എൽദോസിൽ ഒതുങ്ങില്ല ; സിഐക്കെതിരെയും കമ്മീഷണർക്ക് യുവതിയുടെ പരാതി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: എൽദോസ് കുന്നപ്പിള്ളിക്ക് എതിരായ ബലാത്സംഗ കേസിന് പുറമെ കോവളം സി ഐക്ക് എതിരെയും പരാതിക്കാരിയായ യുവതിയുടെ പരാതി. എം എൽ എയ്ക്കുവേണ്ടി കേസ്‌ അട്ടിമറിക്കാൻ ശ്രമിച്ചെന്നാരോപിച്ച്‌ ആണ് ഇരയായ യുവതി തിരുവനന്തപുരം പോലീസ് കമീഷണർക്ക്‌ പരാതി നൽകിയത്. കൈക്കൂലി ലക്ഷ്യമിട്ട്‌ കേസ്‌ അട്ടിമറിക്കാൻ സി ഐ കൂട്ടുനിന്നുവെന്നും മാധ്യമങ്ങൾക്ക്‌ മുന്നിൽ പേര്‌ വെളിപ്പെടുത്തിയെന്നും ആണ് പരാതി.

എം എൽ എ നടത്തിയ ന്യായീകരണത്തിന്‍റെ ചുവടുപിടിച്ച് തനിക്കെതിരെ സോഷ്യൽ മീഡിയയിൽ വ്യാപക വ്യക്തിഹത്യ നടക്കുകയാണെന്നും പരാതി നൽകിയിട്ടുണ്ട്. എം എൽ എയെ അനുകൂലിക്കുന്ന കോൺഗ്രസ്‌ നേതാക്കളെയാണ് യുവതി പരാതിയിൽ ചൂണ്ടികാണിക്കുന്നത്. കേസന്വേഷിക്കുന്ന ജില്ലാ ക്രൈം ബ്രാഞ്ച്‌ സംഘത്തിനാണ്‌ യുവതി പരാതി നൽകിയത്‌. യുവതി തട്ടിപ്പുകാരിയാണെന്നും പണത്തിന്‌ വേണ്ടി എം എൽ എയെ കള്ളക്കേസിൽ കുടുക്കുകയാണെന്നുമാണ്‌ സോഷ്യൽ മീഡിയയിലടക്കം ഇവ‍ർ നടത്തുന്ന പ്രചരണം.

വിവാദം കത്തി ദിവസങ്ങൾ പിന്നിടുമ്പോഴും എൽദോസ് കുന്നപ്പിള്ളിൽ എം എൽ എ ഒളിവിൽ തുടരുകയാണ്. മുൻകൂർ ജാമ്യാപേക്ഷയിൽ വ്യാഴാഴ്ച വിധി പറയുന്നതുവരെ എം എൽ എ ഒളിവിൽ തുടരാനാണ് സാധ്യത. മുൻകൂര്‍ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് എൽദോസിന്റെ നീക്കം. എം എൽ എ ഒളിവിലാണെങ്കിലും പെരുമ്പാവൂരിലെ എം എൽ എ ഓഫീസ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രതിഷേധം കണക്കിലെടുത്ത് എം എൽ എ ഓഫീസിന് പോലീസ് സുരക്ഷ ഏര്‍പെടുത്തിയിട്ടുണ്ട്.

എം എൽ എ പ്രതിയായ ബലാത്സംഗ കേസായതിനാൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം. പീഡനക്കേസിൽ ദിവസങ്ങളായി പോലീസും സ്വന്തം പാർട്ടി നേതാക്കളും തെരഞ്ഞിട്ടും എം എൽ എയുടെ പൊടി പോലും കിട്ടാതായതോടെ ഡി വൈ എഫ് ഐയും യുവമോർച്ചയുമടക്കമുള്ള യുവജന അടക്കമുള്ള സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ പ്രതിഷേധം കനത്തേക്കും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...

ബ്രിക്സ് ഉച്ചകോടിയിൽ മാരത്തൺ ചർച്ചകൾ; സംയുക്ത പ്രസ്താവനയിൽ പലസ്തീൻ വിഷയവും പഹൽഗാം പരാമർശവും ഉൾപ്പെടുത്തി

0
ന്യൂഡല്‍ഹി: ഇസ്രയേല്‍ - പലസ്തീന്‍ സംഘര്‍ഷത്തെയും പഹല്‍ഗാം ആക്രമണത്തെയും പരാമര്‍ശിച്ച് ബ്രിക്‌സ്...