പാ​സും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം വി​റ്റ കോട്ടയത്തെ ബാര്‍ ഹോ​ട്ട​ല്‍ അ​ട​ച്ചു പൂ​ട്ടി

For full experience, Download our mobile application:
Get it on Google Play

കോ​ട്ട​യം: ലോ​ക്ക് ഡൗ​ണ്‍ നി​യ​ന്ത്ര​ങ്ങ​ള്‍ ലം​ഘി​ച്ച്‌ പാ​സും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം വി​റ്റ ന​ഗ​ര​മ​ധ്യ​ത്തി​ലെ അ​ഞ്ജ​ലി പാര്‍​ക്ക് ഹോ​ട്ട​ല്‍ അ​ട​ച്ചുപൂ​ട്ടി. അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​ല്‍​ക്കു​ന്ന​താ​യി പ​രാ​തി ഉ​യ​ര്‍​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ എ​ക്സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​തോ​ടെ​യാ​ണ് അ​ഞ്ജ​ലി പാ​ര്‍​ക്ക് അ​ട​ച്ചു പൂ​ട്ടി​യ​ത്. ഹോട്ടലിനെതിരെ കേ​സും ര​ജി​സ്റ്റ​ര്‍ ചെ​യ്തി​ട്ടു​ണ്ട്.

മ​ദ്യ​ശാ​ല​ക​ള്‍ വ​ഴി​യു​ള്ള വി​ല്‍​പ്പ​ന സ​ര്‍​ക്കാ​ര്‍ ആ​രം​ഭി​ച്ച​പ്പോ​ള്‍ മു​ത​ല്‍ ത​ന്നെ അ​ഞ്ജ​ലി പാ​ര്‍​ക്ക് ഹോ​ട്ട​ലി​നെ​തി​രെ പ​രാ​തി ഉ​യ​ര്‍​ന്നി​രു​ന്നു. വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പാ​സി​ല്ലാ​ത്ത​വ​ര്‍​ക്കു മ​ദ്യം വി​ല്‍​ക്കു​ന്ന​താ​യി എ​ക്സൈ​സ് സം​ഘ​ത്തി​നു വി​വ​രം ല​ഭി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നു ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ​ത്.

വെ​ര്‍​ച്വ​ല്‍ ക്യൂ​വും ടോ​ക്ക​ണു​മി​ല്ലാ​തെ മ​ദ്യം വി​റ്റ​തി​നെ തു​ട​ര്‍​ന്ന് അ​ങ്ക​മാ​ലി റെ​യി​ല്‍​വേ സ്റ്റേ​ഷ​നു സ​മീ​പ​ത്തെ സൂ​ര്യ ഹോട്ടലി​ലെ ബാ​റും എ​ക്സൈ​സ് അ​ട​പ്പി​ച്ചി​രു​ന്നു. മ​ദ്യ​വി​ല്‍​പ്പ​ന പു​ന​രാ​രം​ഭി​ച്ച വ്യാ​ഴാ​ഴ്ച ബാ​റി​ല്‍​നി​ന്നും അ​ന​ധി​കൃ​ത​മാ​യി മ​ദ്യം വി​റ്റ​താ​യി എ​ക്സൈ​സ് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. മ​ദ്യ വി​ല്‍​പ്പ​ന ലൈ​സ​ന്‍​സി​ല്‍ പ​റ​ഞ്ഞി​ട്ടു​ള്ള നി​ബ​ന്ധ​ന​ക​ള്‍ ലം​ഘി​ച്ച​തി​നാ​ണ് കേ​സ്. ബാ​റി​നു മു​ന്‍​പി​ല്‍ വ​ന്‍ ജ​ന​ക്കൂ​ട്ടം ഒ​ത്തു​കൂ​ടി​യ​തി​നെ തു​ട​ര്‍​ന്ന് വ്യാ​ഴാ​ഴ്ച പോ​ലീ​സെ​ത്തി ഇ​വ​രെ നീ​ക്കു​ക​യാ​യി​രു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷൻ

0
ആലപ്പുഴ : സ്വകാര്യ ബസുകൾ കെ.എസ്.ആർ.ടി.സി ഏറ്റെടുത്ത് സർവീസ് നടത്തണമെന്ന ആവശ്യവുമായി...

ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം ; തീയണയ്ക്കാൻ ശ്രമം തുടരുന്നു

0
തൊടുപുഴ : ഇടുക്കി തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടുത്തം. തൊടുപുഴ...

എയര്‍ ഇന്ത്യ പൈലറ്റിനെ ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി

0
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ എയര്‍ ഇന്ത്യ പൈലറ്റ് മരിച്ച നിലയില്‍. ഹോട്ടല്‍...

സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ

0
ആലപ്പുഴ : സിപിഎമ്മിൽ വീണ്ടും കുടുംബനിയമന വിവാദത്തിന് തീപിടിപ്പിച്ച് ജി. സുധാകരൻ....