ശബരിമല തീർഥാടന കാലത്തെ വരവ് പുറത്തു വിടാതെ ദേവസ്വം ബോര്‍ഡ്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമല തീർഥാടന കാലത്തെ വരവ് ഓരോ പത്തുദിവസ ഇടവേളകളിലും മുൻ കാലങ്ങളിൽ പ്രസിദ്ധീകരിച്ചിരുന്നു. എങ്കിൽ ഇക്കുറി 25 ദിവസം പിന്നിട്ടപ്പോഴും വെളിപ്പെടുത്തിയിട്ടില്ല. ശബരിമലയിൽ അപ്പം, അരവണ പ്രസാദങ്ങൾക്കാണ് ഏറെ ആവശ്യക്കാരുള്ളത്. ഇതുമൂലം ഇവയ്ക്കുള്ള കരാർ വളരെ മുൻകൂട്ടി നൽകുകയും നിർമാണം ആരംഭിക്കുകയും ചെയ്യും. ഇത്തവണ കരാർ നല്കാൻ വൈകിയിരുന്നു. എങ്കിലും സീസൺ ആരംഭിച്ചപ്പോഴേക്കും പ്രസാദങ്ങൾ ശേഖരിച്ചിരുന്നു. തിരക്ക് അനുസരിച്ച് ഉത്പാദനം തികയില്ലെന്ന് കരുതിയപ്പോഴാണ് വിൽപ്പനയിൽ ഗണ്യമായ കുറവ് ഉണ്ടായത്. അരവണയിൽ ചേർക്കുന്ന ഏലക്കയിൽ കീടനാശിനിയുടെ അംശം കൂടിയെന്ന വിവാദത്തിൽ കഴിഞ്ഞ വര്‍ഷം നിർമ്മാണം നിർത്തിവെച്ചിരുന്നു. അന്ന് കോടതി നിർദേശപ്രകാരം മാറ്റിവെച്ച ആറര കോടിയുടെ അരവണ ഇപ്പോഴും സ്റ്റോക്കുണ്ട്. ഇതിൽ കീടനാശിനി അമിതമായി ഇല്ലെന്ന് പിന്നീട് കണ്ടെത്തിയെങ്കിലും വിവാദം ഇപ്പോഴും തുടരുകയാണ്.

ഇക്കുറിയാകട്ടെ ജീരക കരാർ ആയിരുന്നു പ്രശ്നം. പുതിയ കരാറുകാരനുമായി തർക്കം ഉണ്ടായതോടെ കഴിഞ്ഞ വർഷത്തെ ടെന്‍ണ്ടർ തന്നെ പുതുക്കി നൽകി. ഇത്തരത്തിൽ നിരവധി പ്രശ്നങ്ങൾക്കിടയിലാണ് ഇപ്പോൾ വിൽപ്പനയിലും വലിയ കുറവ് ഉണ്ടായിരിക്കുന്നത്. ആദ്യ രണ്ടാഴ്ചക്കിടയിൽ 15 കോടി രൂപയുടെ കുറവ് ഉണ്ടെന്ന വിലയിരുത്തലാണ് ഇവർ നൽകുന്നത്. കഴിഞ്ഞ വര്‍ഷം തീർഥാടകർ വാങ്ങിയതിന്‍റെ പകുതി പോലും ഇത്തവണ വിൽപ്പന നടന്നിട്ടില്ല. കീടനാശിനി ഉണ്ടെന്ന പ്രചരണമാണ് ഇതിന് പിന്നിലെന്ന് പറയുന്നുണ്ടെങ്കിലും തിരക്കിൽപെടുന്ന അയ്യപ്പഭക്തർ സമയം വൈകുന്നതോടെ എങ്ങനെയെങ്കിലും നാട്ടിലേക്ക് മടങ്ങാൻ ശ്രമിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽനിന്ന് ട്രെയിനിലും മറ്റും വരുന്നവർ തിരികെ വാഹനം പിടിക്കാനുള്ള തിരക്കിൽ പ്രസാദം വാങ്ങാതെ മടങ്ങുകയാണ്. ഇതും വലിയ തോതിൽ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആന്ധ്രയിൽ കോവിഡ് ; മൂന്നാഴ്ചക്കുള്ളിൽ നാല് മരണം

0
ഹൈദരാബാദ്: ആന്ധ്രാപ്രദേശിൽ ആശങ്കയുണര്‍ത്തി കോവിഡ്. മൂന്നാഴ്ചക്കുള്ളിൽ നാല് പേരാണ് വൈറസ് ബാധ...

തൃശൂരിൽ അടുത്ത 3 മണിക്കൂർ ഓറഞ്ച് അലർട്ട്

0
തിരുവനന്തപുരം : തൃശൂരിൽ അടുത്ത മൂന്ന് മണിക്കൂർ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച്...

തിരുവനന്തപുരം വിമാനത്താവളത്തിൽ വമ്പൻ സൗകര്യത്തോടെ ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തനം തുടങ്ങി

0
തിരുവനന്തപുരം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനലിലെ വിപുലീകരിച്ച ഡ്യൂട്ടി...

വഖഫിൽ യുഡിഎഫ് ന്യൂനപക്ഷങ്ങളെ വഞ്ചിച്ചു ; പിണറായി വിജയൻ

0
തിരുവനന്തപുരം : വഖഫ് ബോർഡിൽ ന്യൂനപക്ഷങ്ങളെയും ജനങ്ങളെയും വഞ്ചിക്കുന്ന നിലപാടാണ് യുഡിഎഫ്...