ഇന്ന് ആകാശത്തുനോക്കിയാൽ കാണാം സൂപ്പർമൂണും ബ്ലൂ മൂണും

For full experience, Download our mobile application:
Get it on Google Play

യുഎസ്: തിങ്കളാഴ്ച രാത്രി നല്ല തെളിഞ്ഞ ആകാശത്തുനോക്കിയാൽ വല്ലപ്പോഴും മാത്രം കാണാൻ സാധിക്കുന്ന ചാന്ദ്രവിസ്മയം നേരിൽ കാണാം. സൂപ്പർമൂൺ ബ്ലൂ മൂൺ എന്നറിയപ്പെടുന്ന ഈ പ്രതിഭാസം തിങ്കളാഴ്ച ഇന്ത്യൻ സമയം 11.56-ന് ആകാശത്ത് ദൃശ്യമാകും. സൂപ്പർമൂൺ മൂന്ന് ദിവസത്തോളം ആകാശത്ത് കാണാൻ കഴിയും.
ഭൂമിയുടെ ഭ്രമണ പഥത്തോട് ചന്ദ്രൻ ഏറ്റവും അടുത്തുനിൽക്കുന്ന സമയത്തെ പൂർണചന്ദ്രനാണ് സൂപ്പർമൂണെന്ന് അറിയപ്പെടുന്നത്. ഈ വർഷത്തെ ഏറ്റവും വലുതും തിളക്കമുള്ളതുമായ പൂർണചന്ദ്രന്മാരിൽ ഒന്നാണ് ഇത്തവണത്തെ സൂപ്പർമൂൺ. നാല് പൂർണചന്ദ്രന്മാരുള്ള ഒരു സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനാണ് ബ്ലൂ മൂൺ എന്നറിയപ്പെടുന്നത്. രണ്ട് പൗർണമികളുള്ള മാസത്തിലെ രണ്ടാം പൗർണമിയെയും ബ്ലൂ മൂൺ എന്ന് വിളിക്കാറുണ്ട്.

ബ്ലൂ മൂൺ എന്നാണ് പേരെങ്കിലും ചന്ദ്രന് നിലനിറമുണ്ടാകില്ല. സീസണിലെ മൂന്നാമത്തെ പൂർണചന്ദ്രനും ഭൂമിയുടെ അടുത്തു നിൽക്കെ ദൃശ്യമാകുന്ന പൂർണചന്ദ്രനും ആയതുകൊണ്ടാണ് ഇത്തവണത്തെ പ്രതിഭാസത്തെ ‘സൂപ്പർമൂൺ ബ്ലൂ മൂണെ’ന്ന് വിളിക്കുന്നത്. സ്റ്റർജൻ മൂണെന്നും ഇതിനെ വിളിക്കും. സെപ്റ്റംബർ 17, നവംബർ 15, ഒക്ടോബർ 17 എന്നീ ദിവസങ്ങളിലെ ചന്ദ്രനും സൂപ്പർമൂണായിരിക്കും. സെപ്റ്റംബർ 17-ലെ ചന്ദ്രന്റെ ഒരുഭാഗത്ത് ഭൂമിയുടെ നിഴലേൽക്കുന്നതിനാൽ പകുതി മറഞ്ഞിരിക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...