ചിന്നക്കനാലിൽ അനധികൃത കയ്യേറ്റം ഒഴിപ്പിച്ചു ; കർശന നടപടികൾ തുടരുമെന്ന് കളക്ടർ

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ചിന്നക്കനാൽ സിംഗുകണ്ടം ഭാഗത്ത് ആദിവാസി പുനരധിവാസ പദ്ധതി പ്രകാരം വിതരണം ചെയ്യുന്നതിന് തിരിച്ചിട്ടിരുന്ന പ്ലോട്ടുകളിലെ അനധികൃത കയ്യേറ്റം റവന്യു വകുപ്പ് ഒഴിപ്പിച്ചു. എൽ സി മത്തായി കൂനംമാക്കൽ, മത്തായി കൂനംമാക്കൽ എന്നിവർ ചേർന്ന് കൈയേറിയിരുന്ന 8.9 ഏക്കർ സ്ഥലവും ,സി. പാൽരാജ് കയ്യേറിയിരുന്ന 4.7 ഏക്കർ സ്ഥലവുമാണ് ഒഴിപ്പിച്ചത്. പാൽരാജ് ആനയിറങ്കൽ ജലാശയത്തിന്റെ ക്യാച്ച് മെന്റ് ഏരിയയിലും കയ്യേറ്റം നടത്തിയതായി കണ്ടെത്തിയിരുന്നു. കയ്യേറ്റം ഒഴിഞ്ഞു പോകുന്നതിന് 2021ൽ ഉടുമ്പൻചോല തഹസിൽദാർ നോട്ടീസ് നൽകിയിരുന്നു. പാൽരാജ് മരണപ്പെട്ടുപോയതിനാൽ മകൻ ജയപാലിനാണ് നിയമപ്രകാരമുള്ള നോട്ടീസ് നൽകിയത്.

നോട്ടീസ് കൈപ്പറ്റിയ ശേഷവും ഒഴിയാത്തതിനെത്തുടർന്ന് രണ്ടു ദിവസത്തിനകം കയ്യേറ്റം ഒഴിയണമെന്ന് കാണിച്ച് കഴിഞ്ഞ വ്യാഴാഴ്ച വീണ്ടും നോട്ടീസ് നൽകി. തുടർന്ന് ജില്ലാ കളക്ടർ ഷീബ ജോർജിന്റെ നിർദേശ പ്രകാരം ഉടുമ്പൻചോല തഹസിൽദാറിന്റെ നേതൃത്വത്തിൽ ഇന്ന് ഒഴിപ്പിക്കൽ നടപടികൾ പൂർത്തീകരിച്ച് സ്ഥലം സർക്കാർ ഏറ്റെടുത്തു. അനധികൃത കയ്യേറ്റം ഒഴിയണമെന്ന് ആവശ്യപ്പെട്ടു നൽകിയ നോട്ടീസിനെതിരെ പ്രസ്തുത വ്യക്തികൾ ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകൾ നൽകിയെങ്കിലും കയ്യേറ്റം ഒഴിപ്പിക്കണമെന്നായിരുന്നു കോടതി വിധി. വീണ്ടെടുത്ത ഭൂമി ഭൂരഹിതരായ ആദിവാസികൾക്ക് നൽകുന്നതിനുള്ള തുടർ നടപടികൾ സ്വീകരിക്കുമെന്നും, അനധികൃത കയ്യേറ്റങ്ങൾക്കെതിരെ കർശനമായ നിയമ നടപടികൾ തുടരുമെന്നും ജില്ലാ കളക്ടർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പരസ്പര വിശ്വാസത്തോടെ മുന്നോട്ട് പോകുവാൻ ഇന്ത്യയും ചൈനയും; അതിർത്തി തർക്ക പരിഹാര ചർച്ചകൾ വിജയകരമായി...

0
ബീജിങ്: അതിർത്തി തർക്കം പരിഹരിക്കാനുള്ള ഇന്ത്യ - ചൈന ചർച്ചകൾ തുടരുന്നു....

സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന

0
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈകോയുടെ ഓണം വിപണിയില്‍ മികച്ച വില്‍പ്പന. കഴിഞ്ഞ സര്‍ക്കാരിന്റെ...

​യു.എസ് നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതനിലവാരം പരിശോധിക്കണം; ഡെമോക്രാറ്റിക് സെനറ്റർമാർ

0
വാഷിങ്ടൺ: ഇറാനുമായുള്ള സംഘർഷാവസ്ഥയിൽ പങ്കെടുക്കുന്ന അമേരിക്കൻ നാവികസേനാ കപ്പലുകളിലെ ജീവനക്കാരുടെ ജീവിതസാഹചര്യങ്ങൾ...

ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും അതിന് പറ്റിയ രാഷ്ട്രീയ സാഹചര്യമാണ്...

0
കൊച്ചി: മൂവാറ്റുപുഴയെപ്പോലെ ഒരു കാർഷിക മേഖലയുടെ വികസനത്തിന് ജില്ലാ വിഭജനം അനിവാര്യമാണെന്നും...