ഇലന്തൂർ നരബലി കേസ് ; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലകൾക്ക് പുറമെ ഷാഫിയുടെ സാന്നിധ്യമുണ്ടായിരുന്ന മറ്റ് ഇടങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് തീരുമാനം. പ്രതികളെ വീണ്ടും ഇന്ന് ഇലന്തൂരിൽ എത്തിക്കാനും അന്വേഷണസംഘം ആലോചിക്കുന്നുണ്ട്. ഇലന്തൂരിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്. ചില നിർണായക തെളിവുകൾ ഇലന്തൂരിലെ വീട്ടിൽ നിന്ന് പോലീസിന് ലഭിച്ചിട്ടുണ്ട്.

പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് കൂടി ലഭിക്കുന്നതോടെ കൊലപാതകവുമായി ബന്ധപ്പെട്ട് കൂടുതൽ വ്യക്തത അന്വേഷണ സംഘത്തിന് ലഭിക്കും. മൃതദേഹങ്ങളിൽ ആന്തരിക അവയവങ്ങൾ മുറിച്ച് മാറ്റിയിട്ടുണ്ടെന്ന പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന്റെ പ്രാഥമിക വിവരങ്ങൾ അന്വേഷണസംഘത്തിനു ലഭിച്ചിട്ടുണ്ട്. ഇവ കണ്ടെത്താനുള്ള ശ്രമം ആരംഭിച്ചു. മൂന്ന് പ്രതികളുടെയും അടുത്ത സുഹൃത്തുക്കളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നതിനായുള്ള പട്ടിക തയ്യാറാക്കിയിട്ടുണ്ട്. പ്രതികളുടെ പൂർവകാല ചരിത്രം പരിശോധിക്കുന്നതിനാണ് നടപടി. എറണാകുളത്ത് സ്വർണം പണയം വച്ച സ്ഥാപത്തിൽ ഉൾപ്പടെ ഷാഫിയെ വിവിധ ഇടങ്ങളിൽ നേരിട്ട് എത്തിച്ച് തെളിവ് ശേഖരണം നടത്തും. ഇന്ന് ചോദ്യം ചെയ്യലിന് പിന്നാലെ വീണ്ടും പ്രതികളെ ഇലന്തൂരിലെത്തിക്കുമെന്നും സൂചന ഉണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...