സൊമാറ്റോ പഴയ സൊമാറ്റോയല്ല ; പാര്‍ട്ടി നടത്തുന്നവര്‍ ഓര്‍ഡര്‍ എടുക്കാന്‍ ഇനി തല പുകയ്‌ക്കേണ്ട

For full experience, Download our mobile application:
Get it on Google Play

ഗ്രൂപ്പ് ഓര്‍ഡറിംഗിന് പുത്തന്‍ ഫീച്ചറുമായി ഭക്ഷണ വിതരണ ആപ്ലിക്കേഷനായ സൊമാറ്റോ. ഒന്നിലധികം ആളുകള്‍ ഒരിടത്തേക്ക് അവരുടെ ഇഷ്‌ടത്തിനുസരിച്ച് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍ മെനു തെരഞ്ഞെടുക്കല്‍ അനായാസമാക്കുന്നതാണ് ഈ ഫീച്ചര്‍. സൊമാറ്റോയില്‍ ഗ്രൂപ്പ് ഓര്‍ഡറിംഗ് വന്നതായി കമ്പനി സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയലാണ് ലിങ്ക്‌ഡ്ഇന്‍ വഴി അറിയിച്ചത്. നിങ്ങള്‍ക്ക് ഒരു ഗ്രൂപ്പ് പാര്‍ട്ടി നടത്താനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യണമെന്ന് കരുതുക. പലര്‍ക്കും വേറിട്ട മെനുവായിരിക്കും ആവശ്യമായി വരിക. അത്തരം സാഹചര്യങ്ങളില്‍ സാധാരണയായി ആവശ്യമായ ഭക്ഷണം ആളുകളോടെല്ലാം ചോദിച്ചറിഞ്ഞാവും ഓര്‍ഡര്‍ ചെയ്യുക. അല്ലെങ്കില്‍ മെനു തെരഞ്ഞെടുക്കാന്‍ ഫോണ്‍ പലര്‍ക്കും കൈമാറേണ്ടിവരും. ഇത് സമയനഷ്ടവും ധാരാളം ആശയക്കുഴപ്പവും സൃഷ്ടിക്കുന്ന കാര്യമാണ്. എന്നാല്‍ ഗ്രൂപ്പ് ഓര്‍ഡര്‍ വരുന്നതോടെ ഈ പ്രക്രിയ എല്ലാം എളുപ്പമാക്കാം.

ഓര്‍‍ഡര്‍ ചെയ്യാനായി ഒരു ലിങ്ക് ഗ്രൂപ്പിലെ മറ്റുള്ളവര്‍ക്ക് കൈമാറിയാല്‍ മതിയാകും. ഓരോരുത്തര്‍ക്കും ആ ലിങ്കില്‍ കയറി തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട വിഭവം കാര്‍ട്ടിലേക്ക് ആഡ് ചെയ്യാനാകും. ഇതോടെ വളരെ എളുപ്പം ഓര്‍ഡര്‍ പൂര്‍ത്തിയാക്കാനാകും. പുത്തന്‍ ഫീച്ചര്‍ സൊമാറ്റോയില്‍ ഉടനടി ലഭ്യമാകും എന്നും സൊമാറ്റോ സിഇഒ അറിയിച്ചു. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി രംഗത്ത് ഇന്ത്യയില്‍ വലിയ പ്രചാരമുള്ള ആപ്പുകളിലൊന്നാണ് സൊമാറ്റോ. ഓര്‍ഡര്‍ ഹിസ്റ്ററി ഡിലിറ്റ് ചെയ്യാനുള്ള ഓപ്ഷന്‍ അടുത്തിടെ സൊമാറ്റോ അവതരിപ്പിച്ചിരുന്നു. രാത്രി വൈകി സ്നാക്സ് സ്ഥിരമായി ഓര്‍ഡര്‍ ചെയ്യുന്നത് ഭാര്യ കണ്ടുപിടിച്ചതായി ഒരാളുടെ സരസമായ പരാതിയെ തുടര്‍ന്നായിരുന്നു സൊമാറ്റോയുടെ ഈ തീരുമാനം. 2008ല്‍ ദീപീന്ദർ ഗോയൽ തന്‍റെ സുഹൃത്തുമായി ചേർന്ന് തുടക്കം കുറിച്ച ഫുഡ്ഡീബേ എന്ന ഓൺലൈൻ വെബ്‌പോർട്ടലിന്‍റെ പരിഷ്‌കരിച്ച പതിപ്പാണ് സൊമാറ്റോ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...