സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം നല്‍കി പതിനാലുകാരിയെ വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ ലൈംഗികമായി പീഡിപ്പിച്ചയാള്‍ അറസ്റ്റില്‍. കോഴിക്കോട് ചാത്തമംഗലം ചുലൂര്‍ പുത്തന്‍പറമ്പത്ത് വീട്ടില്‍ വിനോദ്കുമാറിനെ (52) യാണ് പാലക്കാട് ടൗണ്‍ നോര്‍ത്ത് പോലീസ് അറസ്റ്റ് ചെയ്തത്. സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറാണെന്നും മൂന്നാറില്‍ റിസോര്‍ട്ട് ഉണ്ടെന്നും സിനിമയിലെ ഉന്നതരുമായി ബന്ധമുണ്ടെന്നും പറഞ്ഞാണ് പാലക്കാട് സ്വദേശിനിയെ പരിചയപ്പെട്ടത്. സിനിമയില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു. ഫോണും വസ്ത്രങ്ങളും ഉള്‍പ്പെടെ പാരിതോഷികങ്ങള്‍ നല്‍കി വിവിധ സ്ഥലങ്ങളിലെത്തിച്ച്‌ പീഡിപ്പിച്ചു.

ശിശുക്ഷേമ സമിതിയില്‍നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഒളിവിലായിരുന്ന വിനോദ്കുമാറിനെ മധുര കൊട്ടയമ്പട്ടിയില്‍നിന്നാണ് പോലീസ് പിടികൂടിയത്. പ്രതി സമാന കുറ്റകൃത്യങ്ങള്‍ നടത്തിയിട്ടുണ്ടോയെന്നും സഹായികളെപ്പറ്റിയും അന്വേഷണം നടക്കുകയാണെന്ന് ടൗണ്‍ നോര്‍ത്ത് സബ് ഇന്‍സ്പെക്ടര്‍ സി കെ രാജേഷ് പറഞ്ഞു. ടൗണ്‍ നോര്‍ത്ത് ഇന്‍സ്പെക്ടര്‍ ആര്‍.സുജിത് കുമാര്‍, എസ്‌ഐമാരായ സി.കെ രാജേഷ്, നന്ദകുമാര്‍, എഎസ്‌ഐ ചന്ദ്രമോഹനന്‍, സീനിയര്‍ സിപിഒമാരായ ജ്യോതികുമാര്‍, ബിജു, നൗഷാദ്, സിപിഒ രഘു എന്നിവരടങ്ങുന്ന അന്വേഷകസംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ അന്തരിച്ചു ; അന്ത്യം ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ

0
ന്യൂഡൽഹി : കോൺഗ്രസ് മുൻ എംപി സജ്ജൻ കുമാർ (80) അന്തരിച്ചു....

നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം നൽകി പോലീസ്

0
തിരുവനന്തപുരം; നെടുമങ്ങാട് ഒന്നര വയസുകാരന്റെ കൊലപാതകത്തിൽ രണ്ടാനച്ഛനും അമ്മയ്ക്കും എതിരെ കുറ്റപത്രം...

വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി നിര്‍ദ്ദേശത്തിനെതിരെ വിമര്‍ശനം...

0
ഡൽഹി: വന്ദേമാതരം രണ്ട് ചരണങ്ങള്‍ മാത്രം ആലപിച്ചാല്‍ മതിയെന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക...

ആർഎസ്എസ് -നെതിരെ ഉപരോധം ഏർപ്പെടുത്തണം ; ശുപാർശയുമായി യു.എസ്.സി.ഐ.ആർ.എഫ്

0
വാഷിങ്ടൺ : ആർഎസ്എസിനെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് യു.എസ് കമ്മീഷൻ ഓൺ ഇന്റർനാഷണൽ...