നഗരത്തിൽ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംങ്ങ് ഗതാഗത കുരുക്കുണ്ടാക്കുന്നു – പരാതി

For full experience, Download our mobile application:
Get it on Google Play

റാന്നി: നഗരത്തില്‍ സ്വകാര്യ വാഹനങ്ങളുടെ അനധികൃത പാര്‍ക്കിംങ്ങ് ഗതാഗത കുരുക്കുണ്ടാക്കുന്നതായി പരാതി. സംസ്ഥാന പാതയുടെ നിര്‍മ്മാണം പൂര്‍ത്തിയായ സ്ഥലങ്ങളിലാണ് റോഡിന്റ ഇരുവശവും വാഹനങ്ങള്‍ അലഷ്യമായി പാര്‍ക്കു ചെയ്യുന്നത്. ഇട്ടിയപ്പാറ ബസ് സ്റ്റാന്റില്‍ ബസുകള്‍ ഇറങ്ങുന്നതിന് തടസ്സമാകും വിധം വാഹനങ്ങള്‍ നിരത്തി വെയ്ക്കുന്നത്. റോഡില്‍ ചിലര്‍ കാറുകള്‍ പാര്‍ക്ക് ചെയ്യ്തതിനു ശേഷം മണിക്കൂറുകള്‍ കഴിഞ്ഞാലും കൊണ്ടു പോകില്ല. പഴവങ്ങാടി പഞ്ചായത്ത് ബസ് സ്റ്റാന്റിനു സമീപം പാര്‍ക്കിംങ്ങ് ഗ്രൗണ്ട് ക്രമീകരിച്ചിരിച്ചിട്ടുണ്ടെങ്കിലും വാഹനങ്ങള്‍ അവിടെ പാര്‍ക്കിംങ്ങ് ചെയ്യാതെ റോഡിന്റെ വശങ്ങളില്‍ തന്നെയാണ് ഇടം കണ്ടെത്തുന്നത്. കൂടാതെ ടൗണിന് സമീപത്തായി സി.എസ്.ഐ ഗ്രൗണ്ടിലും പാര്‍ക്കിങ്ങിന് ക്രമീകരിച്ചിട്ടുണ്ടങ്കിലും വാഹനം പാര്‍ക്ക് ചെയ്യാൻ ആരും തയ്യാറാകാറില്ല. റോഡില്‍ എത്ര സമയം വാഹനം പാര്‍ക്കു ചെയ്താലും പോലീസ് നടപടി സ്വീകരിക്കാന്‍ തയ്യാറാകാത്തതാണ് ഗതാഗതക്കുരുക്ക് സൃഷ്ടിക്കുന്നതരത്തില്‍ പാര്‍ക്കിങ് തുടരുന്നതെന്നാണ് ഉയരുന്ന ആരോപണം.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിവിൽ ജഡ്ജിയാകാൻ അഭിഭാഷകവൃത്തിയിലെ പരിചയം മൂന്ന് വർഷത്തിൽ നിന്ന് ഒരുവർഷമായി കുറച്ചു ; സുപ്രീം...

0
ന്യൂഡൽഹി : സിവിൽ ജഡ്ജി തസ്തികയിലേക്ക് നേരിട്ടുള്ള നിയമനത്തിന് ആവശ്യമായ അഭിഭാഷകവൃത്തിയിലെ...

നിർമ്മാണ സാമഗ്രികളുടെ നിയന്ത്രണം : കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്നാട് മുഖ്യമന്ത്രിയുടെ ഉറപ്പ്

0
തിരുവനന്തപുരം: മെറ്റൽ ഉൾപ്പെടെയുള്ള നിർമ്മാണ സാമഗ്രികൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് തമിഴ്നാട്...

ഇന്ത്യ-ബ്രസീൽ മത്സരം ബഹിഷ്കരിക്കാൻ ആഹ്വാനം ; ഗ്രൗണ്ടുകൾ നിർമിക്കൂവെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുങ്...

0
ന്യൂഡൽഹി : ഇന്ത്യയും ബ്രസീലും തമ്മിലുള്ള സൗഹൃദഫുട്‌ബോൾ മത്സരം ബഹിഷ്‌കരിക്കണമെന്ന് മുൻ...

മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചു : 24...

0
കോഴഞ്ചേരി : മകനും പെണ്‍ സുഹൃത്തും ചേര്‍ന്ന് വയോധികയെ കൊലപ്പെടുത്തി ആശുപത്രി...