ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാന്‍ സൈറണ്‍ മുഴക്കി പാഞ്ഞ കാര്‍ യാത്രികന് പിടിവീണു

For full experience, Download our mobile application:
Get it on Google Play

കൊച്ചി : ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാന്‍ സൈറണ്‍ മുഴക്കി പാഞ്ഞ കാര്‍ യാത്രികന് പിടിവീണു. കാക്കനാടാണ് ഇടപ്പള്ളി – പുക്കാട്ടുപടി റോഡിലാണ് ആംബുലന്‍സിന്റേതു പോലെയുള്ള ശബ്ദം മുഴുക്കുന്ന യന്ത്രം ഉപയോഗിച്ച്‌ കാര്‍ യാത്രക്കാരന്‍ പാഞ്ഞത്. കാറിന്റെ വിഡിയോ പുറത്തുവന്നതോടെ മോട്ടോര്‍ വാഹനവകുപ്പ് പിടികൂടി 2,000 രൂപ പിഴയീടാക്കി. സംശയം തോന്നി പിന്നാലെ കൂടിയ യുവാക്കളാണ് വ്യാജ ആംബുലന്‍സിനെ പിടികൂടാന്‍ സഹായിച്ചത്.

​ഗതാ​ഗതക്കുരുക്കില്‍പ്പെട്ടാല്‍ സൈറണ്‍
പുക്കാട്ടുപടി സ്വദേശി അന്‍സാറാണ് ​ഗതാ​ഗതക്കുരുക്ക് ഒഴിവാക്കാന്‍ വ്യത്യസ്തമായ ആശയം കൊണ്ടുവന്നത്. ഇതിനായി ഇയാള്‍ ഓണ്‍ലൈനിലൂടെ ആംബുലന്‍സിന്റെ ശബ്​ദത്തിന് സമാനമായ സൈറണ്‍ വാങ്ങി കാറില്‍ ഘടിപ്പിക്കുകയായിരുന്നു. ​ഗതാ​ഗതക്കുരുക്കില്‍ പെടുകയാണെങ്കില്‍ ഇത് ഉപയോ​ഗിക്കുകയാണ് പതിവ്. ഇടപ്പള്ളി – പുക്കാട്ടുപടി റോഡിലൂടെ സൈറണ്‍ മുഴക്കി പോകുന്ന കാര്‍ കണ്ട് സംശയം തോന്നിയ യുവാക്കളാണ് വിഡിയോ പകര്‍ത്തിയത്.

കാറിനെ പിന്തുടര്‍ന്ന് ഇവര്‍ വിഡിയോ പകര്‍ത്തുകയായിരുന്നു. ഇതിന്റെ വിഡിയോ പിടിച്ചതും വണ്ടിനമ്പറും കുറിച്ചെടുത്തതും ആര്‍ടിഒ പി.എം ഷബീറിന് അയച്ചുകൊടുത്തു. തുടര്‍ന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്‍.ചന്തുവിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് അന്‍സാറിനെ കണ്ടെത്തിയത്. ആദ്യം വാഹനത്തിന്റെ ആര്‍സി ബുക്കിലെ നമ്പറില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ നേരിട്ട് ഇയാളുടെ വീട്ടിലെത്തി. ആദ്യം കുറ്റം നിഷേധിച്ച അന്‍സാര്‍, പിന്നീട് കേസാകുമെന്ന് അറിഞ്ഞതോടെ കുറ്റം സമ്മതിക്കുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....