ചിറയിന്‍കീഴില്‍ അനധികൃത വിദേശ മദ്യവില്പന നടത്തിയ യുവാവ് പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചിറയിന്‍കീഴ് : ചിറയിന്‍കീഴില്‍ അനധികൃത വിദേശ മദ്യവില്പന നടത്തിയ യുവാവ് പിടിയില്‍. അഴൂര്‍ ശാസ്‌തവട്ടം ആയിരവില്ലിപ്പുരം ഗിരിജ ഭവനില്‍ മുകേഷി (35) നെ ആണ്‌ ചിറയിന്‍കീഴ് പോലീസ് അറസ്റ്റ് ചെയ്തത്‌. റൂറല്‍ എസ്.പി ഡോ.ദിവ്യ വി ഗോപിനാഥിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റുചെയ്‌തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ കിടപ്പുമുറിയുടെ കട്ടിലിനടിയില്‍ നിന്ന് 47 പ്ലാസ്റ്റിക് കുപ്പികളിലായി സൂക്ഷിച്ചിരുന്ന 23 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശ മദ്യവും 20 ലിറ്റര്‍ ഉള്‍ക്കൊള്ളുന്ന 40 ടിന്‍ ബിയറുകളും 50,000 രൂപയും ചിറയിന്‍കീഴ് പോലീസ് പിടിച്ചെടുത്തു.

ഈ വീട്ടില്‍ ധാരാളം പേര്‍ ദിവസവും വന്നുപോകുന്നതായി പോലീസ് കണ്ടെത്തിയിരുന്നു. ആവശ്യക്കാര്‍ക്ക് പ്രതി മദ്യം വീടുകളിലെത്തിച്ചിരുന്നെന്നും പോലീസ് പറയുന്നു. ആറ്റിങ്ങല്‍ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നിര്‍ദ്ദേശപ്രകാരം ചിറയിന്‍കീഴ് എസ്.എച്ച്‌.ഒ ജി.ബി മുകേഷ്, എസ്.ഐ വിനീഷ്‌.വി.എസ്, എ.എസ്.ഐമാരായ ഷജീര്‍, സുനില്‍, സി.പി.ഒമാരായ അരുണ്‍, വിഷ്ണു, മനോജ്, മുജീബ് റഹ്മാന്‍, റൂറല്‍ ഡാന്‍സാഫ് ടീം അംഗങ്ങളായ എ.എസ്.ഐ ദിലീപ്, സി.പി.ഒമാരായ ഷിജു, സുനില്‍രാജ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ അധികാരം ഇല്ലെന്ന് അഗസ്റ്റിൻ സഹോദരൻമാർ

0
കൊച്ചി: മുട്ടിൽ മരംമുറിയിലെ വഞ്ചനക്കേസ് ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിക്ക് പരിഗണിക്കാൻ...

എച്ച്ഐവി പോസിറ്റീവ് രോഗനിർണയത്തിൽ പിഴവ് : എയിംസ് ഋഷികേശിന് 60,000 രൂപ പിഴ

0
ന്യൂഡൽഹി : രോഗിയുടെ മെഡിക്കൽ രേഖകളിൽ തെറ്റായി എച്ച്ഐവി പോസിറ്റീവ് എന്ന്...

അങ്കണവാടി പെൻഷന് 34 കോടി രൂപ അനുവദിച്ചു

0
തിരുവനന്തപുരം: സംസ്ഥാനത്ത് വിരമിച്ച അങ്കണവാടി ജീവനക്കാർക്കുള്ള പെൻഷൻ വിതരണം ഇന്ന്...

അമിത് ഷായുടെ അധ്യക്ഷതയിൽ സതേൺ സോണൽ കൗൺസിൽ യോഗം തുടങ്ങി ; വിജയ്‌യുമായി കൂടിക്കാഴ്ച...

0
ചെന്നൈ : കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിലുള്ള സതേൺ...