തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ ആരംഭിക്കുന്ന ഓണ്‍ലൈന്‍ ക്ലാസുകള്‍ക്കുള്ള  മാര്‍ഗനിര്‍ദ്ദേശം സര്‍ക്കാര്‍ പുറത്തിറക്കി. വിക്ടേഴ്‌സ് ചാനല്‍ വഴിയാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍. അതേസമയം സംസ്ഥാനത്തെ സ്‌കൂളുകള്‍ ജൂണ്‍ ഒന്നിന് തുറക്കില്ല. കേന്ദ്രനിര്‍ദ്ദേശം വന്നതിന് ശേഷമേ സ്‌കൂളുകള്‍ തുറക്കൂ. അധ്യാപകരും അന്ന് മുതല്‍ സ്‌കൂളില്‍ എത്തിയാല്‍ മതി.

ജൂണ്‍ ഒന്ന് മുതല്‍ ഫസ്റ്റ് ബെല്‍ എന്ന പേരില്‍ വിക്ടേഴ്‌സ് ചാനലും ചാനലിന്റെ വെബ് സൈറ്റും വഴിയാണ് ഓണ്‍ലൈന്‍ ക്ലാസ് ആരംഭിക്കുന്നത്. രാവിലെ എട്ടര മുതല്‍ വൈകിട്ട് അഞ്ചര മണിവരെയുള്ള സമയത്താണ് വിവിധ ക്ലാസുകളിലുളള കുട്ടികള്‍ക്കുള്ള അദ്ധ്യയനം. പന്ത്രണ്ടാം ക്ലാസിലെ വിഷയമാണ് രാവിലെ എട്ടരമുതല്‍ പത്തരവരെ. ഒന്നാം ക്ലാസ് പത്തര മുതല്‍ അര മണിക്കൂര്‍. പത്താം ക്ലാസിലെ കുട്ടികള്‍ക്ക് 11 മണിക്കാണ് ക്ലാസ്. എല്ലാ ക്ലാസും പുനഃസംപ്രേക്ഷണം ചെയ്യും. ടി വിയും ഫോണും ഇല്ലാത്തവര്‍ക്ക് പ്രധാന അദ്ധ്യാപകര്‍ ക്ലാസുകള്‍ ഉറപ്പാക്കണം.

സമീപത്തെ വായനശാലകള്‍ ഉള്‍പ്പടെ ഉപയോഗിക്കാമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. ഓരോ ഓണ്‍ലൈന്‍ ക്ലാസിന് ശേഷവും അദ്ധ്യാപകര്‍ അതത് ക്ലാസുകളിലെ കുട്ടികളുമായി വാട്ട്‌സാപ്പ് ഗ്രൂപ്പ് വഴിയോ ഫോണ്‍ വഴിയോ ചര്‍ച്ച ചെയ്യണം. ആദ്യത്തെ ആഴ്ചയിലെ ഓണ്‍ലൈന്‍ ക്ലാസുകള്‍ വിലയിരുത്തിയ ശേഷം മെച്ചപ്പെടുത്തും. സ്‌കൂളില്‍ വന്നില്ലെങ്കിലും അദ്ധ്യാപകര്‍ പഠനപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രതിസന്ധികളെ ഒറ്റക്കെട്ടായി നേരിട്ടു; കാലവർഷക്കെടുതി നേരിടുന്നതിൽ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും പ്രവർത്തനം മികച്ചതെന്ന് കെ.സി

0
മലപ്പുറം: കാലവര്‍ഷക്കെടുതിയില്‍ പ്രതിപക്ഷം സര്‍ക്കാരിന്റെ വീഴ്ചകള്‍ ഉയര്‍ത്തിക്കാട്ടുമ്പോള്‍ സര്‍ക്കാരിനെ പുകഴ്ത്തി എഐസിസി...

ഫ്രഞ്ച് സർക്കാരിനെ ഞെട്ടിച്ച് ‘സീറോബൈറ്റ്സ്’ സൈബർ ആക്രമണം; ലക്ഷക്കണക്കിന് നികുതിദായകരുടെ വിവരങ്ങൾ ചോർന്നു

0
പാരീസ്: ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സൈബറാക്രമണങ്ങളിൽ ഒന്നിൽ രാജ്യത്തെ ലക്ഷക്കണക്കിന്...

​’അർത്ഥം തെറ്റായി വ്യാഖ്യാനിക്കപ്പെട്ടു’; വിജയ്യുടെ അമ്മയ്ക്കെതിരായ പരാമർശത്തിൽ പ്രതികരണവുമായി നൈനാർ നാ​ഗേന്ദ്രൻ

0
ചെന്നൈ: വിവാദ പരാമർശത്തിൽ വിശദീകരണവുമായി തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാ​ഗേന്ദ്രൻ....

ഫിദല്‍ കാസ്‌ട്രോയുടെ നൂറാം ജന്മവാര്‍ഷികത്തിൽ സിപിഐഎമ്മിന് സമ്മാനം ; മൂന്ന് കോടി വിലവരുന്ന വീട്...

0
ചെന്നൈ: ചെന്നൈയില്‍ സിപിഐഎമ്മിന് മൂന്ന് കോടി വിലവരുന്ന തറവാട് വീട് ഇഷ്ടദാനം...