മിഠായിത്തെരുവിലെ അനധികൃത നിർമ്മാണം ; കോർപ്പറേഷൻ നടപടി തുടങ്ങി

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട് : മിഠായിത്തെരുവിലെ അനധികൃത നിർമ്മാണങ്ങൾക്കെതിരെ കോർപ്പറേഷൻ നടപടി തുടങ്ങി. വഴി തടസ്സപ്പെടുത്തിയുളള നിർ‍മ്മാണമുൾപ്പെടെ 192 നിയമലംഘനങ്ങളാണ് കോർപ്പറേഷൻ കണ്ടെത്തിയത്. അടിക്കടിയുണ്ടാകുന്ന തീപ്പിടുത്തങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു കോർപ്പറേഷൻ പരിശോധന. സെപ്റ്റംബർ‍ 10ന് മിഠായിത്തെരുവ് മൊയ്തീൻ പളളി റോഡിലെ രണ്ട് കടകൾക്ക് തീപ്പിടിച്ചതിനെ തുടർന്നായിരുന്നു കോർപ്പറേഷൻ നടപടികൾ തുടങ്ങിയത്. അശാസ്ത്രീയ നിർമ്മിതികൾ, ആവർത്തിച്ച് അപകടങ്ങളുണ്ടാകാനുളള സാധ്യതകൾ എന്നിവ ചൂണ്ടിക്കാട്ടിയായിരുന്നു പോലീസും അഗ്നി ശമന സേനയും റിപ്പോർട്ട് നൽകിയത്. ഇതിന്‍റെ അടിസ്ഥാനത്തിൽ നടവഴികൾ പോലും തടസ്സപ്പെടുത്തിയുളള കച്ചവടമുൾപ്പെടെ 192 ക്രമക്കേടുകൾ കണ്ടെത്തി.

നോട്ടീസയച്ചതിൽ ആകേ മറുപടി നൽകി, പ്രശ്നം പരിഹരിച്ചത് 17 പേർമാത്രം. ഒക്ടോബർ 25നകം അശാസത്രീയ നിർമ്മിതകളുൾപ്പടെ നീക്കം ചെയ്യാനായിരുന്നു കോർപ്പറേഷൻ നിർദ്ദേശം. ഇത് പാലിക്കാത്തവർക്കെതിരയാണ് നടപടി. അശാസ്ത്രീയമായ നി‍ർമ്മാണങ്ങൾ നീക്കം ചെയ്യുന്നതിനൊപ്പം കൂടുതൽ വ്യാപാരികൾക്ക് നോട്ടീസ് നൽകിയിട്ടുണ്ട്. അതേസമയം ഏകപക്ഷീയമായ നടപടികളാണെന്നും വൻകിടക്കാരെ ഒഴിപ്പിക്കുന്നില്ലെന്നും വ്യാപാരികളുടെ പരാതിയുണ്ട്. ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും വരും ദിവസങ്ങളിലും നടപടി തുടരുമെന്നും കോർപ്പറേഷൻ അറിയിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....