രാത്രിയിൽ ഈ ലക്ഷണങ്ങൾ കണ്ടാൽ അവ​ഗണിക്കരുത്

For full experience, Download our mobile application:
Get it on Google Play

ഹൃദ്രോഗം മൂലം മരിക്കുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണ്. ഹൃദയത്തിന്റെ രക്തധമനികളിൽ കൊഴുപ്പ് അടിഞ്ഞുകൂടി രക്തം കട്ടപിടിക്കുന്ന കൊറോണറി ഹാർട്ട് ഡിസീസ് ആണ് ഏറ്റവും പ്രധാനപ്പെട്ടതും അപകടകരമായതുമായ ഹൃദ്രോഗം. അവബോധവും സമയബന്ധിതമായ രോഗനിർണയവും രോ​ഗം തടയുന്നതിന് സഹായിക്കുന്നു. ഹൃദയപേശികൾ നശിക്കുന്നത് ഹൃദയത്തിന്റെ സ്വാഭാവികമായ പമ്പിങ്ങ് കഴിവിനെയാണ് ബാധിക്കുക. ഇത് ശരീരത്തിലെ മൊത്തം അവയവങ്ങളുടെ പ്രവർത്തനങ്ങളെയും ബാധിക്കുകയും ക്രമേണ ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് ആവശ്യമുള്ള രക്തം പമ്പ് ചെയ്യുവാൻ ഹൃദയത്തിന് കഴിയാതെ വരികയും ചെയ്യുന്നു.

നെഞ്ചിലുണ്ടാകുന്ന അസ്വസ്ഥത
രാത്രിയിൽ നെഞ്ചിൽ അസ്വസ്ഥ ഉണ്ടാകുന്നത് പലപ്പോഴും ദഹനക്കേട് എന്ന് പറഞ്ഞ് അവ​ഗണിക്കാറാണ് പതിവ്. രാത്രിയിൽ പ്രത്യക്ഷപ്പെടുന്ന നെഞ്ചുവേദന ആൻജീന അല്ലെങ്കിൽ കൊറോണറി ആർട്ടറി രോഗത്തെ സൂചിപ്പിക്കാം. കൈ, കഴുത്ത്, താടിയെല്ല് അല്ലെങ്കിൽ പുറകിലേക്ക് വേദന ഉണ്ടാകുന്നുവെങ്കിൽ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. അത്തരം വേദനകൾ തള്ളിക്കളയരുതെന്നും ഉടനടി വൈദ്യസഹായം തേടണമെന്നും വിദഗ്ധർ പറയുന്നു.

സ്ലീപ് അപ്നിയ
ഉറക്കത്തിൽ ഇടയ്ക്കിടെയുള്ള ശ്വാസോച്ഛ്വാസം തടസ്സപ്പെടുന്ന സ്ലീപ്പ് അപ്നിയ, ഹൃദയസംബന്ധമായ അവസ്ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. വിട്ടുമാറാത്ത കൂർക്കംവലി, ഉറക്കത്തിൽ വായുവിനു വേണ്ടി ശ്വാസം മുട്ടൽ,  എന്നിവ അനുഭവപ്പെടുന്നവർ ഡോക്ടറെ കാണുക.
രാത്രിയിലെ വിയർപ്പ്
രാത്രി ഒരു കാരണവുമില്ലാതെ അമിതമായി വിയർക്കുന്നത് ഹൃദ്രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു. രാത്രിയിൽ അമിതമായ വിയർപ്പ്, ഹൃദയം ആവശ്യമുള്ളതിനേക്കാൾ കഠിനമായി പ്രവർത്തിക്കുന്നുവെന്നതിന്റെ മറ്റൊരു സൂചനയാണ്.

ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കൽ
രാത്രിയിൽ  ഇടയ്ക്കിടെയുള്ള മൂത്രമൊഴിക്കലാണ് മറ്റൊരു ലക്ഷണം. ഇത് മൂത്രനാളിയിലെ അണുബാധയോ പ്രമേഹമോ ഉൾപ്പെടെയുള്ള പല അവസ്ഥകളുടെയും ലക്ഷണമാകുമെങ്കിലും ഹൃദയസ്തംഭനത്തിന്റെയും കൂടി ലക്ഷണമാണ്.
രാത്രിയിലെ ശ്വാസതടസ്സം
നിങ്ങൾ ശ്വാസംമുട്ടലോടെ എഴുന്നേൽക്കുകയാണെങ്കിൽ അതും ഹൃദയസ്തംഭനത്തിന്റെ മറ്റൊരു ലക്ഷണമാണ്. ഡിസ്പ്നിയ, രാത്രിയിൽ പെട്ടെന്നുള്ളതും കഠിനവുമായ ശ്വാസതടസ്സം, ഹൃദയസ്തംഭനത്തെ സൂചിപ്പിക്കാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു ; സംഭവം മാരത്തൺ ഓട്ടത്തിനിടെ

0
മലപ്പുറം: മലപ്പുറത്ത് മുൻ കായിക അധ്യാപകൻ കുഴഞ്ഞു വീണ് മരിച്ചു....

സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ കെ രമ എംഎല്‍എ

0
കോഴിക്കോട് : സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ...

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...