ പ്രശ്‌നത്തിനുണ്ട്.

വാഹനത്തിന്റെ സസ്‌പെന്‍ഷന്‍ തേയുന്നതും സ്റ്റിയറിങ് വീലിന്റെ വിറയലില്‍ കലാശിക്കും. റോഡിലെ കുഴികളും മറ്റും മൂലമുള്ള പ്രശ്‌നങ്ങള്‍ വാഹനത്തെ വലിയ തോതില്‍ ബാധിക്കാതെ സംരക്ഷിക്കുന്നത് സസ്‌പെന്‍ഷനാണ്. കാലപ്പഴക്കം കൊണ്ടും മറ്റും സസ്‌പെന്‍ഷന്‍ ഭാഗങ്ങള്‍ തേഞ്ഞു പോവാനുള്ള സാധ്യത കൂടുതലാണ്. ബോള്‍ ജോയിന്റ്‌സ്, കണ്‍ട്രോള്‍ ആംസ്, ഷോക്ക് അബ്‌സോര്‍ബറുകള്‍ എന്നിവയാണ് പൊതുവില്‍ കാലപ്പഴക്കത്താല്‍ പ്രശ്‌നങ്ങള്‍ കണ്ടു വരുന്ന സസ്‌പെന്‍ഷന്‍ സിസ്റ്റത്തിലെ ഭാഗങ്ങള്‍. ബ്രേക്കിന്റെ പ്രശ്‌നങ്ങളും സ്റ്റിയറിങ് വീലിലെ വൈബ്രേഷനുകള്‍ക്ക് കാരണമാവും. ബ്രേക്ക് റോട്ടറുകള്‍ വളഞ്ഞു പോവുന്നതും കാലിപ്പര്‍ ഒട്ടിപിടിക്കുന്നതും ബ്രേക്കിന്റെ ഭാഗങ്ങള്‍ തേയുന്നതുമെല്ലാം സ്റ്റിയറിങ് വീല്‍ വൈബ്രേഷന് കാരണമാവാം. ബ്രേക്കുമായി ബന്ധപ്പെട്ടാണ് പ്രശ്‌നങ്ങളെന്നു തോന്നിയാല്‍ വൈകാതെ മെക്കാനിക്ക് അടുത്തേക്ക് എത്തിക്കുന്നതാണ് ഉചിതം.

kkkkk
rajan-new
ncs-up
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

അനധികൃത കെട്ടിട നമ്പര്‍ ക്രമപ്പെടുത്തിയും പരിഹാരവുമായി മന്ത്രി വീണാ ജോര്‍ജ്

0
പത്തനംതിട്ട : ഒരു വ്യാഴവട്ടം മുമ്പ് കൃത്യമായി രേഖപ്പെടുത്തിയാല്‍ 2012 ല്‍...

റേഷന്‍കാര്‍ഡ് തരംമാറ്റം ; അപേക്ഷാ തീയതി നീട്ടി

0
ഒഴിവാക്കല്‍ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്ത കുടുംബങ്ങളുടെ പൊതുവിഭാഗം റേഷന്‍ കാര്‍ഡുകള്‍ (വെളള, നീല...

കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു

0
കൊച്ചി: കോതമംഗലം ഉരുളന്‍തണ്ണിയില്‍ കാട്ടാന യുവാവിനെ ചവിട്ടിക്കൊന്നു. ക്ണാച്ചേരി കോടിയാട്ട് എല്‍ദോസാണ്...

യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയ പ്രതി അറസ്റ്റിൽ

0
തിരുവനന്തപുരം: യുവതിയെ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കേസിൽ ഒളിവിൽ പോയിരുന്ന പ്രതി അറസ്റ്റിൽ....